Home
ആരോഗ്യ ഇന്‍ഷ്വറന്‍സ് -പത്തനംതിട്ട ജില്ലയില്‍ 5393പേര്‍ അക്ഷയ ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ നടത്തി
Written by Admin   
Wednesday, 18 August 2010 10:19

CHIS

    സംസ്ഥാന തൊഴില്‍ പുനരധിവാസ വകുപ്പ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ എ.പി.എല്‍ വിഭാഗക്കാര്‍ക്കുള്ള അക്ഷയ ഓണ്‍ ലൈന്‍ രജിസ്ട്രേഷനില്‍ ജില്ലയില്‍ 5393 പേര്‍ അംഗങ്ങളായി.

‍          പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്‍റ് അപ്പിനഴികത്ത് ശാന്തകുമാരി നിര്‍വഹിച്ചു. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം സര്‍ക്കാരിന്‍റെ  ഉയര്‍ന്ന പരിഗണനയിലുള്ള കാര്യമാണെന്നും  ഇപ്പോള്‍ നടപ്പാക്കി വരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി എ.പി.എല്‍ വിഭാഗക്കാര്‍ക്കു കൂടി ബാധകമാക്കുക വഴി സംസ്ഥാനത്തെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും ആരോഗ്യ സുരക്ഷയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രസിഡന്‍റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റില്‍ നിന്നും ആദ്യ പ്രീമിയം ജില്ലാ കലക്ടര്‍ എസ്.ലളിതാംബിക ഏറ്റു വാങ്ങി. അക്ഷയയിലൂടെ നടപ്പാക്കുന്ന സര്‍ക്കാര്‍, ഇതര സേവനങ്ങള്‍ ജനങ്ങള്‍   പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ നടപ്പാക്കുന്നതില്‍ അക്ഷയ അഭിനന്ദനീയമായ പ്രവര്‍ത്തനമാണ് കാഴ്ച വെയ്ക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു. തുടര്‍ന്ന് കലക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.കെ.ദേവാനന്ദന് പ്രീമിയം തുക നല്‍കി എ.പി.എല്‍ രജിസ്ട്രേഷനില്‍ അംഗത്വമെടുത്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ.കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ ലേബര്‍ ഓഫീസര്‍ ടി.എം.രവീന്ദ്രന്‍,യണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി മാനേജര്‍  കെ.ജവഹര്‍ലാല്‍, അക്ഷയ അസി.ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബൈജു.കെ.അലക്സ്, അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ ജി.സുബി തുടങ്ങിയവര്‍ പങ്കെടുത്തു.

Last Updated on Wednesday, 18 August 2010 11:52
 

IT Policy 2017

IT Policy 2017

<<  Sep 17  >>
 M  T  W  T  F  S  S 
      1  2  3
  4  5  6  7  8  910
11121314151617
18192021222324
252627282930