Akshaya Centre Selection notification 2019 - Idukki district

View all Idukki District Events
Akshaya Centre  Selection notification 2019  - Idukki district
ഇടുക്കി ജില്ലയില്‍ പുതിയ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിയ്ക്കുന്നു             ഇടുക്കി ജില്ലയില്‍ വിവിധ ഗ്രാമപഞ്ചായത്തുകളിലെ 21 സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിയ്ക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 10/06/2019 മുതല്‍ 25/06/2019 വരെ ഓണ്‍ലൈനായി അപേക്ഷിയ്ക്കാം. തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ പേര് ബ്രാക്കറ്റില്‍ നല്‍കിയിരിക്കുന്നു.           കൊച്ചുകരിന്തരുവി (ഏലപ്പാറ പഞ്ചായത്ത്), വെബ്ലി (കൊക്കയാര്‍ പഞ്ചായത്ത്), കുട്ടിക്കാനം (പീരുമേട് പഞ്ചായത്ത്), ചെറുവളളിക്കുളം (പെരുവന്താനം പഞ്ചായത്ത്), യെല്ലപ്പെട്ടി (ദേവികുളം പഞ്ചായത്ത്), പെരിങ്ങാശ്ശേരി, ചീനിക്കുഴി (ഉടുമ്പന്നൂര്‍ പഞ്ചായത്ത്), നെയ്ശ്ശേരി (കരിമണ്ണൂര് പഞ്ചായത്ത്), സ്വരാജ് (കാഞ്ചിയാര്‍ പഞ്ചായത്ത്), കാപ്പിപതാല്‍, നാലാം മൈല്‍ (ഉപ്പുതറ പഞ്ചായത്ത്),സേനാപതി (സേനാപതി പഞ്ചായത്ത്), കരുണാപുരം, തൂക്കുപാലം (കരുണാപുരം പഞ്ചായത്ത്), സന്യാസിയോട, പാമ്പാടുംപാറ (പാമ്പാടുംപാറ പഞ്ചായത്ത്), പൊന്നന്താനം ഗ്രാമീണ വായനശാല (കരിങ്കുന്നം പഞ്ചായത്ത്), പെരുമ്പിളളിച്ചിറ (കുമാരമംഗലം പഞ്ചായത്ത്), കുണിഞ്ഞി (പുറപ്പുഴ പഞ്ചായത്ത്), ബൈസണ്‍വാലി (ബൈസന്‍വാലി പഞ്ചായത്ത്), വരിക്കമുത്തന്‍ (ഇടുക്കി-കഞ്ഞിക്കുഴി പഞ്ചായത്ത്) എന്നിവിടങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിയ്ക്കുന്നതിന് അപേക്ഷിയ്ക്കാം.             മൂന്നു ഘട്ടങ്ങളിലായാണ് സംരംഭക തിരഞ്ഞെടുപ്പ്. അടിസ്ഥാന യോഗ്യത പ്രി-ഡിഗ്രി/പ്ലസ് ടു-വും, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവര്‍, സ്ത്രീകള്‍, എസ്.സി.എസ്.ടി എന്നീ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ചുളള അധിക മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കും.           താല്പര്യമുളളവര്‍ ഡയറക്ട൪, കേരളാ സ്റ്റേറ്റ് ഐ റ്റി മിഷ൯ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസ്ല്‍കൃത ബാങ്കില്‍ നിന്നെടുത്ത 750 രൂപയുടെ ഡി.ഡി സഹിതം http://aesreg.kemetric.com/   എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്കണം.           ഒരാള്‍ക്ക് 3 ലൊക്കേഷനിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിയ്‍ക്കാം. യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിയ്ക്കുന്ന ലൊക്കേഷനില്‍  കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശ/വാടക കരാര്‍ എന്നിവ സ്കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യണം. ഡി.ഡി. നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, അപ് ലോഡ് ചെയ്ത രേഖകളുടെ അസ്സല്‍ പകര്‍പ്പ് , ഡി. ഡി. എന്നിവ അപേക്ഷകര്‍ 29/06/2019-ന് മുമ്പ് കുയിലിമലയിലുളള സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിയ്ക്കുന്ന അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ നേരിട്ട് സമര്‍പ്പിയ്ക്കേണ്ടതാണ്.              കൂടുതല്‍ വിവരങ്ങള്‍ക്ക് http://akshaya.kerala.gov.in എന്ന വെബ്സൈറ്റിലോ 04862 232215 എന്ന ഫോണ്‍നമ്പരിലോ ബന്ധപ്പെടണം.  

ഇടുക്കി ജില്ലയില്‍ പുതിയ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിയ്ക്കുന്നു

 

          ഇടുക്കി ജില്ലയില്‍ വിവിധ ഗ്രാമപഞ്ചായത്തുകളിലെ 21 സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിയ്ക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 10/06/2019 മുതല്‍ 25/06/2019 വരെ ഓണ്‍ലൈനായി അപേക്ഷിയ്ക്കാം.

തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ പേര് ബ്രാക്കറ്റില്‍ നല്‍കിയിരിക്കുന്നു.

          കൊച്ചുകരിന്തരുവി (ഏലപ്പാറ പഞ്ചായത്ത്), വെബ്ലി (കൊക്കയാര്‍ പഞ്ചായത്ത്), കുട്ടിക്കാനം (പീരുമേട് പഞ്ചായത്ത്), ചെറുവളളിക്കുളം (പെരുവന്താനം പഞ്ചായത്ത്), യെല്ലപ്പെട്ടി (ദേവികുളം പഞ്ചായത്ത്), പെരിങ്ങാശ്ശേരി, ചീനിക്കുഴി (ഉടുമ്പന്നൂര്‍ പഞ്ചായത്ത്), നെയ്ശ്ശേരി (കരിമണ്ണൂര് പഞ്ചായത്ത്), സ്വരാജ് (കാഞ്ചിയാര്‍ പഞ്ചായത്ത്), കാപ്പിപതാല്‍, നാലാം മൈല്‍ (ഉപ്പുതറ പഞ്ചായത്ത്),സേനാപതി (സേനാപതി പഞ്ചായത്ത്), കരുണാപുരം, തൂക്കുപാലം (കരുണാപുരം പഞ്ചായത്ത്), സന്യാസിയോട, പാമ്പാടുംപാറ (പാമ്പാടുംപാറ പഞ്ചായത്ത്), പൊന്നന്താനം ഗ്രാമീണ വായനശാല (കരിങ്കുന്നം പഞ്ചായത്ത്), പെരുമ്പിളളിച്ചിറ (കുമാരമംഗലം പഞ്ചായത്ത്), കുണിഞ്ഞി (പുറപ്പുഴ പഞ്ചായത്ത്), ബൈസണ്‍വാലി (ബൈസന്‍വാലി പഞ്ചായത്ത്), വരിക്കമുത്തന്‍ (ഇടുക്കി-കഞ്ഞിക്കുഴി പഞ്ചായത്ത്) എന്നിവിടങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിയ്ക്കുന്നതിന് അപേക്ഷിയ്ക്കാം.

 

          മൂന്നു ഘട്ടങ്ങളിലായാണ് സംരംഭക തിരഞ്ഞെടുപ്പ്. അടിസ്ഥാന യോഗ്യത പ്രി-ഡിഗ്രി/പ്ലസ് ടു-വും, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവര്‍, സ്ത്രീകള്‍, എസ്.സി.എസ്.ടി എന്നീ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ചുളള അധിക മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കും.

          താല്പര്യമുളളവര്‍ ഡയറക്ട൪, കേരളാ സ്റ്റേറ്റ് ഐ റ്റി മിഷ൯ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസ്ല്‍കൃത ബാങ്കില്‍ നിന്നെടുത്ത 750 രൂപയുടെ ഡി.ഡി സഹിതം http://aesreg.kemetric.com/   എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്കണം.

          ഒരാള്‍ക്ക് 3 ലൊക്കേഷനിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിയ്‍ക്കാം. യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിയ്ക്കുന്ന ലൊക്കേഷനില്‍  കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശ/വാടക കരാര്‍ എന്നിവ സ്കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യണം. ഡി.ഡി. നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, അപ് ലോഡ് ചെയ്ത രേഖകളുടെ അസ്സല്‍ പകര്‍പ്പ് , ഡി. ഡി. എന്നിവ അപേക്ഷകര്‍ 29/06/2019-ന് മുമ്പ് കുയിലിമലയിലുളള സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിയ്ക്കുന്ന അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ നേരിട്ട് സമര്‍പ്പിയ്ക്കേണ്ടതാണ്.  

           കൂടുതല്‍ വിവരങ്ങള്‍ക്ക് http://akshaya.kerala.gov.in എന്ന വെബ്സൈറ്റിലോ 04862 232215 എന്ന ഫോണ്‍നമ്പരിലോ ബന്ധപ്പെടണം.

 

Share:

Tags:


Share your comments below