Home
ലഹരിയോട് വിട : ഒരു അക്ഷയ മാതൃക
Wednesday, 10 August 2011 15:22

ആലപ്പുഴ : കഴിഞ്ഞ 40 വര്‍ഷമായി തന്‍റെ ശീലമായിരുന്ന വെറ്റിലമുറുക്ക് പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ കഴിഞ്ഞു എന്ന് ഓര്‍ക്കുമ്പോള്‍ അമ്പലപ്പുഴയിലെ സതീശിന് വിസ്മയം. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കാക്കാഴം അക്ഷയകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അക്ഷയ വിമുക്തി ക്ലബിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സതീശിനെപ്പോലെയുളള നിരവധിപ്പേര്‍ പുകയിലയടക്കമുളള ലഹരി പദാര്‍ത്ഥങ്ങളോട് വിടപറഞ്ഞത് . സേവനമേഖലയിലെ നിറസാന്നിദ്ധ്യമായ അക്ഷയയുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഉത്തമോദാഹരണമാണ് വിമുക്തി. ലഹരി വിമുക്തിയ്ക്കുവേണ്ടി ആലപ്പുഴ കളക്ടര്‍ ശ്രീ .വേണുഗോപാല്‍ ഐ.എ.എസിന്‍റെ നേതൃത്വത്തില്‍ 2010  ലാണ് ജില്ലയില്‍ 'വിമുക്തി പരിപാടി' എന്ന ആശയമുണ്ടായത് .ഇതിന്‍റെ ഭാഗമായി ആരോഗ്യവകുപ്പ് നടത്തിയ സര്‍വ്വേയുടെ അനുബന്ധജോലികള്‍ അക്ഷയ കേന്ദ്രങ്ങളാണ് ചെയ്തത് . അക്ഷയയും ഇന്‍റല്‍ കോര്‍പ്പറേഷനും ചേര്‍ന്നു നടത്തുന്ന ഇ- ലേണിംഗ് കോഴ്സിലെ വിദ്യാര്‍ത്ഥിനികളായ അശ്വതിയും ജയലക്ഷ്മിയും അമ്പലപ്പുഴ കാക്കാഴം അക്ഷയകേന്ദ്രത്തിലെ സംരംഭകന്‍ ശ്രീ ഷഫീക്കും ചേര്‍ന്നാണ്  അമ്പലപ്പുഴയില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ ശക്തമായ ബോധവല്‍കരണ പരിപാടികള്‍ക്ക് രൂപം നല്കിയത്. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തി ലെ 14-ാം വാര്‍ഡില്‍ അക്ഷയ വിമുക്തിക്ലബ് രൂപീകരിക്കുകയും ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍  ശ്രീമതി പി. പാര്‍വ്വതി ദേവി ബോധവത്കരണക്ലാസ് നടത്തുകയും ചെയ്തു . 32 കുട്ടികളാണ്വാര്‍ഡില്‍  ക്ലബ് അംഗങ്ങളായത് .

                                അക്ഷയ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലപ്പുഴ കളക്ടറേറ്റില്‍ ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ ശ്രദ്ധേയമായ ചര്‍ച്ച ഉയര്‍ന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ , ലഹരി വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായുളള പ്രചരണപരിപാടികളുടെ ജില്ലാതല ഉത്ഘാടനം അമ്പലപ്പുഴയില്‍ നടത്തുവാന്‍ തീരുമാനിച്ചു .ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 –ന് കാക്കാഴം അക്ഷയ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ എസ്.ഡി.വി.ജി.യൂ.പി എസ് സ്കൂളില്‍ വച്ച് പൊതുയോഗവും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. ജില്ലാകളക്ടര്‍ ശ്രീ. വേണുഗോപാല്‍ ഐ എ എസ് യോഗം ഉത്ഘാടനം ചെയ്തു. പ്രമുഖഗാന്ധിയന്‍ ശ്രീ. കല്ലേലി രാഘവന്‍ പിളള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അക്ഷയ ഡയറക്ടര്‍ ശ്രീ. കോരത്ത് വി. മാത്യു മുഖ്യ പ്രഭാഷണം നടത്തി.

Last Updated on Wednesday, 24 August 2011 17:57
 

IT Policy 2017

IT Policy 2017

<<  Jul 17  >>
 M  T  W  T  F  S  S 
       1  2
  3  4  5  6  7  8  9
10111213141516
17181920212223
24252627282930
31