അക്ഷയ സംസ്ഥാന പ്രോജക്ട് ഓഫീസിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഒരു വർഷത്തെ കാലാവധിയിൽ കരാർ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. ധനകാര്യ വിഷയങ്ങളിൽ പ്രവർത്തിപരിചയം ഉള്ളവർ, ഉയർന്ന സാങ്കേതിക യോഗ്യതയുള്ളവർ, നല്ല ആശയവിനിമയ പ്രാവീണ്യമുള്ളവർ എന്നിവർക്ക് കൂടുതൽ മുൻഗണന നൽകുന്നതാണ്. പ്രായപരിധി 35 വയസ്സ്, കൺസോളിഡേറ്റഡ് ശമ്പളം 31,020/-. താൽപര്യമുള്ളവർ ചുവടെ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ചുവടെ ചേർക്കുന്ന വിലാസത്തിൽ 12.01.2026 നു മുൻപായി അയച്ചു തരേണ്ടതാണ്.
Read more- 01
- Jan



