Palakkad District Events

  • 14
  • Sep

പാലക്കാട് :   ജില്ലയില്‍ 40 ലൊക്കേഷനുകളില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2023 സെപ്തംബര്‍ 14 മുതല്‍ 21 വരെ നീട്ടി.  താല്പര്യമുള്ളവര്‍ ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന (The Director Akshaya, payable at Thiruvananthapuram) ദേശസാത്കൃത - ഷെഡ്യുല്‍ഡ്  ബ്രാഞ്ചുകളില്‍ നിന്ന് എടുത്ത 750/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്‌ സഹിതം http://akshayaexam.kerala.gov.in/aes/registration എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം . ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റ്‌, ഹാജരാക്കിയ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഡി.ഡി എന്നിവ അപേക്ഷകര്‍ 2023 സെപ്തംബര്‍  26 ന് 5 മണിക്ക് മുന്‍പ് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് , 12/943 (8), നൈനാന്‍സ് കോംപ്ലക്സ്, മേട്ടുപാളയം സ്ട്രീറ്റ്, പാലക്കാട് 678001 എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്റ്റ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതുമാണ്‌. അല്ലാത്ത പക്ഷം ഓണ്‍ലൈന്‍ അപേക്ഷ നിരസിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.akshaya.kerala.gov.in എന്ന വെബ്‌സൈറ്റിലും 04912544188, 04912547820, 9495636111 എന്ന ഓഫീസ് നമ്പറിലും ലഭ്യമാണ്.

Read more
  • 21
  • Aug

പാലക്കാട് ജില്ലയില്‍ 40 ലൊക്കേഷനുകളില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 23.08.2023 തീയതി 07.09.2023 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.  http://akshayaexam.kerala.gov.in/aes/registration  എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  പ്രീഡിഗ്രി/പ്ലസ്‌ടു/തതുല്യ അടിസ്ഥാന യോഗ്യതയും, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും ആയിരിക്കണം. പ്രാഥമിക പരിശോധന, ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 18 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. മറ്റ് ജോലിയുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ അര്‍ഹരല്ല. താല്പര്യമുളളവര്‍ “THE DIRECTOR, AKSHAYA” എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാല്‍കൃത ബാങ്കില്‍ നിന്നെടുത്ത 750/- രൂപയുടെ ഡി.ഡി സഹിതം  2023  സെപ്തംബര്‍ 7ാം തീയതിക്കകം  ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിദ്യാഭ്യാസ യോഗ്യതകള്‍, മേല്‍വിലാസം, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്(പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രം), പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷിയ്ക്കുന്ന ലൊക്കേഷനില്‍  കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്/കെട്ടിട നികുതി രസീത്/വാടക കരാര്‍ (അപേക്ഷിക്കുന്ന ലൊക്കേഷനില്‍ തന്നെ 300 ചതുരശ്ര അടിയില്‍ കുറയാത്തതായിരിക്കണം നിര്‍ദ്ദിഷ്ട കെട്ടിടം)  എന്നിവ സ്കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഡി.ഡി. നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം.  അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍/രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ടി അപേക്ഷ മുന്നറിയിപ്പ് കൂടാതെ തന്നെ നിരസിക്കുന്നതായിരിക്കും.   അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അപ്‌ലോഡ് ചെയ്ത രേഖകളുടെ അസ്സല്‍, പകര്‍പ്പ്, ഡി. ഡി., ഡി. ഡിയുടെ പകര്‍പ്പ്  എന്നിവ സഹിതം 2023 സെപ്തംബര്‍  13 ന് 5 മണിക്ക് മുന്‍പ് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് , 12/943 (8), നൈനാന്‍സ് കോംപ്ലക്സ്, മേട്ടുപാളയം സ്ട്രീറ്റ്, പാലക്കാട് 678001 എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്റ്റ് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്‌. അല്ലാത്ത പക്ഷം ഓണ്‍ലൈന്‍ അപേക്ഷ നിരസിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.akshaya.kerala.gov.in എന്ന വെബ്‌സൈറ്റിലും 04912544188, 04912547820 എന്ന ഓഫീസ് നമ്പറിലും ലഭ്യമാണ് ഒഴിവുളള അക്ഷയ ലൊക്കേഷനുകളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. പുളിങ്കൂട്ടം (കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്), ചിതലി പാലം (കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത്), മീനാക്ഷിപുരം (പെരുമാട്ടി ഗ്രാമപഞ്ചായത്ത്), പുതുശ്ശേരി (പുതുശ്ശേരി ഗ്രാമപഞ്ചായത്ത്), കൃഷ്ണ റോഡ് (പിരായിരി ഗ്രാമപഞ്ചായത്ത്), പാലക്കാട് ബ്ലോക്ക് ഓഫീസ് , കല്ലേക്കാട് (പിരായിരി ഗ്രാമപഞ്ചായത്ത്), ഷോളയൂര്‍ (ഷോളയൂര്‍ ഗ്രാമപഞ്ചായത്ത്), പുല്ലിശ്ശേരി വായനശാല (കാരാകുറിശ്ശി ഗ്രാമപഞ്ചായത്ത്), കിളിരാനി (കാരാകുറിശ്ശി ഗ്രാമപഞ്ചായത്ത്), വേലിക്കാട് (മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത്), കുപ്പോത്ത് മുക്കിലപീടിക (വിളയൂര്‍ ഗ്രാമപഞ്ചായത്ത്), വാഴമ്പുറം (കാരാകുറിശ്ശി ഗ്രാമപഞ്ചായത്ത്), കണിയമംഗലം (കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത്), പയ്യല്ലൂര്‍ ജംക്ഷന്‍ (കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്), തില്ലങ്കാട് (തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്), കര്‍ക്കിടാംകുന്ന് പുളിക്കല്‍ (അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്), മണിയമ്പാറ (പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത്), കൊടക്കാട് സെന്റര്‍ (കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്), കല്ലമ്പാട്ട് (മേലാര്‍കോട് ഗ്രാമപഞ്ചായത്ത്), ഗണപതിപ്പാറ മണ്ണാത്തിക്കുളം (അനങ്ങനടി ഗ്രാമപഞ്ചായത്ത്), മരുതൂര്‍ (ഓങ്ങല്ലര്‍ ഗ്രാമപഞ്ചായത്ത്), വിളത്തൂര്‍ (തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്), വര്‍മ്മന്‍കോട് (കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്), കുളക്കാട്ടുകുറിശ്ശി (ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്), വാളയാര്‍ (പുതുശ്ശേരി ഗ്രാമപഞ്ചായത്ത്), ആനിക്കോട് (മാത്തൂര്‍ ഗ്രാമപഞ്ചായത്ത്), മന്നമ്പുള്ളി (മാത്തൂര്‍ ഗ്രാമപഞ്ചായത്ത്), വേലന്താവളം (വടകരപ്പതി ഗ്രാമപഞ്ചായത്ത്), കമ്പിളിചുങ്കം (നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത്), എടുപ്പുകുളം (എലപ്പുള്ളി ഗ്രാമപഞ്ചായത്ത്), മൂച്ചംകുണ്ട് (മുതലമട ഗ്രാമപഞ്ചായത്ത്), പള്ളം (മുതലമട ഗ്രാമപഞ്ചായത്ത്), കാക്കയൂര്‍ (കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത്), പുതുപ്പള്ളി തെരുവ് (പാലക്കാട് മുനിസിപ്പാലിറ്റി), ചിന്താമണി (ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റി), കോണിക്കഴി (കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്), കുറ്റിക്കോട് (ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി), തൂത (ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി), പുത്തനാല്‍ക്കല്‍ അമ്പല പരിസരം (ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി), ഒറ്റപ്പാലം ടൗണ്‍ (ഒറ്റപ്പാലം മുനിസിപ്പാലിറ്റി) എന്നീ ലൊക്കേഷനുകളിലാണ് അക്ഷയ കേന്ദ്രം ആരംഭിയ്ക്കുന്നതിന് അപേക്ഷ ക്ഷണിച്ചത്.

Read more
  • 10
  • Mar

For detailed rank list please click : https://drive.google.com/file/d/1AU3plX71D8rv_0kZ7VPnJi5V1YFgX8Pj/view?usp=share_link

Read more