Home
Pathanamthitta Abstract
Written by Admin   
Tuesday, 17 August 2010 15:00

പത്തനംതിട്ട ജില്ലയില്‍ആരംഭിച്ചത്  101 അക്ഷയകേന്ദ്രങ്ങള്‍

            വിവര സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങള്‍ സാധാരണ ജനങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുന്ന വിവിധോദ്ദേശ്യ കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ 101 അക്ഷയ കേന്ദ്രങ്ങളാണ് ആരംഭിച്ചത്. ജില്ലയില്‍ അക്ഷയ മുന്നേറ്റത്തിന്‍റെ പാതയിലാണ്. മല്ലപ്പുഴശ്ശേരി, മൈലപ്ര പഞ്ചായത്തുകള്‍ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചു.

            അക്ഷയ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 60  ശതമാനം സാക്ഷരത കൈവരിച്ച കേന്ദ്രങ്ങള്‍ക്കായി സി-ഡിറ്റിന്‍റെ  നേതൃത്വത്തില്‍ ഇ- വിദ്യ, ലേണ്‍ ഇംഗ്ലീഷ്,ഇന്‍റര്‍നെറ്റ് പഠനം എന്നിവയില്‍ പരിശീലന ക്ലാസ്സുകളും നടന്നു.

            ജില്ലയിലെ 36 കേന്ദ്രങ്ങളില്‍ ഇ-പേ സംവിധാനം ആരംഭിച്ചു. ബി.എസ്.എന്‍.എല്‍.ലാന്‍ഡ്, മൊബൈല്‍ ഫോണ്‍ ബില്ലുകള്‍, വെള്ളക്കരം എന്നിവ ഇപ്പോള്‍ ഇവിടെ സ്വീകരിച്ചു വരുന്നു. 2 കോടി 30ലക്ഷം രൂപയടെ ബില്ലുകള്‍ ഇ-സംവിധാനത്തിലൂടെ അടച്ചിട്ടുണ്ട്.ഫ്രണ്ട്സ് ജനസേവന കേന്ദ്രം മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍ ഇപ്പോള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നുണ്ട്.

            സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ വിവരങ്ങള്‍ കംമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന സ്പാര്‍ക്ക് പദ്ധതിക്കും ജില്ലയില്‍ തുടക്കമിട്ടു.52 ഓഫീസുകള്ലില്‍ അക്ഷയയുടെ നേതൃത്വത്തില്‍ സ്പാര്‍ക്ക് പരിശീനം നല്‍കി. വ്യാരികള്‍ക്ക് ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള ഇ-ഫയലിംഗ് സംവിധാനവും അക്ഷയ കേന്ദ്രങ്ങള്‍ മുഖേന നടത്തുന്നു.ജില്ലയില്‍ 48 കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാണ്. എല്‍.ഐ.സി.യുടെ ജീവന്‍ മധുര്‍ പോളിസിയടെ സേവനങ്ങളും അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമാണ്.15 കേന്ദ്രങ്ങളിലാണ് ഈ സേവനം ലഭിക്കന്നത്.

           കമ്പ്യൂട്ടറില്‍ മാതൃഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  അക്ഷയയുടെ നേതൃത്വത്തില്‍ നല്‍കിവരുന്നു. ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ഇ-വിദ്യ കോഴ്സ് നടത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 21, 80, 280 രൂപ പദ്ധതിരേഖയില്‍ ഉള്‍‌പ്പെടുത്തി. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകളും അക്ഷയകേന്ദ്രങ്ങളിലൂടെ നടത്തുന്നു.

            പ്രമുഖ അന്താരാഷ്ട്ര കമ്പനികളായ റിലയന്‍സ്, എച്ച്.സി.എല്‍., എച്ച്.റ്റി.എം.റ്റി., എന്നിവയിലേക്ക് ഇന്ത്യയിലെ പ്രമുഖ ഐ.റ്റി. കണ്‍സള്‍ട്ടന്‍സി ആയ എസ്ക്യൂബ് അക്ഷയ കേന്ദ്രങ്ങള്‍ വഴി തൊഴില്‍ മേള സംഘടിപ്പിച്ചതില്‍ എകദേശം 300പേര്‍ പങ്കെടുക്കുകയും വിവിധ കമ്പനികളിലേക്ക് തെരഞ്‍ഞെടുക്കുകയും ചെയ്തു. ശബരിമല തീര്‍ത്ഥാടകരുടെ സ‌ൗകര്യാര്‍ത്ഥം അക്ഷയകേന്ദ്രങ്ങള്‍ ഇന്‍ഫര്‍‌മേഷന്‍ സെന്ററുകളായും പ്രവര്‍ത്തിച്ചുവരുന്നു. സ്വാതന്ത്ര്യദിനം, ഓണാഘോഷം എന്നിവയും അക്ഷയയുടെ നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചിട്ടുണ്ട്. ജില്ലയിലെ പ്രമുഖ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ നായകരെ അക്ഷയ പദ്ധതിയുടെ ഭാഗഭാക്കാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

Last Updated on Tuesday, 17 August 2010 15:03
 

IT Policy 2017

IT Policy 2017

<<  Sep 17  >>
 M  T  W  T  F  S  S 
      1  2  3
  4  5  6  7  8  910
11121314151617
18192021222324
252627282930