ആലപ്പുഴ ജില്ലയിൽ അക്ഷയ സംരംഭകരാകാൻ അവസരം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയ ആലപ്പുഴ ജില്ലയിലെ 111 ലൊക്കേഷനുകളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തില്‍ 90 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ 15, പട്ടികവര്‍ഗ വിഭാഗത്തിൽ 6 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വശേഷിയും സാമൂഹ്യപ്രതിബദ്ധതയുമുള്ള 01-01-2026 ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം.(എല്ലാ വിഭാഗക്കാർക്കും ഈ പ്രായ പരിധി ബാധകമാണ്). ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ, 750 രൂപ ഫീസ് സഹിതം സമർപ്പിക്കേണ്ട വെബ്സൈറ്റ്: https://lbsedp.lbscentre.in/akshaya26/. അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് LBS Help line: 0471 2560311, 312, Whatsapp: 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. മറ്റു വിവരങ്ങൾക്ക് ആലപ്പുഴയിലെ അക്ഷയ ജില്ലാ ഓഫീസിന്റെ 0477 2248130, 2258135 എന്നീ നമ്പറുകളിലോ, adpoalp.akshaya@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
Read more- 21
- Feb
