Kannur District Events

  • 21
  • Feb

കണ്ണൂർ : അക്ഷയ സംരംഭകരാകാൻ അവസരം സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് കണ്ണൂർ ജില്ലയിൽ പുതുതായി അനുവദിച്ചതും നിലവിൽ ഒഴിവുള്ളതുമായ 73 കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തെരഞ്ഞെടുക്കുന്നു. പൊതു വിഭാഗത്തിൽ 65 കേന്ദ്രങ്ങളും, പട്ടിക ജാതി (എസ് സി) വിഭാഗത്തിൽ 6 ഉം,  പട്ടിക വർഗ്ഗം (എസ് ടി)  വിഭാഗത്തിന് 2 ഉം കേന്ദ്രങ്ങളിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുള്ളതും, 01-01-2026ന് 18-വയസ്സ് പൂർത്തിയായവരും 50- വയസ്സ് പൂർത്തിയാകാത്തവർക്ക് (എല്ലാ വിഭാഗക്കാർക്കും ഈ പ്രായ പരിധി ബാധകമാണ്)   ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. (അക്ഷയ കേന്ദ്രങ്ങളുടെ പട്ടിക ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു). https://drive.google.com/file/d/1c-Ke8nlZ4UzROvOWX-KKIHj8tSnpSXyT/view?usp=sharing  അടിസ്ഥാന യോഗ്യത: പ്ലസ് ടു/പ്രീ-ഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും  വനിതകൾ, പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും സ്വന്തം/വാടക മുറി സൗകര്യമുള്ളവർക്കും (പ്രസ്തുത ലൊക്കേഷനിൽ താഴത്തെ നിലയിൽ) പ്രത്യേക വെയ്റ്റേജ് (മാർക്ക്) ലഭിക്കും. പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്. ഓൺലൈൻ അപേക്ഷ 750/- രൂപ ഫീസ് സഹിതം  സമർപ്പിക്കേണ്ട വിലാസം:  https://lbsedp.lbscentre.in/akshaya26/ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങൾക്ക് 04712560311, 04712560312, വാട്സ്ആപ്പ് നമ്പർ-9400923669 എന്നീ ഫോൺ നമ്പറിലും, mail : lbscentre@gmail.com എന്ന ഇ-മെയിലിലും ബന്ധപ്പെടാവുന്നതാണ്. കൂടാതെ കണ്ണൂർ അക്ഷയ ജില്ലാ ഓഫീസിലെ  04972712987 എന്ന നമ്പറിലോ adpoknr.akshaya@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ  ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ  https://akshaya.kerala.gov.in  എന്ന വെബ് സൈറ്റിലും ലഭ്യമാണ്.  2026 ഫെബ്രുവരി 21 മുതൽ 2026 മാർച്ച് 7 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.  

Read more