Applications Invited for vacant Locations of Akshaya centres in Ernakulam District - 16 Nos _ extended up to 6th February 2024

View all Ernakulam District Events
എറണാകുളം ജില്ലയില്‍ പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 16 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിയ്ക്കുന്നതിനായി സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി 2024 ഫെബ്രുവരി 6 വരെ നീട്ടിയിരിക്കുന്നു

എറണാകുളം ജില്ലയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി  സംവരണം ചെയ്തിട്ടുള്ള 16 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിനായി സംരംഭകരെ തിരഞ്ഞെടുക്കുനനതിനുള്ള അപേക്ഷ ക്ഷണിച്ചു.  പ്രസ്തുത ലൊക്കേഷനുകളിലേക്ക് 11.01.2024  തീയതി  മുതല്‍ 06.02.2024  തീയതി  വരെ ഓണ്‍ലൈനായി അപേക്ഷിയ്ക്കാം.  വിജ്ഞാപനം  പുറപ്പെടുവിക്കുന്നതിനുള്ള അക്ഷയ ലൊക്കേഷനുകളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.

പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള
ലൊക്കേഷനുകളുടെ വിവരങ്ങള്‍

        

ക്രമ നമ്പര്‍

ബ്ളോക്ക്

തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പേര്

ലൊക്കേഷന്റെ പേര്

വിഭാഗം

1

ആലങ്ങാട്

ആലങ്ങാട് ഗ്രാമപഞ്ചായത്ത്

കോട്ടപ്പുറം

പട്ടികജാതി വിഭാഗം

2

അങ്കമാലി

അയ്യമ്പുഴ  ഗ്രാമപഞ്ചായത്ത്

പോസ്റ്റ് ഓഫീസ് ജങ്ഷന്‍

പട്ടികജാതി വിഭാഗം

3

മുളന്തുരുത്തി

ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത്

സാക്ഷരതാ കേന്ദ്രം പള്ളിത്താഴം 

പട്ടികജാതി വിഭാഗം

4

മൂവാറ്റുപുഴ

പായിപ്ര ഗ്രാമപഞ്ചായത്ത്

മുളവൂര്‍

പട്ടികജാതി വിഭാഗം

5

കൂവപ്പടി

രായമംഗലം  ഗ്രാമ പഞ്ചായത്ത്

കീഴില്ലം (പരുത്തേലിപ്പടി)

പട്ടികജാതി വിഭാഗം

6

പാറക്കടവ്

കുന്നുകര  ഗ്രാമപഞ്ചായത്ത്

സൗത്ത് അടുവാശ്ശേരി

പട്ടികജാതി വിഭാഗം

7

വടവുകോട്

വടവുകോട് പുത്തന്‍കരിശ് 

ഗ്രാമപഞ്ചായത്ത്

കരിമുകള്‍

പട്ടികജാതി വിഭാഗം

8

പറവൂര്‍

ഏഴിക്കര ഗ്രാമപഞ്ചായത്ത്

ഏഴിക്കര ഹെല്‍ത്ത് സെന്റര്‍

പട്ടികജാതി വിഭാഗം

9

പാമ്പാക്കുട

രാമമംഗലം  ഗ്രാമപഞ്ചായത്ത്

കാവുംകട

പട്ടികജാതി വിഭാഗം

10

കോതമംഗലം

കവളങ്ങാട് ഗ്രാമപഞ്ചായത്ത്

ഊന്നുകല്‍

പട്ടികജാതി വിഭാഗം

11

അങ്കമാലി

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്

പൂതന്‍കൂറ്റി ജംങ്ഷന്‍

പട്ടിക വര്‍ഗ്ഗ വിഭാഗം

12

തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റി

തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റി

ആദംപിള്ളികാവ് ടെമ്പിള്‍

പട്ടിക വര്‍ഗ്ഗ വിഭാഗം

13

ഏലൂര്‍ മുനിസിപ്പാലിറ്റി

ഏലൂര്‍ മുനിസിപ്പാലിറ്റി

മഞ്ഞുമ്മല്‍ സൗത്ത്

പട്ടിക വര്‍ഗ്ഗ വിഭാഗം

14

തൃക്കാക്കര മുനിസിപ്പാലിറ്റി

തൃക്കാക്കര മുനിസിപ്പാലിറ്റി

ചിറ്റേത്തുകര

പട്ടിക വര്‍ഗ്ഗ വിഭാഗം

15

കൂത്താട്ടുകുളം മുനിസിപ്പാലിറ്റി

കൂത്താട്ടുകുളം മുനിസിപ്പാലിറ്റി

കിഴകൊമ്പു പോസ്റ്റോഫീസ്

പട്ടിക വര്‍ഗ്ഗ വിഭാഗം

16

കൊച്ചിന്‍ കോര്‍പ്പറേഷന്‍

കൊച്ചിന്‍ കോര്‍പ്പറേഷന്‍

ഐലന്‍റ് നോര്‍ത്ത്

പട്ടിക വര്‍ഗ്ഗ വിഭാഗം

 http://akshayaexam.kerala.gov.in/aes/registration   ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  പ്രാഥമിക പരിശോധന, ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നീ ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്നടത്തുന്നത്. പ്രി-ഡിഗ്രി/പ്ലസ്ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം, എന്നിവ ഉണ്ടായിരിക്കണം.  പ്രായപരിധി  18നും  50നും ഇടയില്‍ ആയിരിക്കണം.  താല്പര്യമുളളവര്‍ “THE DIRECTOR, AKSHAYA” എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസ്ല്‍കൃത ബാങ്കില്‍ നിന്നെടുത്ത 750 രൂപയുടെ ഡി.ഡി സഹിതം  2024 ജനുവരി 27-)0 തീയതിക്കകം  ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം..   മറ്റ് ജോലിയുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ അര്‍ഹരല്ല.

 വിദ്യാഭ്യാസ യോഗ്യതകള്‍, മേല്‍വിലാസം, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷിയ്ക്കുന്ന ലൊക്കേഷനില്‍  കെട്ടിടമുണ്ടെങ്കില്‍ (അപേക്ഷകന് കെട്ടിടം സ്വന്തമായോ, വാടകയ്ക്കോ ഉണ്ടാകണമെന്ന വ്യവസ്ഥ നിര്‍ബന്ധമല്ല.) ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്/കെട്ടിട നികുതി രസീത്/വാടക കരാര്‍ (അപേക്ഷ ക്ഷണിച്ചിരിക്കുന്ന ലൊക്കേഷനില്‍ തന്നെ 300 ചതുരശ്ര അടിയില്‍ കുറയാത്തതായിരിക്കണം നിര്‍ദ്ദിഷ്ട കെട്ടിടം)  എന്നിവ സ്കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

 ഡി.ഡി. നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം.  അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച ശേഷം തൊട്ടടുത്ത ദിവസം തന്നെ അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, അപ്‌ലോഡ് ചെയ്ത രേഖകളുടെ  ഒറിജിനല്‍, പകര്‍പ്പ്, ഡി. ഡി., ഡി. ഡിയുടെ പകര്‍പ്പ്  എന്നിവ സഹിതം, രാവിലെ 11 മണിക്കും ഉച്ചക്ക് 3 മണിക്കും ഇടയിലായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ നേരിട്ട് ഹാജരാകണം. അല്ലാത്ത പക്ഷം ഓണ്‍ലൈന്‍ അപേക്ഷ നിരസിക്കുന്നതാണ്.

 അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍/രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ടി അപേക്ഷ മുന്നറിയിപ്പ് കൂടാതെ തന്നെ നിരസിക്കുന്നതായിരിക്കും.  കൂടുതല്‍ വിവരങ്ങള്‍ 0484 2422693, 9495634111 എന്ന നമ്പരിലും www.akshaya.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. 

Share:

Tags:


Share your comments below