തിരുവനന്തപുരം: സംസ്ഥാന ഐ.ടി. മിഷന്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയില്‍ തിരുവനന്തപുരം ജില്ലയില്‍ പുതിയതും, ഒഴിവുവന്നതുമായ ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുന്നിയൂര്‍ ലൊക്കേഷന്‍, ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ കട്ടിംഗ് ലൊക്കേഷന്‍, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ പള്ളിച്ചവീട് ലൊക്കേഷന്‍, വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിവിള ലൊക്കേഷൻ, അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജം. ലൊക്കഷന്‍, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മണ്ണാത്തിമൂല ലൊക്കേഷൻ, വെമ്പായം ഗ്രാമപഞ്ചായത്തിലെ വെട്ടുപാറ ലൊക്കേഷൻ, വെമ്പായം ഗ്രാമപഞ്ചായത്തിലെ വഴക്കാട് ലൊക്കേഷൻ, കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ കാക്കാമൂല ലൊക്കേഷൻ, വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ പുളിയറക്കോണം ലൊക്കേഷൻ, ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ ആര്യൻകോട് ലൊക്കേഷൻ, ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ കുറ്റിയായണിക്കാട് ലൊക്കേഷൻ, കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ നാൽപ്പറക്കുഴി ലൊക്കേഷൻ, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതുക്കിയകുന്ന് ജം. ലൊക്കേഷന്‍, കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ പേഴുംമൂട് ലൊക്കേഷൻ, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കാപ്പിക്കാട് ലൊക്കേഷൻ എന്നിവയിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷ സമര്‍പ്പിച്ചവരില്‍ നിയമപ്രകാരം യോഗ്യത നേടിയ അപേക്ഷകര്‍ക്കായുള്ള ഇന്റര്‍വ്യൂ 01-11-2024 (വെള്ളിയാഴ്ച), 02-11-2024 (ശനിയാഴ്ച) എന്നീ തീയതികളിലെ രാവിലെ 10.30 മണി മുതല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ വച്ച് നടത്തുന്നതാണ്. ഇന്റര്‍വ്യൂവിനായി നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അപേക്ഷകര്‍ അക്ഷയ ജില്ലാ ഓഫീസില്‍ നിന്ന് നല്‍കിയിട്ടുള്ള ഇ-മെയിലിന്റെ പ്രിന്റൗട്ട്, അസല്‍ ഫോട്ടോ ഐഡി കാര്‍ഡ് എന്നിവ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിനെ (0471-2334070, 2334080) ബന്ധപ്പെടാവുന്നതുമാണ്.
Read more