തിരുവനന്തപുരം ജില്ലയിലെ 85 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

View all Thiruvananthapuram District Events
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി, തിരുവനന്തപുരം ജില്ലയില്‍ ആകെ 85 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 74 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ  5, പട്ടിക വർഗ്ഗ വിഭാഗത്തിലേക്ക്  6 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള, 01-01-2026 ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം. (എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്) ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. (ലൊക്കേഷൻ പട്ടിക അനുബന്ധമായി ചേർക്കുന്നു). അടിസ്ഥാന യോഗ്യത:  പ്ലസ് ടു / പ്രീഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും, വനിത, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും, സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും വെയ്റ്റേജ് (അധിക മാർക്ക്) ലഭിക്കും. പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ഓൺലൈൻ അപേക്ഷ, 750/- രൂപ ഫീസ് സഹിതം സമർപ്പിക്കേണ്ട വെബ് സൈറ്റ്: https://lbsedp.lbscentre.in/akshaya26/ അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്  LBS ന്റെ Help line: 0471 2560311, 312, Whatsapp: 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com  എന്ന ഇ-മെയിലിലോ  ബന്ധപ്പെടാവുന്നതാണ്.  മറ്റു വിവരങ്ങൾക്ക്  അക്ഷയ ജില്ലാ ഓഫീസിന്റെ 0471-2334070, 0471-2334080 എന്നീ നമ്പറുകളിലോ, adpotvm.akshaya@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ https://akshaya.kerala.gov.in/ എന്ന വെബ് സൈറ്റിലും ലഭ്യമാണ്. 2026 ഫെബ്രുവരി 21 മുതൽ 2026 മാർച്ച് 7 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള നിശ്ചിത പ്രായപരിധിയിൽ ഉള്‍പ്പെട്ടവർക്ക് അക്ഷയയുടെ സംരംഭകരാകാൻ അപേക്ഷിക്കാം. സംസ്ഥാനത്തെ 14 ജില്ലകളിലായി 1037 ലൊക്കേഷനുകളിലേക്കാണ് അക്ഷയ സംരംഭകരെ നിയമിക്കുന്നത്. സർക്കാരിന്റെ ഇ-ഗവേർണൻസ് സേവനങ്ങൾ, പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് സംസ്ഥാന വിവരസാങ്കേതിക വകുപ്പിന് കീഴിലുള്ള സംസ്ഥാന ITമിഷൻ - അക്ഷയപദ്ധതി വഴിയാണ് നടപ്പാക്കി വരുന്നത്. ഇ-ഡിസ്ട്രിക്ട്, കെ-സ്മാർട്ട്, ഭക്ഷ്യസുരക്ഷ, ആധാർ, ഡിജിറ്റൽ സർവേ, ക്ഷേമപെൻഷൻ മസ്റ്ററിങ്, വിവിധ പ്രവേശന പരീക്ഷകളുടെ അപേക്ഷ സമർപ്പിക്കൽ, സ്ത്രീ സുരക്ഷ, കണക്ട് ടു ഹോം, ഡിജിറ്റൽ വർക്ക് ഫോർ മാനേജ്മെന്റ് സിസ്റ്റം, ഡിജിറ്റൽ സർവ്വെ ആന്റ് ലാൻഡ് റെക്കോർഡ്സ്  തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകി വരുന്നുണ്ട്. യോഗ്യത: അപേക്ഷകർക്ക് പ്ലസ് ടു /പ്രീഡിഗ്രി നിർബന്ധമാണ്, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും, വനിത,  പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും അപേക്ഷിക്കുന്ന ലൊക്കേഷനിൽ താഴത്തെ നിലയിലുള്ള  300 sq.ft ൽ കുറയാത്ത സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും പ്രത്യേക വെയ്റ്റേജ് (അധിക മാർക്ക്) ലഭിക്കും. എന്നിരുന്നാലും, ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് കെട്ടിട സംബന്ധമായ വിവരങ്ങൾ നിർബന്ധമില്ല. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റ്  സമർപ്പിക്കേണ്ടതാണ്. ഒന്നാം ഘട്ടം – ഓൺലൈൻ അപേക്ഷ അപേക്ഷകർ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരു അപേക്ഷകന് ഓൺലൈൻ അപേക്ഷയിൽ പരമാവധി മൂന്ന് ലൊക്കേഷനുകൾ വരെ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ ആദ്യ ലൊക്കേഷനാണ് മുൻഗണന ലഭിക്കുക. OMR പരീക്ഷയ്ക്ക് അപേക്ഷകന് ഏത് ജില്ലയും പരീക്ഷക്കായി തിരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷയിൽ സൂചിപ്പിക്കുന്ന ലൊക്കേഷന്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ബ്ലോക്ക് /ജില്ല എന്നിവയില്‍  അപേക്ഷകന് കുറഞ്ഞത് രണ്ടുവർഷം സ്ഥിരതാമസം ഉണ്ടെങ്കിൽ ഗ്രേസ് മാർക്ക് ലഭിക്കും. അഞ്ചു ദിവസത്തിൽ കുറയാത്ത അംഗീകൃത Entrepreneurship Development Programme സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഗ്രേസ് മാർക്ക് ലഭിക്കും. ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ,  Optical Mark Recognition (OMR) പരീക്ഷ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്നു തലത്തിലുള്ള പ്രക്രിയയിലൂടെയാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്.  1. ഫോം മാർക്ക് (30) - ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഉള്ള രേഖകളുടേയും വിശദാംശങ്ങളുടേയും അടിസ്ഥാനത്തിലുള്ള മാർക്ക്,  2. OMR എക്സാം മാര്‍ക്ക് (40) 3. നേരിട്ടുള്ള അഭിമുഖത്തിനുള്ള മാർക്ക് (30) അപേക്ഷ സമർപ്പിക്കുമ്പോൾ അസ്സൽ രേഖയുടെ സ്കാൻ ചെയ്ത കോപ്പി തന്നെ അപ്-ലോഡ് ചെയ്യേണ്ടതാണ്. പ്രസ്തുത രേഖകളുടെ അസ്സൽ, വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്. ഫോട്ടോസ്റ്റാറ്റ് കോപ്പികൾ പരിഗണിക്കുന്നതല്ല. അപേക്ഷകർ ഓൺലൈൻ അപേക്ഷയിൽ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ, അപൂർണ്ണമായതോ, തെറ്റായതോ, വ്യക്തതയില്ലാത്തതോ ആയ രേഖകൾ അപ്-ലോഡ് ചെയ്തതായി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിൽ കണ്ടെത്തിയാൽ, അപേക്ഷകനെ അക്ഷയ സംരംഭകത്വ തിരഞ്ഞെടുപ്പിൽ നിന്നും ഒഴിവാക്കുന്നതാണ്. സ്വന്തമായോ, വാടകയ്ക്കോ 300 sq.ft ൽ കുറയാത്ത കെട്ടിട സൗകര്യം ഉണ്ട് എന്ന് അപേക്ഷയിൽ രേഖപ്പെടുത്തുന്നവർ  K-SMART പോര്‍ട്ടലില്‍ നിന്ന് ലഭിക്കുന്ന ബിൽഡിംഗ് സർട്ടിഫിക്കറ്റ്, ഓണർഷിപ്പ് സർട്ടിഫിക്കറ്റ്,  വാടക കരാര്‍ എന്നിവ സമർപ്പിക്കേണ്ടതാണ്. പ്രസ്തുത കെട്ടിടം/ കടമുറി അപേക്ഷകന്റെ പേരിലുള്ളതോ അപേക്ഷകന്റെ പേരിലുള്ള വാടക കരാറോ ആയിരിക്കണം. പ്രസ്തുത കെട്ടിടം/കടമുറി നിശ്ചിത ലൊക്കേഷനിൽ  തന്നെയായിരിക്കണം. അല്ലാത്തപക്ഷം പരിശോധന സമയത്ത് പ്രസ്തുത അപേക്ഷകൾ ഒഴിവാക്കുന്നതാണ്. പ്രസ്തുത രേഖകളുടെ അസ്സൽ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്. പുതുതായി ആരംഭിക്കുന്ന അക്ഷയകേന്ദ്രങ്ങൾ താഴത്തെ നിലയിൽ തന്നെയാകേണ്ടതാണ്. പൊതുജനങ്ങൾക്ക് ഇരിക്കുന്നതിനുള്ള കസേര, കുടിവെള്ള സൗകര്യം, ടോയ്ലെറ്റ് സൗകര്യം, നോട്ടീസ് ബോർഡ്, നിർദേശപ്രകാരമുള്ള മറ്റു സംവിധാനങ്ങൾ എന്നിവ ക്രമീകരിക്കേണ്ടത് തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകരുടെ സ്വന്തം  ഉത്തരവാദിത്തമാണ്. അപേക്ഷ ഫീസായി 750/- രൂപ അപേക്ഷ സമർപ്പിക്കുമ്പോൾ അതിനൊപ്പം തന്നെ ഓൺലൈനായി  അടക്കേണ്ടതാണ്. അപേക്ഷ ഫീസ് തിരികെ ലഭിക്കുന്നതല്ല. അപ്-ലോഡ് ചെയ്യുന്നതും വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കുന്നതുമായ എല്ലാ രേഖകളും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ളതായിരിക്കണം. അല്ലാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.  കേരളത്തിനു പുറത്തു നിന്നും വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവര്‍ വെരിഫിക്കേഷൻ സമയത്ത് തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. അപേക്ഷകന് ഇല്ലാത്ത യോഗ്യത ഒരു കാരണവശാലും അപേക്ഷയുടെ കൂടെ സമർപ്പിക്കാനോ, അവകാശപ്പെടാനോ പാടില്ല. നിലവിലെ അക്ഷയ സംരംഭകരോ, സംരംഭകത്വം റദ്ദ് ചെയ്യപ്പെട്ടവരോ ആയ വ്യക്തികൾ അപേക്ഷ സമർപ്പിക്കാൻ പാടുള്ളതല്ല. അത്തരം അപേക്ഷകൾ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ച ശേഷം സംരംഭകരായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ മുഴുവൻ സമയവും അക്ഷയ കേന്ദ്രത്തിൽ ഉണ്ടായിരിക്കേണ്ടതും സമാന്തരമായി മറ്റ് ജോലികളിൽ ഏർപ്പെടാൻ പാടില്ലാത്തതുമാണ്. ഒരു വ്യക്തിയുടെ പേരിൽ ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിക്കുന്നപക്ഷം  പ്രസ്തുത അപേക്ഷകൾ എല്ലാം തന്നെ നിരസിക്കപ്പെടുന്നതാണ്. ഓൺലൈൻ അപേക്ഷയോടൊപ്പം ഉൾപ്പെടുത്താത്ത വിവരങ്ങൾ/ യോഗ്യതകൾ/രേഖപ്പെടുത്താൻ വിട്ടുപോയവ/ അപ്‌ലോഡ് ചെയ്യാത്തവ/ തെറ്റി അപ്‌ലോഡ് ചെയ്തവ തുടങ്ങിയ വിവരങ്ങളോ, രേഖകളോ തുടർന്നുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഉൾപ്പെടുത്തുന്നതല്ല. നിബന്ധനകൾ പാലിക്കാതെ സമർപ്പിക്കുന്ന അപേക്ഷകൾ  നിരസിക്കുന്നതാണ്. മേൽ നിർദ്ദേശങ്ങൾ ഏതെങ്കിലും പാലിക്കപ്പെട്ടിട്ടില്ല എന്ന് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിൽ ബോധ്യപ്പെടുന്ന പക്ഷം പ്രസ്തുത അപേക്ഷ റദ്ദ് ചെയ്യുന്നതാണ്. അപേക്ഷ സമർപ്പിച്ച്,  ഫീസ് അടച്ചു കഴിഞ്ഞാൽ പിന്നീട് തിരുത്തുന്നതിനോ വീണ്ടും അപേക്ഷ നൽകുന്നതിനോ സാധ്യമല്ല. അപേക്ഷകർക്കുള്ള എല്ലാ നിർദ്ദേശങ്ങളും അറിയിപ്പുകളും അപേക്ഷയിൽ സമർപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ,  ഇ-മെയിൽ ഐഡി മുഖാന്തിരം മാത്രമായിരിക്കും. ആയതിനാൽ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. രണ്ടാം ഘട്ടം - OMR (Optical Mark Recognition) ഓൺലൈൻ അപേക്ഷയുടെ പ്രാരംഭ സ്ക്രീനിങ്ങിൽ 30 ൽ,  കുറഞ്ഞത് ഒമ്പത് മാർക്ക് നേടിയവർക്കാണ്  OMR പരീക്ഷയ്ക്ക് യോഗ്യത ഉള്ളത്. മൂന്നാം ഘട്ടം – അഭിമുഖം OMR പരീക്ഷയിൽ 50% മാർക്ക് നേടിയവരെയാണ് മൂന്നാം ഘട്ടമായ അഭിമുഖത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷകർ അഭിമുഖത്തിന് എത്തുമ്പോൾ അപേക്ഷയിൽ നൽകിയിട്ടുള്ളതും രേഖാമൂലം നൽകേണ്ടതുമായ സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും അസ്സൽ ഹാജരാക്കേണ്ടതാണ്. റാങ്ക് ലിസ്റ്റ് ഓൺലൈൻ അപേക്ഷ, എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും, തുടര്‍ന്ന് അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ നിശ്ചിത ലൊക്കേഷനിൽ താഴത്തെ നിലയിൽ 300 സ്ക്വയർ ഫീറ്റ് സ്ഥല സൗകര്യവും കമ്പ്യൂട്ടർ അനുബന്ധ സംവിധാനങ്ങളും സജ്ജീകരിക്കേണ്ടതാണ്. പരീക്ഷ, അഭിമുഖം എന്നിവ സംബന്ധിച്ചുള്ള അറിയിപ്പ് അപേക്ഷകന്റെ രജിസ്റ്റേഡ് മൊബൈലിലേക്കും ഇ-മെയിൽ ഐഡിയിലേക്കും പ്രൊഫൈൽ ലോഗിനിലും  ആണ് ലഭ്യമാകുന്നത്. പരീക്ഷ ഹാൾടിക്കറ്റ് പ്രൊഫൈൽ ലോഗിനിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. Sd/-                                                                 ജില്ലാ കളക്ടർ& ചീഫ് കോർഡിനേറ്റർ (അക്ഷയ പ്രോജെക്ട്) തിരുവനന്തപുരം

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയപദ്ധതി, തിരുവനന്തപുരം ജില്ലയില്‍ ആകെ 85 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തില്‍ 74 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തില്‍  5, പട്ടിക വര്‍ഗ്ഗ വിഭാഗത്തിലേക്ക്  6 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള, 01-01-2026 ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം. (എല്ലാ വിഭാഗക്കാര്‍ക്കും ഈ പ്രായപരിധി ബാധകമാണ്) ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. (ലൊക്കേഷന്‍ പട്ടിക അനുബന്ധമായി ചേര്‍ക്കുന്നു).

അടിസ്ഥാന യോഗ്യത:  പ്ലസ് ടു / പ്രീഡിഗ്രി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകള്‍ക്കും, വനിത, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും, സ്വന്തം / വാടക മുറി സൗകര്യമുള്ളവര്‍ക്കും വെയ്റ്റേജ് (അധിക മാര്‍ക്ക്) ലഭിക്കും. പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ലൊക്കേഷനുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

ഓണ്‍ലൈന്‍ അപേക്ഷ, 750/- രൂപ ഫീസ് സഹിതം സമര്‍പ്പിക്കേണ്ട വെബ് സൈറ്റ്: https://lbsedp.lbscentre.in/akshaya26/   

അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്  LBS ന്റെ Help line: 0471 2560311, 312, Whatsapp: 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com  എന്ന ഇ-മെയിലിലോ  ബന്ധപ്പെടാവുന്നതാണ്.  മറ്റു വിവരങ്ങള്‍ക്ക്  അക്ഷയ ജില്ലാ ഓഫീസിന്റെ 0471-2334070, 0471-2334080 എന്നീ നമ്പറുകളിലോ, adpotvm.akshaya@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങള്‍ https://akshaya.kerala.gov.in/ എന്ന വെബ് സൈറ്റിലും ലഭ്യമാണ്. 2026 ഫെബ്രുവരി 21 മുതല്‍ 2026 മാര്‍ച്ച് 7 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള നിശ്ചിത പ്രായപരിധിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അക്ഷയയുടെ സംരംഭകരാകാന്‍ അപേക്ഷിക്കാം. സംസ്ഥാനത്തെ 14 ജില്ലകളിലായി 1037 ലൊക്കേഷനുകളിലേക്കാണ് അക്ഷയ സംരംഭകരെ നിയമിക്കുന്നത്.

സര്‍ക്കാരിന്റെ ഇ-ഗവേണന്‍സ് സേവനങ്ങള്‍, പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് സംസ്ഥാന വിവരസാങ്കേതിക വകുപ്പിന് കീഴിലുള്ള സംസ്ഥാന ITമിഷന്‍ - അക്ഷയപദ്ധതി വഴിയാണ് നടപ്പാക്കി വരുന്നത്. ഇ-ഡിസ്ട്രിക്ട്, കെ-സ്മാര്‍ട്ട്, ഭക്ഷ്യസുരക്ഷ, ആധാര്‍, ഡിജിറ്റല്‍ സര്‍വേ, ക്ഷേമപെന്‍ഷന്‍ മസ്റ്ററിങ്, വിവിധ പ്രവേശന പരീക്ഷകളുടെ അപേക്ഷ സമര്‍പ്പിക്കല്‍, സ്ത്രീ സുരക്ഷ, കണക്ട് ടു ഹോം, ഡിജിറ്റല്‍ വര്‍ക്ക് ഫോര്‍ മാനേജ്മെന്റ് സിസ്റ്റം, ഡിജിറ്റല്‍ സര്‍വ്വെ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്സ്  തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കി വരുന്നുണ്ട്.

യോഗ്യത:

അപേക്ഷകര്‍ക്ക് പ്ലസ് ടു /പ്രീഡിഗ്രി നിര്‍ബന്ധമാണ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകള്‍ക്കും, വനിത,  പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും അപേക്ഷിക്കുന്ന ലൊക്കേഷനില്‍ താഴത്തെ നിലയിലുള്ള  300 sq.ft ല്‍ കുറയാത്ത സ്വന്തം / വാടക മുറി സൗകര്യമുള്ളവര്‍ക്കും പ്രത്യേക വെയ്റ്റേജ് (അധിക മാര്‍ക്ക്) ലഭിക്കും. എന്നിരുന്നാലും, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് കെട്ടിട സംബന്ധമായ വിവരങ്ങള്‍ നിര്‍ബന്ധമില്ല. പട്ടികജാതി-പട്ടികര്‍വഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റ്  സമര്‍പ്പിക്കേണ്ടതാണ്.

ഒന്നാം ഘട്ടം – ഓണ്‍ലൈന്‍ അപേക്ഷ

അപേക്ഷകര്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു അപേക്ഷകന് ഓണ്‍ലൈന്‍ അപേക്ഷയില്‍ പരമാവധി മൂന്ന് ലൊക്കേഷനുകള്‍ വരെ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ ആദ്യ ലൊക്കേഷനാണ് മുന്‍ഗണന ലഭിക്കുക.

OMR പരീക്ഷയ്ക്ക് അപേക്ഷകന് ഏത് ജില്ലയും പരീക്ഷക്കായി തിരഞ്ഞെടുക്കാവുന്നതാണ്.

അപേക്ഷയില്‍ സൂചിപ്പിക്കുന്ന ലൊക്കേഷന്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍/ബ്ലോക്ക് /ജില്ല എന്നിവയില്‍  അപേക്ഷകന് കുറഞ്ഞത് രണ്ടുവര്‍ഷം സ്ഥിരതാമസം ഉണ്ടെങ്കില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കും.

അഞ്ചു ദിവസത്തില്‍ കുറയാത്ത അംഗീകൃത Entrepreneurship Development Programme സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും.

ഓണ്‍ലൈന്‍ അപേക്ഷയിലെ വിവരങ്ങള്‍,  Optical Mark Recognition (OMR) പരീക്ഷ, ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്നു തലത്തിലുള്ള പ്രക്രിയയിലൂടെയാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. 

  1. 1. ഫോം മാര്‍ക്ക് (30) - ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഉള്ള രേഖകളുടേയും വിശദാംശങ്ങളുടേയും അടിസ്ഥാനത്തിലുള്ള മാര്‍ക്ക്, 
  2. 2. OMR എക്സാം മാര്‍ക്ക് (40)
  3. 3. നേരിട്ടുള്ള അഭിമുഖത്തിനുള്ള മാര്‍ക്ക് (30)

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അസ്സല്‍ രേഖയുടെ സ്കാന്‍ ചെയ്ത കോപ്പി തന്നെ അപ്-ലോഡ് ചെയ്യേണ്ടതാണ്. പ്രസ്തുത രേഖകളുടെ അസ്സല്‍, വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ്. ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ പരിഗണിക്കുന്നതല്ല.

അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ, അപൂര്‍ണ്ണമായതോ, തെറ്റായതോ, വ്യക്തതയില്ലാത്തതോ ആയ രേഖകള്‍ അപ്-ലോഡ് ചെയ്തതായി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തില്‍ കണ്ടെത്തിയാല്‍, അപേക്ഷകനെ അക്ഷയ സംരംഭകത്വ തിരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ്.

സ്വന്തമായോ, വാടകയ്ക്കോ 300 sq.ft ല്‍ കുറയാത്ത കെട്ടിട സൗകര്യം ഉണ്ട് എന്ന് അപേക്ഷയില്‍ രേഖപ്പെടുത്തുന്നവര്‍  K-SMART പോര്‍ട്ടലില്‍ നിന്ന് ലഭിക്കുന്ന ബില്‍ഡിംഗ് സര്‍ട്ടിഫിക്കറ്റ്, ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്,  വാടക കരാര്‍ എന്നിവ സമര്‍പ്പിക്കേണ്ടതാണ്. പ്രസ്തുത കെട്ടിടം/ കടമുറി അപേക്ഷകന്റെ പേരിലുള്ളതോ അപേക്ഷകന്റെ പേരിലുള്ള വാടക കരാറോ ആയിരിക്കണം.
പ്രസ്തുത കെട്ടിടം/കടമുറി നിശ്ചിത ലൊക്കേഷനില്‍  തന്നെയായിരിക്കണം. അല്ലാത്തപക്ഷം പരിശോധന സമയത്ത് പ്രസ്തുത അപേക്ഷകള്‍ ഒഴിവാക്കുന്നതാണ്. പ്രസ്തുത രേഖകളുടെ അസ്സല്‍ വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ്.

പുതുതായി ആരംഭിക്കുന്ന അക്ഷയകേന്ദ്രങ്ങള്‍ താഴത്തെ നിലയില്‍ തന്നെയാകേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് ഇരിക്കുന്നതിനുള്ള കസേര, കുടിവെള്ള സൗകര്യം, ടോയ്ലെറ്റ് സൗകര്യം, നോട്ടീസ് ബോര്‍ഡ്, നിര്‍ദേശപ്രകാരമുള്ള മറ്റു സംവിധാനങ്ങള്‍ എന്നിവ ക്രമീകരിക്കേണ്ടത് തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകരുടെ സ്വന്തം  ഉത്തരവാദിത്തമാണ്.

അപേക്ഷ ഫീസായി 750/- രൂപ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അതിനൊപ്പം തന്നെ ഓണ്‍ലൈനായി  അടക്കേണ്ടതാണ്. അപേക്ഷ ഫീസ് തിരികെ ലഭിക്കുന്നതല്ല.

അപ്-ലോഡ് ചെയ്യുന്നതും വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കുന്നതുമായ എല്ലാ രേഖകളും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ളതായിരിക്കണം. അല്ലാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.  കേരളത്തിനു പുറത്തു നിന്നും വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവര്‍ വെരിഫിക്കേഷന്‍ സമയത്ത് തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

അപേക്ഷകന് ഇല്ലാത്ത യോഗ്യത ഒരു കാരണവശാലും അപേക്ഷയുടെ കൂടെ സമര്‍പ്പിക്കാനോ, അവകാശപ്പെടാനോ പാടില്ല.

നിലവിലെ അക്ഷയ സംരംഭകരോ, സംരംഭകത്വം റദ്ദ് ചെയ്യപ്പെട്ടവരോ ആയ വ്യക്തികള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പാടുള്ളതല്ല. അത്തരം അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിച്ച ശേഷം സംരംഭകരായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ മുഴുവന്‍ സമയവും അക്ഷയ കേന്ദ്രത്തില്‍ ഉണ്ടായിരിക്കേണ്ടതും സമാന്തരമായി മറ്റ് ജോലികളില്‍ ഏര്‍പ്പെടാന്‍ പാടില്ലാത്തതുമാണ്.

ഒരു വ്യക്തിയുടെ പേരില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷ സമര്‍പ്പിക്കുന്നപക്ഷം  പ്രസ്തുത അപേക്ഷകള്‍ എല്ലാം തന്നെ നിരസിക്കപ്പെടുന്നതാണ്.

ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്താത്ത വിവരങ്ങള്‍/ യോഗ്യതകള്‍/രേഖപ്പെടുത്താന്‍ വിട്ടുപോയവ/ അപ്‌ലോഡ് ചെയ്യാത്തവ/ തെറ്റി അപ്‌ലോഡ് ചെയ്തവ തുടങ്ങിയ വിവരങ്ങളോ, രേഖകളോ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഉള്‍പ്പെടുത്തുന്നതല്ല. നിബന്ധനകള്‍ പാലിക്കാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍  നിരസിക്കുന്നതാണ്. മേല്‍ നിര്‍ദ്ദേശങ്ങള്‍ ഏതെങ്കിലും പാലിക്കപ്പെട്ടിട്ടില്ല എന്ന് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തില്‍ ബോധ്യപ്പെടുന്ന പക്ഷം പ്രസ്തുത അപേക്ഷ റദ്ദ് ചെയ്യുന്നതാണ്.

അപേക്ഷ സമര്‍പ്പിച്ച്,  ഫീസ് അടച്ചു കഴിഞ്ഞാല്‍ പിന്നീട് തിരുത്തുന്നതിനോ വീണ്ടും അപേക്ഷ നല്‍കുന്നതിനോ സാധ്യമല്ല. അപേക്ഷകര്‍ക്കുള്ള എല്ലാ നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും അപേക്ഷയില്‍ സമര്‍പ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍,  ഇ-മെയില്‍ ഐഡി മുഖാന്തിരം മാത്രമായിരിക്കും. ആയതിനാല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

രണ്ടാം ഘട്ടം - OMR (Optical Mark Recognition)

ഓ‌ണ്‍ലൈന്‍ അപേക്ഷയുടെ പ്രാരംഭ സ്ക്രീനിങ്ങില്‍ 30 ല്‍,  കുറഞ്ഞത് ഒമ്പത് മാര്‍ക്ക് നേടിയവര്‍ക്കാണ്  OMR പരീക്ഷയ്ക്ക് യോഗ്യത ഉള്ളത്.

മൂന്നാം ഘട്ടം – അഭിമുഖം

OMR പരീക്ഷയില്‍ 50% മാര്‍ക്ക് നേടിയവരെയാണ് മൂന്നാം ഘട്ടമായ അഭിമുഖത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷകര്‍ അഭിമുഖത്തിന് എത്തുമ്പോള്‍ അപേക്ഷയില്‍ നല്‍കിയിട്ടുള്ളതും രേഖാമൂലം നല്‍കേണ്ടതുമായ സര്‍ട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും അസ്സല്‍ ഹാജരാക്കേണ്ടതാണ്.

റാങ്ക് ലിസ്റ്റ്

ഓണ്‍ലൈന്‍ അപേക്ഷ, എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും, തുടര്‍ന്ന് അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ നിശ്ചിത ലൊക്കേഷനില്‍ താഴത്തെ നിലയില്‍ 300 സ്ക്വയര്‍ ഫീറ്റ് സ്ഥല സൗകര്യവും കമ്പ്യൂട്ടര്‍ അനുബന്ധ സംവിധാനങ്ങളും സജ്ജീകരിക്കേണ്ടതാണ്.

പരീക്ഷ, അഭിമുഖം എന്നിവ സംബന്ധിച്ചുള്ള അറിയിപ്പ് അപേക്ഷകന്റെ രജിസ്റ്റേഡ് മൊബൈലിലേക്കും ഇ-മെയില്‍ ഐഡിയിലേക്കും പ്രൊഫൈല്‍ ലോഗിനിലും  ആണ് ലഭ്യമാകുന്നത്. പരീക്ഷ ഹാള്‍ടിക്കറ്റ് പ്രൊഫൈല്‍ ലോഗിനില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

 

അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

 

Sd/-

ജില്ലാ കളക്ടര്‍ & ചീഫ് കോര്‍ഡിനേറ്റര്‍ (അക്ഷയ പ്രോജെക്ട്)

തിരുവനന്തപുരം

 

Akshaya Centre Entrepreneur Selection - Notified locations

Thiruvananthapuram

 

Sl No. Name of LSGD Name of Approved location Type
1. Anad GP Kalliyode GEN
2. Andoorkonam Pallichaveedu GEN
3. Andoorkonam GP Parambippalam GEN
4. Aruvikkara GP Irumba GEN
5. Aryanad GP Valiyakalam GEN
6. Balaramapuram GP Balaramapuram PCT Office GEN
7. Balaramapuram GP Thannivila GEN
8. Chemmaruthy GP Muthana GEN
9. Chemmaruthy GP Muttappalam GEN
10. Chengal GP Vattavila GEN
11. Cherunniyoor GP Vadasserikkonam GEN
12. Edava GP Parayil GEN
13. Elakaman GP Hariharapuram GEN
14. Kadinamkulam GP St. Andrews Jn. GEN
15. Kallara GP Cheruvalam GEN
16. Kalliyoor GP Peringammala GEN
17. Kattakkada GP Killi Jn. GEN
18. Kilimanoor GP Malayamadom GEN
19. Kizhuvilam GP Mudapuram GEN
20. Kunnathukal GP Narani Jn. GEN
21. Kuttichal GP Utharamkodu GEN
22. Malayinkeezhu GP Anthiyoorkonam GEN
23. Malayinkeezhu GP Machel GEN
24. Mangalapuram GP Veyiloor GEN
25. Manikkal GP Pirappancode GEN
26. Maranalloor GP Cheenivila GEN
27. Nagaroor GP Nedumparambu GEN
28. Navayikulam GP Idamannila GEN
29. Nedumangad Municipality ISRO Jn GEN
30. Nedumangad Municipality Pulippara Jn. GEN
31. Neyyattinkara Municipality Amaravila GEN
32. Neyyattinkara Municipality Vazhuthoor GEN
33. Ottoor GP Moongode Jn. GEN
34. Pallichal GP Naruvamoodu GEN
35. Panavoor GP Moonnanakuzhi GEN
36. Pangode GP Kanchinada GEN
37. Pangode GP Uramkuzhi GEN
38. Peringammala GP Ponmudi GEN
39. Poovachal GP Panniyodu RC Church GEN
40. Pulimath GP Porunthaman GEN
41. Thiruvananthapuram Corporation Akkulam Jn. GEN
42. Thiruvananthapuram Corporation Ambalathara Jn. GEN
43. Thiruvananthapuram Corporation Anayara GEN
44. Thiruvananthapuram Corporation Beemapalli GEN
45. Thiruvananthapuram Corporation Cheruvaikkal GEN
46. Thiruvananthapuram Corporation Jagathy Jn. GEN
47. Thiruvananthapuram Corporation Kalady GEN
48. Thiruvananthapuram Corporation Kamaleswaram GEN
49. Thiruvananthapuram Corporation Karakkamandapam GEN
50. Thiruvananthapuram Corporation Karumam GEN
51. Thiruvananthapuram Corporation Karyavattam University Jn. GEN
52. Thiruvananthapuram Corporation Kochuveli GEN
53. Thiruvananthapuram Corporation Kuravankonam GEN
54. Thiruvananthapuram Corporation Malloor Road Near NSS Karayogam GEN
55. Thiruvananthapuram Corporation Mankattukadavu GEN
56. Thiruvananthapuram Corporation Pachalloor Jn. GEN
57. Thiruvananthapuram Corporation Pallithura GEN
58. Thiruvananthapuram Corporation Pattoor GEN
59. Thiruvananthapuram Corporation PTP Nagar GEN
60. Thiruvananthapuram Corporation Sasthamangalam GEN
61. Thiruvananthapuram Corporation Thampanoor GEN
62. Thiruvananthapuram Corporation Thiruvallam Jn GEN
63. Thiruvananthapuram Corporation Thrikkannapuram GEN
64. Thiruvananthapuram Corporation Vadakkambhagam GEN
65. Thiruvananthapuram Corporation Vazhuthacaud GEN
66. Thiruvananthapuram Corporation Vijayamohini Mill GEN
67. Varkala Municipality Kurakkanni GEN
68. Varkala Municipality Pullanicode (Janathamukku) GEN
69. Varkala Municipality Karunilakode Jn. GEN
70. Vembayam GP Panthalakkodu GEN
71. Vettoor GP Thazhe Vettoor GEN
72. Vilappil GP Mulayara GEN
73. Vilavoorkal GP Pottayil GEN
74. Vilavoorkal GP Perukavu GEN
75. Athiyanoor GP Bhaskarnagar SC
76. Kilimanoor GP Kilimanoor SC
77. Maranalloor GP Kandala SC
78. Navayikulam GP Kadambattukonam SC
79. Thiruvananthapuram Corporation Poozhikkunnu SC
80. Peringammala GP Idinjar ST
81. Peringammala GP Kollayil ST
82. Peringammala GP Thennoor ST
83. Tholikkode GP Panaikkode ST
84. Vellanad GP Uriyakode ST
85. Vithura GP Chettachal ST
Share:

Tags:


Share your comments below