Ernakulam District Events

  • 22
  • Jul

എറണാകുളം ജില്ലയിൽ  വേങ്ങൂർ ഗ്രാമ പഞ്ചായത്തിലെ  കൊമ്പനാട് അക്ഷയ ഇ  കേന്ദ്രം സംരംഭകയായ  ശ്രീമതി സാനിയുടെ കുടുംബം കോവിഡ് വ്യാപനം തടയുന്നതിനായി സ്വന്തമായി  ഓട്ടോമാറ്റിക് സാനിറ്റിസർ ഡിസ്പെൻസർ നിർമിച്ചു അക്ഷയിൽ  ഉപയോഗിച്ച് തുടങ്ങി. ടി പ്രവർത്തനം സംരംഭകയുടെ വാക്കുകളിൽ...   "ഞങ്ങളുടെ മകൻ ആദിത്യൻ  SSLC   എക്സാം കഴിഞ്ഞപ്പോഴേക്കുംLockdown വന്നു.  വീട്ടിൽ നിന്നും പുറത്തിറങ്ങാൻ വയ്യ.  നേരമ്പോക്കിന് എന്തെങ്കിലും ചെയ്തേപറ്റൂ. അപ്പോഴാണ്  ടീവിയിലും സോഷ്യൽ മീഡിയയിലും പത്രത്തിലുമെല്ലാം സാനിറ്റൈസറിന്റെ ഉപയോഗത്തെക്കുറിച്ചുള്ള വാർത്തകൾ വരുന്നത്. അക്ഷയയിലാണെങ്കിൽ ദിനംപ്രതി  വിവിധ  പ്രായത്തിലും ദേശത്തിലുമുള്ള നൂറുകണക്കിനാളുകളാണ് വന്നുപോകുന്നത്.  സമ്പർക്കത്തിലൂടെ  രോഗം  പകരാൻ  സാധ്യത ഏറെ.  അങ്ങനെയാണ് ഞങ്ങൾ  ഒരു ഓട്ടോമാറ്റിക് sanitiser dispenser വാങ്ങുന്നതിനെക്കുറിച്ചു ചിന്തിക്കുന്നത്.  പതിവ് രാത്രി ചർച്ചകളിൽ ഈ വിഷയം വന്നപ്പോൾ മകൻ ആദിത്യൻ പറഞ്ഞു   'ഞാനൊരു dispenser ഉണ്ടാക്കാൻ ശ്രമിച്ചു നോക്കട്ടെ'   ശരി നീശ്രമിച്ചു നോക്കു. വിജയിച്ചാൽ  പ്രൊഫഷണൽ രൂപഭാവങ്ങളോടെ തന്നെ  നമുക്കതു  അക്ഷയയിൽ സ്ഥാപിക്കാം എന്ന ഉറപ്പും നൽകി. അങ്ങനെ  അവൻ അതിനുള്ള ശ്രമങ്ങൾ തുടങ്ങി അവന്റെ കസിൻ ബ്രദറുമായിചർച്ച നടത്തി.  ഞങ്ങളോടും ആലോചിച്ചു അവസാനംപരീക്ഷിച്ചുനോക്കാൻ തീരുമാനത്തിലെത്തി. ഒന്നുരണ്ടു ദിവസങ്ങൾക്കുള്ളിൽ  ശ്രമം വിജയം കണ്ടു ഇനി അതിനെ നല്ലൊരു ചട്ടക്കൂട്ടിലാക്കണം എളുപ്പം നിർമ്മിക്കാവുന്നതും ഫംഗിയുള്ളതുമായ ഒരു ബോഡി അവന്റെ അച്ഛൻ  ഡിസൈൻ  ചെയ്‌തു.  സുഹൃത്തായ കാർപന്ററെ കൊണ്ടു പണിതെടുത്തു മകൻ ആദിത്യൻ തന്നെ അതിനു പുട്ടിയിട്ട് ഫിനിഷ് ചെയ്‌തു പെയിന്റ് അടിച്ചു.  ഹസ്ബന്റ് തന്നെ ഡിസൈൻ ചെയ്‌ത വിനൈൽ സ്റ്റിക്കർ മുൻപിൽ പതിച്ചു ഫംഗിയാക്കി തയ്യാറാക്കി വച്ചിരുന്ന ഓട്ടോമാറ്റിക് sanitiser dispenser സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു  ഒന്നുരണ്ടു ദിവസത്തെ ടെസ്റ്റ് റൺനിങ്ങിനുശേഷം അക്ഷയയിൽ സ്ഥാപിച്ചു ഉപകരണത്തിന്റെ പ്രവർത്തനം നിരീക്ഷിച്ച എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത് ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ കാലത്തു ഇത് നിസാരമായി തോന്നാമെങ്കിലുംഒരു ബാലൻ ഇത് ചെയ്യുന്നത് നിസാരമായി കാണേണ്ടതില്ല    ഇലക്ട്രോണിക്സ് മെക്കാനിക്കൽ സാങ്കേതികവിദ്യയാണ് ഇതിനുപയോഗിച്ചിരിക്കന്നത്.  ഇതിനകം തന്നെ നിരവധി ആളുകൾ ഡിസ്‌പെൻസർ നിർമിച്ചു നൽകണമെന്ന്  ആവശ്യപെട്ടിട്ടുണ്ട്‌.    NB : നിലവിൽ  ചെയ്തിരിക്കുന്ന ബോഡി ശ്രദ്ധയാകര്ഷിക്കുന്നതിനു വേണ്ടി  വലിപ്പം കൂട്ടിയതാണ് വലുപ്പം കുറച്ചും ഇത് ചെയ്യാവുന്നതാണ്."  

Read more
  • 19
  • Jun

എറണാകുളം ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കുള്ള ടാബ്‌ വിതരണത്തിന്റെ  ജില്ലാ തല ഉദ്ഘാടനം ജില്ലാ പ്ലാനിംഗ് കോണ്‍ഫറന്‍സ്  ഹാളില്‍ വച്ച്  19.06.19 ന് ബഹു. ജില്ലാ കളക്ട‌‍ര്‍ മുഹമ്മദ് കെ. മുഹമ്മദ് വൈ സഫീറുള്ള ഐ എ എസ്  നിര്‍വ്വഹിച്ചു. പ്രസ്തുത യോഗത്തി‌‌ല്‍ ശ്രീ കെ ചന്ദ്രശേഖരന്‍‍നായ‌‍ര്‍, എ ഡി എം  അധ്യക്ഷത വഹിച്ചു.  നവജാത ശിശുക്കള്‍ക്ക് ആധാ‌ര്‍ നല്കുക, ക്ഷേമനിധി പെന്‍ഷ‍ന്‍ ,സര്‍വ്വീസ് പെ‍ന്‍ഷ‍ന്‍ എന്നിവയ്ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് നല്കുക തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായാണ് അക്ഷയ സംരഭകര്‍ക്ക് സൗജന്യമായി  ടാബ് വിതരണം ചെയ്യുന്നത്. ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും തൂടക്കം മുത‌ല്‍ നല്കി വരുന്ന  അക്ഷയ സംരംഭകര്‍ക്കാണ് ബഹു ജില്ലാ കളക്ട‌‍ര്‍   ടാബ് വിതരണം  നടത്തി ഉദ്ഘാടനം  ചെയ്തത്.  ശ്രീമതി ലിറ്റി മാത്യു ,ജില്ല പ്ളാനിംഗ് ഓഫീസ‍‌‌ര്‍,  ശ്രീ. ബിജു വി എസ് കുമാ‍‌ര്‍, ബിസിനസ് ഡവലപ്മെന്റ് മാനേജ‍ര്‍ തുടങ്ങിയവ‍‌‌ര്‍  പ്രസ്തുത ചടങ്ങി‌ല്‍ ആശംസകള‍ര്‍പ്പിച്ച് സംസാരിച്ചു.   ശ്രീ വിഷ്ണു കെ മോഹ‌ന്‍, ജില്ലാ പ്രോജക്ട് മാനേ‌ജ‍ര്‍ സ്വാഗതവും,  ശ്രീമതി  ജിന്‍സി സി പി,അക്ഷയ കോ ഓ‍ര്‍ഡിനേ‌റ്റ‍ര്‍ നന്ദിയും പറഞ്ഞു. അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലെ മറ്റ് ഉദ്യഗസ്ഥ‌രും  പങ്കെടുത്തു. തുടര്‍ന്ന് ജില്ലയിലെ  അക്ഷയ സംരംഭക‍ര്‍ക്ക് ശ്രീ ആര്‍ ഹിരേഷ്   സോഫ്റ്റ് സ്കില്‍ പരിശീലനം നല്കി. ജില്ലയിലെ 3 സംരംഭകര്‍ അക്ഷയ കേന്ദ്രം നടത്തിപ്പു സംബന്ധിച്ച അനുഭവ സാക്ഷ്യവും പങ്കുവെച്ചു. എറണാകുളം  ജില്ലയില്‍ ആധാറിന്റെ പരീക്ഷ എഴുതി  അംഗീകാരം  നേടിയ 195 അക്ഷയ കേന്ദ്രം സംരഭക‍ര്‍ക്കാണ് ടാബ്‌ലറ്റ് വിതരണം ചെയ്തത്. സ്ഥലം മാറിപ്പോകുന്ന എറണാകുളം ജില്ലാ കളക്ട‌‍ര്‍ മുഹമ്മദ് വൈ സഫിരുള്ള,ഐ എ എസിന്   ജില്ല അക്ഷയ  പ്രോജക്ട് ഓഫീസിന്റെ വകയായുള്ള ഉപഹാരവും സമ‍ര്‍പ്പിച്ചു

Read more
  • 12
  • Jul

Function was conducted in 12 th July 2018 inaugrated by Telk Chairman Shri.N C Mohanan in the presence of Vengola Panchayathu President Smt. Dhanya Leju, Vice President K N Ramakrishnan, Honurable standing comitee members Suleakha Gopalakrishnan, Rahama Jalal, M M Rahim, Saudha Sajeev and honurable members P A Mukhthar, Joy M P, Merly Roy, Subhash Babu, Eldho Moses, Swathi Reji, Shylaja K Pillai and Vengola District Cooperative Bank President Shri R Sukumaran  in the presence of Akshaya Block Cordinator Smt. M A Sheeja.

Read more
  • 12
  • Jul

Function was conducted in 12 th July 2018 inaugrated by Telk Chairman Shri.N C Mohanan in the presence of Vengola Panchayathu President Smt. Dhanya Leju, Vice President K N Ramakrishnan, Honurable standing comitee members Suleakha Gopalakrishnan, Rahama Jalal, M M Rahim, Saudha Sajeev and honurable members P A Mukhthar, Joy M P, Merly Roy, Subhash Babu, Eldho Moses, Swathi Reji, Shylaja K Pillai and Vengola District Cooperative Bank President Shri R Sukumaran  in the presence of Akshaya Block Cordinator Smt. M A Sheeja.

Read more