APPLICATION INVITED FOR STARTING NEW AKSHAYA CENTRES IN KOZHIKODE DISTRICT

View all Kozhikode District Events
കോഴിക്കോട് ജില്ലയിൽ അക്ഷയ കേന്ദ്രങ്ങള്ആരംഭിക്കുന്നതിന് പുതിയസംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

കോഴിക്കോട് ജില്ലയില്‍    11 സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 03.06.2019  തീയതി മുതല്‍് 15.06.2019 തീയതി വരെ അപേക്ഷ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നിലവിലുള്ള അക്ഷയ കേന്ദ്രങ്ങളിൽ നിന്നും 2  km  ദൂരപരിധി പാലിച്ചുകൊണ്ട്‌ താഴെ പറയുന്ന സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കാവുന്നതാണ്.

(തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പേര്ബ്രാക്കറ്റില്‍ നല്കി‍യിരിക്കുന്നു)

 


    മൂടാടി ടൗണ്‍(മൂടാടി പഞ്ചായത്ത്) 2. പാലാഴി (ഒളവണ്ണ പഞ്ചായത്ത്) 3. ചേലക്കാട് ടൗണ്‍ (നാദാപുരം പഞ്ചായത്ത്) 4. അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രപരിസരം (പയ്യോളി മുനിസിപ്പാലിറ്റി) 5. പൊയില്‍ കാവ് (ചെങ്ങോട്ടുകാവ്) 6. കരുവന്‍ പൊയില്‍ (കൊടുവള്ളി മുനിസിപ്പാലിറ്റി) 7. പെരുവയല്‍ (പെരുവയല്‍ പഞ്ചായത്ത്) 8. ചാലിയം (കടലുണ്ടി പഞ്ചായത്ത് ) 9. കീഴല്‍ യു പി സ്കൂള്‍ പരിസരം(വില്യപ്പള്ളി പഞ്ചായത്ത്) 10. മണാശ്ശേരി  (മുക്കം മുനിസിപ്പാലിറ്റി) 11. ചാത്തങ്ങോട്ടുനട  (കാവിലുംപാറ പഞ്ചായത്ത്)
     


                     മൂന്ന് ഘട്ടങ്ങളിലൂടെയുള്ളതിരഞ്ഞെടുപ്പ് രീതിയാണുള്ളത്. പ്രീഡിഗ്രി/ പ്ലസ്‌ടു/തതുല്യ അടിസ്ഥാന യോഗ്യതയും, കമ്പ്യൂട്ടര്‍ പരിജ്ഞാനം,സാമൂഹിക പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുള്ള 18 വയസ്സ് പൂര്‍ത്തിയായവര്ക്ക്‌‍ അപേക്ഷിക്കാം. ഉയര്ന്ന‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, സ്ത്രീകള്‍, എസ്.സി/ എസ്.ടി എന്നീ വിഭാഗക്കാര്ക്ക്‍ സര്ക്കാ‍ര്‍ മാ ര്‍  ഗ്ഗ നിര്‍ദേശമനുസരിച്ചുള്ളഅധിക മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കു ന്നതാണ്.

                   താല്പര്യമുള്ളവര്‍ ഡയറക്ടര്‍, കേരള സംസ്ഥാന ഐ.ടി മിഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാത്കൃത- ഷെഡ്യുല്‍ഡ്ബ്രാഞ്ചുകളില്‍ നിന്ന്എടുത്ത750/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്‌ സഹിതം http://aesreg.kemetric.com/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കണം. ഒരാള്‍ക്ക് 3 ലൊക്കേഷനിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശം/വാടക കരാര്‍ എന്നിവ സ്കാന്‍ ചെയ്ത് അപ്‌ലോഡ്‌ ചെയ്യണം. ഡി.ഡി നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. അപ്‌ലോഡ്‌ ചെയ്ത അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്‌, ഹാജറാക്കിയ രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡി.ഡി എന്നിവ അപേക്ഷകര്‍ 18.06.2019 തീയതിക്ക് മുന്‍പ്  രണ്ടാം നില, സാമൂതിരി സ്ക്വയര്‍ ബില്‍ഡിംഗ്, റെയില്‍വെസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 02  സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്റ്റ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍  0495-2304775 നമ്പറിൽ  ലഭ്യമാണ്. 

Share:

Tags:


Share your comments below