Home
State Level Inauguration

അക്ഷയ പൊതുജനസേവന കേന്ദ്രങ്ങള്‍ക്കുള്ള ഫണ്ടു വിതരണം, മലയാളം കമ്പ്യൂട്ടിംഗ് സംസ്ഥാന തല ഉദ്ഘാടനം


ദേശീയ ഇ-ഗവേണന്‍സ് പദ്ധതി പ്രകാരം കേന്ദ്ര ഐ.ടി വകുപ്പും, കേരള ഐ.ടി വകുപ്പും ചേര്‍ന്നു നടത്തുന്ന അക്ഷയ പൊതുജനസേവന കേന്ദ്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അക്ഷയ കേന്ദ്രങ്ങള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണവും, കേരള സംസ്ഥാന ഐ.ടി വകുപ്പ് അക്ഷയയിലൂടെ നടപ്പിലാക്കുന്ന മലയാളം കമ്പ്യൂട്ടിംഗ് പാഠ്യ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവും 2009 ഡിസംബര്‍ 20ആം തീയതി വൈകിട്ട് 4 മണിക്ക് കഞ്ഞിക്കുഴിയില്‍ നടന്നു. പൊതുജനസേവന കേന്ദ്രം പദ്ധതിയുടെ ഉദ്ഘാടനവും, മലയാളം കമ്പ്യുട്ടിംഗ് പദ്ധതിയുടെ ഉദ്ഘാടനവും ബഹു കേരള ധനകാര്യവകുപ്പു മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് അവര്‍കള്‍ നിര്‍വ്വഹിച്ചു.

ബഹു ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ആര്‍ നാസര്‍ അദ്ധ്യക്ഷത വഹിച്ചു. ബഹു സംസ്ഥാന ഐ.ടി മിഷന്‍ ഡയറക്ടര്‍ ശ്രീ. രത്തന്‍ഖേല്‍ക്കര്‍ ഐ.എ.എസ് പദ്ധതി വിശദീകരിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക്  പ്രസിഡന്‍റ് ശ്രീമതി. ജലജ ചന്ദ്രന്‍െ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആര്‍.റിയാസ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ശ്രീ.പി.അനില്‍കുമാര്‍, അഡ്വ. ഡി.പ്രിയേഷ് കുമാര്‍, ബ്ലോക്ക്  പഞ്ചായത്ത് അംഗം ശ്രീ.എം.സന്തോഷ് കുമാര്‍,  പഞ്ചായത്ത് അംഗം ശ്രീ.എന്‍.പി.ശശി ഏന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആര്‍ ഡി ഒ ശ്രീ കെ പി മോഹന്‍ദാസ് പിള്ള സ്വാഗതവും അക്ഷയ ഡയര്‍ക്ടര്‍ ശ്രീ.രാജിവന്‍ ചലാടന്‍ കൃതഞ്ജത പറയുകയും ചെയ്തു അക്ഷയ സംരംഭകര്‍ പങ്കെടുത്ത വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയും നടന്നു. സമ്മേളനത്തിനു ശേഷം വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.


 

IT Policy 2017

IT Policy 2017

<<  Sep 17  >>
 M  T  W  T  F  S  S 
      1  2  3
  4  5  6  7  8  910
11121314151617
18192021222324
252627282930