Kannur District Events

  • 26
  • Jul

സാമൂഹിക പ്രതിബദ്ധതയും, സംരംഭകത്വ ശേഷിയുമുള്ള പ്ലസ് ടു /പ്രീ ഡിഗ്രി പാസായ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള 18 മുതൽ 50  വയസ്സ് (50 വയസ്സ്, 2023 ജൂൺ 30 അടിസ്ഥാനമാക്കി) വരെ പ്രായമുള്ളവർക്ക് ഓൺലൈനിലൂടെ 2023 ജൂലൈ 26 മുതൽ 2023 ആഗസ്ത് 10 വരെ അപേക്ഷിക്കാവുന്നതാണ്.

Read more
  • 04
  • Jul

ജില്ലയിൽ പുതുതായി അനുവദിച്ചതും നിലവിൽ ഒഴിവുള്ളതുമായ 2 സ്ഥലങ്ങളിലേക്ക് അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ വെള്ളൂർ-മെട്ടമ്മൽ, ഇരിക്കൂർ ഗ്രാമ പഞ്ചായത്തിലെ പെരുവളത്തുപറമ്പ് എന്നീ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷകർ പ്ലസ് ടു /പ്രീ ഡിഗ്രി പാസായവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരും 18 വയസ്സ് പൂർത്തിയായവരും സ്വന്തം നിലയിൽ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് പ്രാപ്തിയുള്ളവരുമായിരിക്കണം. ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത കമ്പ്യൂട്ടർ ഡിപ്ലോമ നേടിയവർ, പ്രദേശത്തുള്ളവർ, വനിത, എസ്.സി, എസ്.ടി, എന്നീ വിഭാഗത്തിൽ പെട്ടവർക്ക് പ്രത്യേക പരിഗണനയുണ്ട്. അപേക്ഷകരെ തെരഞ്ഞെടുക്കുന്നത് ഓൺലൈൻ പരീക്ഷയുടേയും ഇന്‍റര്‍വ്യൂവിന്‍റെയും അടിസ്ഥാനത്തിലാണ്. പ്രാഥമിക പരിശോധനയിൽ 30% മാർക്ക് നേടുന്നവർക്ക് മാത്രമേ പരീക്ഷയ്ക്ക് അർഹതയുണ്ടായിരിക്കുകയുള്ളു. ഓൺലൈനായാണ് അപേക്ഷകളയക്കേണ്ടത്. http://aesreg.kemetric.com എന്ന ലിങ്കിലൂടെയും akshaya.kerala.gov.in വെബ് സൈറ്റിലൂടെയും 04-07-2020 മുതൽ 18-07-2020 വരെ അപേക്ഷിക്കാവുന്നതാണ്. ഓൺലൈനിലൂടെ അപേക്ഷിക്കുന്നതിന് ഡയരക്ടർ, കേരള സ്റ്റേറ്റ് ഐ.ടി.മിഷൻ, തിരുവനന്തപുരം എന്ന പേരിൽ മാറാവുന്ന 750/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ആവശ്യമാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൌട്ടും ഡിമാന്റ് ഡ്രാഫ്റ്റും 2020 ജൂലൈ 22ന് 5മണിക്കുള്ളിൽ കണ്ണൂർ റബ്കോ ഭവനിൽ പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിൽ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 04972712987 എന്ന നമ്പറിലും, മേൽ സൂചിപ്പിച്ച വെബ് സൈറ്റിലും ലഭ്യമാണ്

Read more