നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ കൊടിപ്പുറം ജംഗ്ഷന്‍, മുക്കോലക്കല്‍ ജംഗ്ഷന്‍ എന്നീ 2 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള ഇന്റര്‍വ്യൂ

View all Thiruvananthapuram District Events
നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ കൊടിപ്പുറം ജംഗ്ഷന്‍, മുക്കോലക്കല്‍ ജംഗ്ഷന്‍ എന്നീ 2 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള ഇന്റര്‍വ്യൂ
തിരുവനന്തപുരം: സംസ്ഥാന ഐ.ടി. മിഷന്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയില്‍ തിരുവനന്തപുരം ജില്ലയില്‍ പുതിയതും, ഒഴിവുവന്നതുമായ ലൊക്കേഷനുകളില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്തിരുന്ന  നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ കൊടിപ്പുറം ജംഗ്ഷന്‍, മുക്കോലക്കല്‍ ജംഗ്ഷന്‍ എന്നീ ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷ സമര്‍പ്പിച്ചവരില്‍ നിയമപ്രകാരം യോഗ്യത നേടിയ അപേക്ഷകര്‍ക്കായുള്ള ഇന്റര്‍വ്യൂ 21-10-2024 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ന്റെ ചേംബറില്‍ വച്ച് നടത്തുന്നതാണ്. ഇന്റര്‍വ്യൂവിനായി നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അപേക്ഷകര്‍ അക്ഷയ ജില്ലാ ഓഫീസില്‍ നിന്ന് നല്‍കിയിട്ടുള്ള ഇ-മെയിലിന്റെ പ്രിന്റൗട്ട്, അസല്‍ ഫോട്ടോ ഐഡി കാര്‍ഡ് എന്നിവ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്ക് അക്ഷയ വെബ്സൈറ്റായ www.akshaya.kerala.gov.in സന്ദര്‍ശിക്കുകയും, കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിനെ (0471-2334070, 2334080) ബന്ധപ്പെടാവുന്നതുമാണ്.

തിരുവനന്തപുരം: സംസ്ഥാന ഐ.ടി. മിഷന്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയില്‍ തിരുവനന്തപുരം ജില്ലയില്‍ പുതിയതും, ഒഴിവുവന്നതുമായ ലൊക്കേഷനുകളില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്തിരുന്ന  നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ കൊടിപ്പുറം ജംഗ്ഷന്‍, മുക്കോലക്കല്‍ ജംഗ്ഷന്‍ എന്നീ ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷ സമര്‍പ്പിച്ചവരില്‍ നിയമപ്രകാരം യോഗ്യത നേടിയ അപേക്ഷകര്‍ക്കായുള്ള ഇന്റര്‍വ്യൂ 21-10-2024 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ന്റെ ചേംബറില്‍ വച്ച് നടത്തുന്നതാണ്. ഇന്റര്‍വ്യൂവിനായി നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അപേക്ഷകര്‍ അസല്‍ ഫോട്ടോ ഐഡി കാര്‍ഡ്, അക്ഷയ ജില്ലാ ഓഫീസില്‍ നിന്ന് നല്‍കിയിട്ടുള്ള ഇ-മെയിലിന്റെ പ്രിന്റൗട്ട് എന്നിവ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിനെ (0471-2334070, 2334080) ബന്ധപ്പെടാവുന്നതുമാണ്.

Share:

Tags:


Share your comments below