കോട്ടയം ജില്ലയില്‍ 114 ലൊക്കഷനുകളിലേക്ക് സംരംഭക തെരഞ്ഞെടുപ്പിനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 2026 മാര്‍ച്ച് 19

View all Kottayam District Events
.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി, കോട്ടയം ജില്ലയിലെ  114  ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 91 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ  20 ,പട്ടിക വർഗ്ഗ വിഭാഗത്തിലേക്ക്  3  ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള, 01-01-2026 ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം.(എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്) ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ലൊക്കേഷൻ പട്ടിക കാണുക.

h

                                                                                    അക്ഷയ പദ്ധതി കോട്ടയം 
                                                                       ഒഴിവുള്ള ലൊക്കേഷനുകളുടെ ലിസ്റ്റ് 
ക്രമനമ്പർ  ജില്ല  തദ്ദേശ സ്വയം ഭരണ സ്ഥാപനം തദ്ദേശ സ്വയം ഭരണ സ്ഥാപനം കോഡ് ലൊക്കേഷൻ കോഡ്  സംവരണ വിഭാഗം  ലൊക്കേഷനുകളുടെ പേര് 
1 കോട്ടയം പാമ്പാടി G050704 G050704_01 പട്ടികവര്‍ഗ്ഗം സൌത്ത് പാമ്പാടി  
2 കോട്ടയം വാകത്താനം  G050904 G050904_01 പട്ടികവര്‍ഗ്ഗം തോട്ടയ്ക്കാട്
3 കോട്ടയം കോട്ടയം    മുൻസിപ്പാലിറ്റി   M050400 M050400_01 പട്ടികവര്‍ഗ്ഗം പാക്കിൽ
4 കോട്ടയം കടുത്തുരുത്തി  G050201 G050201_01 പട്ടികജാതി മാന്നാർ    
5 കോട്ടയം കല്ലറ   G050202 G050202_01 പട്ടികജാതി മുണ്ടാർ 
6 കോട്ടയം അതിരമ്പുഴ G050303 G050303_01 പട്ടികജാതി മണ്ണാർക്കുന്ന്
7 കോട്ടയം അതിരമ്പുഴ G050303 G050303_02 പട്ടികജാതി അമ്മഞ്ചേരി 
8 കോട്ടയം കടപ്ലാമറ്റം  G050401 G050401_01 പട്ടികജാതി വാർഡ് ഒന്ന് ഇലക്കാട്
9 കോട്ടയം മരങ്ങാട്ടുപിള്ളി   G050402 G050402_01 പട്ടികജാതി കോഴിക്കൊമ്പ്‌ ജംഗ്ഷൻ
10 കോട്ടയം പള്ളിക്കത്തോട്  G050705 G050705_01 പട്ടികജാതി അരുവിക്കുഴി
11 കോട്ടയം അകലക്കുന്നം G050701 G050701_03 പട്ടികജാതി പാദുവ 
12 കോട്ടയം മീനടം  G050706 G050706_01 പട്ടികജാതി  മഞ്ഞാടി    
13 കോട്ടയം അയർക്കുന്നം G050801 G050801_03 പട്ടികജാതി പൂത്തിരി 
14 കോട്ടയം അയർക്കുന്നം G050801 G050801_01 പട്ടികജാതി ആറുമാനൂർ
15 കോട്ടയം കുറിച്ചി  G050805 G050805_01 പട്ടികജാതി ചാലച്ചിറ 
16 കോട്ടയം  മാടപ്പിള്ളി   G050901 G050901_01 പട്ടികജാതി പാലമറ്റം 
17 കോട്ടയം തൃക്കൊടിത്താനം G050903 G050903_01 പട്ടികജാതി കടമാഞ്ചിറ
18 കോട്ടയം  വാഴപ്പിള്ളി G050905 G050905_01 പട്ടികജാതി  കണ്ണമ്പിള്ളി  ബ്രിഡ്‌ജ്‌
19 കോട്ടയം എരുമേലി G051101 G051101_01 പട്ടികജാതി മുട്ടപ്പള്ളി (16 വാർഡ്)
20 കോട്ടയം മണിമല    G051104 G051104_01 പട്ടികജാതി ആലപ്ര ജംഗ്ഷൻ
21 കോട്ടയം മുണ്ടക്കയം G051105 G051105_01 പട്ടികജാതി അമരാവതി 
22 കോട്ടയം മുണ്ടക്കയം G051105 G051105_03 പട്ടികജാതി ഇഞ്ചിയാനി 
23 കോട്ടയം കോരുത്തോട് G051107 G051107_02 പട്ടികജാതി പനക്കച്ചിറ 
24 കോട്ടയം തലയാഴം G050101 G050101_01 പൊതുവിഭാഗം സെന്റ് ഗ്രിഗോറിയസ് ചർച്ച് 
25 കോട്ടയം ചെമ്പ്  G050102 G050102_01 പൊതുവിഭാഗം ഏനാദി 
26 കോട്ടയം ചെമ്പ്  G050102 G050102_02 പൊതുവിഭാഗം മുറിഞ്ഞപുഴ  
27 കോട്ടയം ചെമ്പ്  G050102 G050102_03 പൊതുവിഭാഗം തുരുത്തുമ്മ
28 കോട്ടയം മറവന്തുരുത്ത്   G050103 G050103_01 പൊതുവിഭാഗം ചെമ്മനാകരി
29 കോട്ടയം മറവന്തുരുത്ത്   G050103 G050103_02 പൊതുവിഭാഗം ചുങ്കം 
30 കോട്ടയം മറവന്തുരുത്ത്   G050103 G050103_03 പൊതുവിഭാഗം കടൂക്കര
31 കോട്ടയം മറവന്തുരുത്ത്   G050103 G050103_04 പൊതുവിഭാഗം  മേക്കര 
32 കോട്ടയം റ്റി വി പുരം   G050104 G050104_01 പൊതുവിഭാഗം ചെമ്മനത്തു കര   
33 കോട്ടയം റ്റി വി പുരം   G050104 G050104_02 പൊതുവിഭാഗം വാതപ്പള്ളി
34 കോട്ടയം വെച്ചൂർ  G050105 G050105_01 പൊതുവിഭാഗം  ഔട്ട്പോസ്റ്റ്
35 കോട്ടയം വെച്ചൂർ  G050105 G050105_02 പൊതുവിഭാഗം  അച്ചിനകം
36 കോട്ടയം വെച്ചൂർ  G050105 G050105_03 പൊതുവിഭാഗം  പട്ടത്താനം
37 കോട്ടയം ഉദയനാപുരം G050106 G050106_01 പൊതുവിഭാഗം  അക്കരപ്പാടം
38 കോട്ടയം ഉദയനാപുരം G050106 G050106_02 പൊതുവിഭാഗം  വൈക്കപ്രയാർ 
39 കോട്ടയം ഉദയനാപുരം G050106 G050106_03 പൊതുവിഭാഗം വാഴമന 
40 കോട്ടയം   മുളക്കുളം  G050203 G050203_01 പൊതുവിഭാഗം അറുന്നൂറ്റിമംഗലം 
41 കോട്ടയം   മുളക്കുളം  G050203 G050203_02 പൊതുവിഭാഗം  മുളക്കുളം
42 കോട്ടയം ഞീഴൂർ  G050204 G050204_01 പൊതുവിഭാഗം   വാക്കാട് 
43 കോട്ടയം വെള്ളൂർ  G050206 G050206_01 പൊതുവിഭാഗം കരിപ്പാടം
44 കോട്ടയം തിരുവാർപ്പ്  G050307 G050307_01 പൊതുവിഭാഗം കളപ്പുരകടവ്
45 കോട്ടയം തിരുവാർപ്പ്  G050307 G050307_02 പൊതുവിഭാഗം കാഞ്ഞിരം ജെട്ടി  
46 കോട്ടയം തിരുവാർപ്പ്  G050307 G050307_03 പൊതുവിഭാഗം കുമ്മനം
47 കോട്ടയം കാണക്കാരി G050403 G050403_01 പൊതുവിഭാഗം  ചെറുകാട് ജംഗ്ഷൻഃ (4 വാർഡ്) 
48 കോട്ടയം വെളിയന്നൂർ  G050404 G050404_01 പൊതുവിഭാഗം പുതുവേലി 
49 കോട്ടയം  രാമപുരം G050407 G050407_01 പൊതുവിഭാഗം ചക്കാമ്പുഴ 
50 കോട്ടയം മാഞ്ഞൂർ  G050408 G050408_02 പൊതുവിഭാഗം മാൻവെട്ടം ലക്ഷംകവല 
51 കോട്ടയം ഭരണങ്ങാനം G050501 G050501_01 പൊതുവിഭാഗം ഉള്ളനാട് ജംഗ്ഷൻ 
52 കോട്ടയം കടനാട്‌  G050504 G050504_01 പൊതുവിഭാഗം കുറുമണ്ണ് 
53 കോട്ടയം കടനാട്‌  G050504 G050504_02 പൊതുവിഭാഗം   പിഴക്‌ 
54 കോട്ടയം മൂന്നിലവ് G050602 G050602_01 പൊതുവിഭാഗം  മങ്കൊമ്പ്  സി എസ്‌ഐ ചർച് 
55 കോട്ടയം പൂഞ്ഞാർ തെക്കേക്കര G050605 G050605_01 പൊതുവിഭാഗം കൈപ്പള്ളി
56 കോട്ടയം പൂഞ്ഞാർ തെക്കേക്കര G050605 G050605_02 പൊതുവിഭാഗം  കുന്നോന്നി 
57 കോട്ടയം തലപ്പലം G050606 G050606_01 പൊതുവിഭാഗം കളത്തുകടവ് 
58 കോട്ടയം തീക്കോയ്   G050607 G050607_01 പൊതുവിഭാഗം തീക്കോയ് ജംഗ്ഷൻ 
59 കോട്ടയം തലനാട് G050608 G050608_01 പൊതുവിഭാഗം ചാമപ്പാറ  
60 കോട്ടയം തിടനാട്  G050609 G050609_01 പൊതുവിഭാഗം അമ്പാറ നിരപ്പ്
61 കോട്ടയം തിടനാട്  G050609 G050609_02 പൊതുവിഭാഗം വാര്യാനിക്കാട്
62 കോട്ടയം അകലക്കുന്നം G050701 G050701_01 പൊതുവിഭാഗം കാഞ്ഞിരമറ്റം 
63 കോട്ടയം അകലക്കുന്നം G050701 G050701_02 പൊതുവിഭാഗം മണ്ണൂർപ്പള്ളി
64 കോട്ടയം അകലക്കുന്നം G050701 G050701_04 പൊതുവിഭാഗം  പൂവത്തിളപ്പ്
65 കോട്ടയം എലിക്കുളം  G050702 G050702_01 പൊതുവിഭാഗം കാരകുളം
66 കോട്ടയം എലിക്കുളം  G050702 G050702_02 പൊതുവിഭാഗം ഉരുളികുന്നം
67 കോട്ടയം കൂരോപ്പട G050703 G050703_01 പൊതുവിഭാഗം  കോത്തല 
68 കോട്ടയം കൂരോപ്പട G050703 G050703_02 പൊതുവിഭാഗം കുറ്റിക്കാട്ടുകവല 
69 കോട്ടയം മണർകാട്    G050708 G050708_01 പൊതുവിഭാഗം അരീപ്പറമ്പ് 
70 കോട്ടയം   വിജയപുരം G050804 G050804_01 പൊതുവിഭാഗം പാറമ്പുഴ മോസ്കോ ജംഗ്ഷൻ
71 കോട്ടയം  മാടപ്പിള്ളി   G050901 G050901_02 പൊതുവിഭാഗം റീത്തുപള്ളി
72 കോട്ടയം പായിപ്പാട്   G050902 G050902_01 പൊതുവിഭാഗം ളായിക്കാട് 
73 കോട്ടയം പായിപ്പാട്   G050902 G050902_02 പൊതുവിഭാഗം പൂവമ്പള്ളി 
74 കോട്ടയം തൃക്കൊടിത്താനം G050903 G050903_03 പൊതുവിഭാഗം മുക്കാട്ടുപടി
75 കോട്ടയം  വാഴപ്പിള്ളി G050905 G050905_02 പൊതുവിഭാഗം എൻ. എസ്. എസ്. കരയോഗം ജംഗ്ഷൻ
76 കോട്ടയം  വാഴപ്പിള്ളി G050905 G050905_03 പൊതുവിഭാഗം പറാൽ ടെംപിൾ 
77 കോട്ടയം കങ്ങഴ  G051002 G051002_01 പൊതുവിഭാഗം കാനം 
78 കോട്ടയം  നെടുകുന്നം G051003 G051003_02 പൊതുവിഭാഗം ചേലക്കൊമ്പ്‌  
79 കോട്ടയം  നെടുകുന്നം G051003 G051003_03 പൊതുവിഭാഗം  മാന്തുരുത്തി  
80 കോട്ടയം വെള്ളാവൂർ   G051004 G051004_01 പൊതുവിഭാഗം കടയനിക്കാട് 
81 കോട്ടയം വെള്ളാവൂർ   G051004 G051004_02 പൊതുവിഭാഗം പൂണിക്കാവ് 
82 കോട്ടയം വാഴൂർ G051005 G051005_01 പൊതുവിഭാഗം ചെങ്കലപ്പടി 
83 കോട്ടയം കാഞ്ഞിരപ്പിള്ളി  G051102 G051102_02 പൊതുവിഭാഗം പുളിമാവ് 
84 കോട്ടയം  മണിമല  G051104 G051104_02 പൊതുവിഭാഗം കരിക്കാട്ടൂർ സെന്റർ 
85 കോട്ടയം മുണ്ടക്കയം G051105 G051105_02 പൊതുവിഭാഗം വേലനിലം (1 വാർഡ്)
86 കോട്ടയം പാറത്തോട് G051106 G051106_01 പൊതുവിഭാഗം  ആനക്കല്ല്  ജംഗ്ഷൻ 
87 കോട്ടയം പാറത്തോട് G051106 G051106_02 പൊതുവിഭാഗം ചോറ്റി അമ്പലം 
88 കോട്ടയം കോരുത്തോട് G051107 G051107_01 പൊതുവിഭാഗം കൊമ്പുകുത്തി 
89 കോട്ടയം  പാല   മുൻസിപ്പാലിറ്റി  M050100 M050100_01 പൊതുവിഭാഗം മൂന്നാനി
90 കോട്ടയം  വൈക്കം   മുൻസിപ്പാലിറ്റി   M050200 M050200_01 പൊതുവിഭാഗം കോലത്തുംകടവ്
91 കോട്ടയം  വൈക്കം   മുൻസിപ്പാലിറ്റി   M050200 M050200_02 പൊതുവിഭാഗം പോളശ്ശേരി
92 കോട്ടയം  വൈക്കം   മുൻസിപ്പാലിറ്റി   M050200 M050200_03 പൊതുവിഭാഗം ഇണ്ടം തുരുത്ത് 
93 കോട്ടയം ചങ്ങനാശേരി   മുൻസിപ്പാലിറ്റി M050300 M050300_01 പൊതുവിഭാഗം  കൈരളി ലൈബ്രറി ജംഗ്ഷൻ 
94 കോട്ടയം ചങ്ങനാശേരി   മുൻസിപ്പാലിറ്റി M050300 M050300_02 പൊതുവിഭാഗം പെരുന്ന ഗവൺമെന്റ് U.P.S 
95 കോട്ടയം കോട്ടയം    മുൻസിപ്പാലിറ്റി   M050400 M050400_02 പൊതുവിഭാഗം അടിവാരം ജംഗ്ഷൻ 
96 കോട്ടയം കോട്ടയം    മുൻസിപ്പാലിറ്റി   M050400 M050400_03 പൊതുവിഭാഗം ചുങ്കം വാർഡ്-11 
97 കോട്ടയം കോട്ടയം    മുൻസിപ്പാലിറ്റി   M050400 M050400_04 പൊതുവിഭാഗം കരിമ്പുംകാലാ കടവ് 
98 കോട്ടയം കോട്ടയം    മുൻസിപ്പാലിറ്റി   M050400 M050400_05 പൊതുവിഭാഗം കോടിമത (മനോരമ) 
99 കോട്ടയം കോട്ടയം    മുൻസിപ്പാലിറ്റി   M050400 M050400_06 പൊതുവിഭാഗം ഉപ്പൂറ്റ് ജംഗ്ഷൻ
100 കോട്ടയം കോട്ടയം    മുൻസിപ്പാലിറ്റി   M050400 M050400_07 പൊതുവിഭാഗം  വെള്ളൂപ്പറമ്പ് 
101 കോട്ടയം അയ്മനം  G050302 G050302_01 പൊതുവിഭാഗം അയ്മനം 
102 കോട്ടയം രാമപുരം  G050407 G050407_02 പൊതുവിഭാഗം ഏഴാച്ചേരി  
103 കോട്ടയം മാഞ്ഞൂർ G050408 G050408_01 പൊതുവിഭാഗം മാഞ്ഞൂർ (S) 
104 കോട്ടയം പാമ്പാടി G050704 G050704_02 പൊതുവിഭാഗം കങ്ങഴ 
105 കോട്ടയം  കിടങ്ങൂർ G050707 G050707_01 പൊതുവിഭാഗം ചെമ്പ്ലാവ്
106 കോട്ടയം അയർക്കുന്നം G050801 G050801_02 പൊതുവിഭാഗം നീറിക്കാട്‌    
107 കോട്ടയം  പുതുപ്പള്ളി G050802 G050802_01 പൊതുവിഭാഗം പയ്യപ്പാടി 
108 കോട്ടയം   പനച്ചിക്കാട്  G050803 G050803_01 പൊതുവിഭാഗം പനച്ചിക്കാട് ടെംപിൾ 
109 കോട്ടയം തൃക്കൊടിത്താനം G050903 G050903_02 പൊതുവിഭാഗം കോട്ടമുറി
110 കോട്ടയം ചിറക്കടവ്  G051001 G051001_01 പൊതുവിഭാഗം കുന്നുംഭാഗം 
111 കോട്ടയം കാഞ്ഞിരപ്പിള്ളി  G051102 G051102_01 പൊതുവിഭാഗം പട്ടിമറ്റം 
112 കോട്ടയം കൂട്ടിക്കൽ  G051103 G051103_01 പൊതുവിഭാഗം പറത്താനം 
113 കോട്ടയം പാറത്തോട്  G051106 G051106_03 പൊതുവിഭാഗം ഇടക്കുന്നം  
114 കോട്ടയം ഏറ്റുമാനൂർ    മുൻസിപ്പാലിറ്റി  M050500 M050500_01 പൊതുവിഭാഗം തെള്ളകം 

 

ht


അടിസ്ഥാന യോഗ്യത:  പ്ലസ് ടു / പ്രീഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും  വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും വെയ്റ്റേജ് (അധിക മാർക്ക്) ലഭിക്കും. പട്ടികജാതി - വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്.

 
ഓൺലൈൻ അപേക്ഷ, 750/- രൂപ ഫീസ് സഹിതം സമർപ്പിക്കേണ്ട വെബ് സൈറ്റ്: https://lbsedp.lbscentre.in/akshaya26/

 
അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്  LBS ന്റെ Help line: 0471 2560311, 312, Whatsapp: 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com  എന്ന ഇ-മെയിലിലോ  ബന്ധപ്പെടാവുന്നതാണ്.  മറ്റു വിവരങ്ങൾക്ക്  അക്ഷയ ജില്ലാ ഓഫീസിന്റെ 0481 2574477 എന്ന നമ്പറിലോ,  adpoktm.akshaya@kerala.gov.in

എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ https://akshaya.kerala.gov.in/ എന്ന വെബ് സൈറ്റിലും ലഭ്യമാണ്.  2026  മാര്‍ച്ച് 19 വരെ അപേക്ഷ  സമർപ്പിക്കാവുന്നതാണ്.

 

സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള നിശ്ചിത പ്രായപരിധിയിൽ വരുന്നവർക്ക് അക്ഷയയുടെ സംരംഭകരാകാൻ അപേക്ഷിക്കാം. സംസ്ഥാനത്തെ 14 ജില്ലകളിലായി 1037 ലൊക്കേഷനുകളിലേക്കാണ് അക്ഷയ സംരംഭകരെ നിയമിക്കുന്നത്.


സർക്കാരിന്റെ ഇ-ഗവേർണൻസ് സേവനങ്ങൾ, പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് സംസ്ഥാന വിവരസാങ്കേതിക വകുപ്പിന് കീഴിലുള്ള സംസ്ഥാന ITമിഷൻ - അക്ഷയപദ്ധതി വഴിയാണ് നടപ്പാക്കി വരുന്നത്. ഇ-ഡിസ്ട്രിക്ട്, കെ- സ്മാർട്ട്, ഭക്ഷ്യസുരക്ഷ, ആധാർ, ഡിജിറ്റൽ സർവേ, ക്ഷേമപെൻഷൻ മസ്റ്ററിങ്, വിവിധ പ്രവേശന പരീക്ഷകളുടെ അപേക്ഷ സമർപ്പിക്കൽ, സ്ത്രീ സുരക്ഷ, കണക്ട് ടു ഹോം, ഡിജിറ്റൽ വർക്ക് ഫോർ മാനേജ്മെന്റ് സിസ്റ്റം, ഡിജിറ്റൽ സർവ്വെ ആന്റ് ലാൻഡ് റേക്കോർഡ്സ്  തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകി വരുന്നുണ്ട്.

 

യോഗ്യത:

അപേക്ഷകർക്ക് പ്ലസ് ടു /പ്രീഡിഗ്രി - നിർബന്ധമാണ്, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും, വനിത,  പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും അപേക്ഷിക്കുന്ന ലൊക്കേഷനിൽ താഴത്തെ നിലയിലുള്ള  300 sq.ft ൽ കുറയാത്ത സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും പ്രത്യേക വെയ്റ്റേജ് (അധിക മാർക്ക്) ലഭിക്കും. എന്നിരുന്നാലും, ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് കെട്ടിട സംബന്ധമായ വിവരങ്ങൾ നിർബന്ധമില്ല. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി-വർഗ വിഭാഗങ്ങളിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റ്  സമർപ്പിക്കേണ്ടതാണ്.

 

ഒന്നാം ഘട്ടം – ഓൺലൈൻ അപേക്ഷ


അപേക്ഷകർ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഒരു അപേക്ഷകന് ഓൺലൈൻ അപേക്ഷയിൽ പരമാവധി മൂന്ന് ലൊക്കേഷനുകൾ വരെ തെരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ ആദ്യ ലൊക്കേഷനാണ് മുൻഗണന ലഭിക്കുക. OMR പരീക്ഷയ്ക്ക് അപേക്ഷകന് ഏത് ജില്ലയും പരീക്ഷക്കായി തിരഞ്ഞെടുക്കാവുന്നതാണ്.

 

അപേക്ഷയിൽ പറയുന്ന ലൊക്കേഷനില്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ബ്ലോക്ക് /ജില്ല അപേക്ഷകന് കുറഞ്ഞത് രണ്ടുവർഷം സ്ഥിരതാമസം ഉണ്ടെങ്കിൽ ഗ്രേസ് മാർക്ക് ലഭിക്കും.

 
അഞ്ചു ദിവസത്തിൽ കുറയാത്ത അംഗീകൃത Entrepreneurship Development Programme സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഗ്രേസ് മാർക്ക് ലഭിക്കും.

 
ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ,  Optical Mark Recognition (OMR) പരീക്ഷ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്നു തലത്തിലുള്ള പ്രക്രിയയിലൂടെയാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. 

 

  1. ഫോം മാർക്ക് (30) - ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഉള്ള രേഖകളുടേയും വിശദാംശങ്ങളുടേയും അടിസ്ഥാനത്തിലുള്ള മാർക്ക്, 

2.OMR എക്സാം മാർക്ക് (40)

3.നേരിട്ടുള്ള അഭിമുഖത്തിനുള്ള മാർക്ക് (30)

അപേക്ഷ സമർപ്പിക്കുമ്പോൾ അസ്സൽ രേഖയുടെ സ്കാൻ ചെയ്ത കോപ്പി തന്നെ അപ്-ലോഡ് ചെയ്യേണ്ടതാണ്.പ്രസ്തുത രേഖകളുടെ അസ്സൽ, വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്. ഫോട്ടോ സ്റ്റാറ്റ് കോപ്പികൾ പരിഗണിക്കുന്നതല്ല.

അപേക്ഷകർ ഓൺലൈൻ അപേക്ഷയിൽ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ, അപൂർണ്ണമായതോ, തെറ്റായതോ, വ്യക്തതയില്ലാത്തതോ ആയ രേഖകൾ അപ്-ലോഡ് ചെയ്തതായി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിൽ കണ്ടെത്തിയാൽ, അപേക്ഷകനെ അക്ഷയ സംരംഭകത്വ തെരഞ്ഞെടുപ്പിൽ നിന്നും ഒഴിവാക്കുന്നതാണ്.

സ്വന്തമായോ, വാടകയ്ക്കോ 300 sq.ft ൽ കുറയാത്ത കെട്ടിട സൗകര്യം ഉണ്ട് എന്ന് അപേക്ഷയിൽ രേഖപ്പെടുത്തുന്നവർ  K-SMART പോര്‍ട്ടലില്‍ നിന്ന് ലഭിക്കുന്ന ബിൽഡിംഗ് സർട്ടിഫിക്കറ്റ്, ഓണർഷിപ്പ് സർട്ടിഫിക്കറ്റ്,  വാടക കരാര്‍ എന്നിവ സമർപ്പിക്കേണ്ടതാണ്. പ്രസ്തുത കെട്ടിടം/ കടമുറി അപേക്ഷകന്റെ പേരിലുള്ളതോ അപേക്ഷകന്റെ പേരിലുള്ള വാടക കരാറോ ആയിരിക്കണം.
പ്രസ്തുത കെട്ടിടം/കടമുറി നിശ്ചിത ലൊക്കേഷനിൽ  തന്നെയായിരിക്കണം. അല്ലാത്തപക്ഷം പരിശോധന സമയത്ത് പ്രസ്തുത അപേക്ഷകൾ ഒഴിവാക്കുന്നതാണ്. പ്രസ്തുത രേഖകളുടെ അസ്സൽ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.

പുതുതായി ആരംഭിക്കുന്ന അക്ഷയകേന്ദ്രങ്ങൾ താഴത്തെ നിലയിൽ തന്നെയാകേണ്ടതാണ്. പൊതുജനങ്ങൾക്ക് ഇരിക്കുന്നതിനുള്ള കസേര, കുടിവെള്ള സൗകര്യം, ടോയ്ലെറ്റ് സൗകര്യം, നോട്ടീസ് ബോർഡ്, നിർദേശപ്രകാരമുള്ള മറ്റു സംവിധാനങ്ങൾ എന്നിവ ക്രമീകരിക്കേണ്ടത് തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകരുടെ സ്വന്തം  ഉത്തരവാദിത്തമാണ്.

അപേക്ഷ ഫീസായി 750/- രൂപ അപേക്ഷ സമർപ്പിക്കുമ്പോൾ അതിനൊപ്പം തന്നെ ഓൺലൈനായി  അടക്കേണ്ടതാണ്. അപേക്ഷ ഫീസ് തിരികെ ലഭിക്കുന്നതല്ല.

അപ്-ലോഡ് ചെയ്യുന്നതും വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കുന്നതുമായ എല്ലാ രേഖകളും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ളതായിരിക്കണം. അല്ലാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.  കേരളത്തിനു പുറത്തു നിന്നും വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവര്‍ വെരിഫിക്കേഷൻ സമയത്ത് തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

അപേക്ഷകന് ഇല്ലാത്ത യോഗ്യത ഒരു കാരണവശാലും അപേക്ഷയുടെ കൂടെ സമർപ്പിക്കാനോ, അവകാശപ്പെടാനോ പാടില്ല.

നിലവിലെ അക്ഷയ സംരംഭകരോ, സംരംഭകത്വം റദ്ദ് ചെയ്യപ്പെട്ടവരോ ആയ വ്യക്തികൾ അപേക്ഷ സമർപ്പിക്കാൻ പാടുള്ളതല്ല. അത്തരം അപേക്ഷകൾ പരിഗണിക്കുന്നതല്ല.

തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ച ശേഷം സംരംഭകരായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ മുഴുവൻ സമയവും അക്ഷയ കേന്ദ്രത്തിൽ ഉണ്ടായിരിക്കേണ്ടതും സമാന്തരമായി മറ്റ് ജോലികളിൽ ഏർപ്പെടാൻ പാടില്ലാത്തതുമാണ്.

ഒരു വ്യക്തിയുടെ പേരിൽ ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിക്കുന്നപക്ഷം  പ്രസ്തുത അപേക്ഷകൾ എല്ലാം തന്നെ നിരസിക്കപ്പെടുന്നതാണ്.

ഓൺലൈൻ അപേക്ഷയോടൊപ്പം ഉൾപ്പെടുത്താത്ത വിവരങ്ങൾ/ യോഗ്യതകൾ/രേഖപ്പെടുത്താൻ വിട്ടുപോയവ/ അപ്‌ലോഡ് ചെയ്യാത്തവ/ തെറ്റി അപ്‌ലോഡ് ചെയ്തവ തുടങ്ങിയ വിവരങ്ങളോ, രേഖകളോ തുടർന്നുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഉൾപ്പെടുത്തുന്നതല്ല.
നിബന്ധനകൾ പാലിക്കാതെ സമർപ്പിക്കുന്ന അപേക്ഷകൾ  നിരസിക്കുന്നതാണ്. മേൽ നിർദ്ദേശങ്ങൾ ഏതെങ്കിലും പാലിക്കപ്പെട്ടിട്ടില്ല എന്ന് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിൽ ബോധ്യപ്പെടുന്ന പക്ഷം പ്രസ്തുത അപേക്ഷ റദ്ദ് ചെയ്യുന്നതാണ്.


അപേക്ഷ സമർപ്പിച്ച്,  ഫീസ് അടച്ചു കഴിഞ്ഞാൽ പിന്നീട് തിരുത്തുന്നതിനോ വീണ്ടും അപേക്ഷ നൽകുന്നതിനോ സാധ്യമല്ല.
അപേക്ഷകർക്കുള്ള എല്ലാ നിർദ്ദേശങ്ങളും അറിയിപ്പുകളും അപേക്ഷയിൽ സമർപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ,  ഇ-മെയിൽ ഐഡി മുഖാന്തിരം മാത്രമായിരിക്കും. ആയതിനാൽ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

രണ്ടാം ഘട്ടം - OMR (Optical Mark Recognition)

ഓൺലൈൻ അപേക്ഷയുടെ പ്രാരംഭ സ്ക്രീനിങ്ങിൽ 30 ൽ,  കുറഞ്ഞത് ഒമ്പത് മാർക്ക് നേടിയവർക്കാണ്  OMR പരീക്ഷയ്ക്ക് യോഗ്യത ഉള്ളത്.

മൂന്നാം ഘട്ടം – അഭിമുഖം

OMR പരീക്ഷയിൽ 50% മാർക്ക് നേടിയവരെയാണ് മൂന്നാം ഘട്ടമായ അഭിമുഖത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷകർ അഭിമുഖത്തിന് എത്തുമ്പോൾ അപേക്ഷയിൽ നൽകിയിട്ടുള്ളതും രേഖാമൂലം നൽകേണ്ടതുമായ സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും അസ്സൽ ഹാജരാക്കേണ്ടതാണ്.

റാങ്ക് ലിസ്റ്റ്

ഓൺലൈൻ അപേക്ഷ, എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും, തുടര്‍ന്ന് അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർ നിശ്ചിത ലൊക്കേഷനിൽ താഴത്തെ നിലയിൽ 300 സ്ക്വയർ ഫീറ്റ് സ്ഥല സൗകര്യവും കമ്പ്യൂട്ടർ അനുബന്ധ സംവിധാനങ്ങളും സജ്ജീകരിക്കേണ്ടതാണ്.

പരീക്ഷ അഭിമുഖം എന്നിവ സംബന്ധിച്ചുള്ള അറിയിപ്പ് അപേക്ഷകന്റെ രജിസ്റ്റേഡ് മൊബൈലിലേക്കും ഇമെയിൽ ഐഡിയിലേക്കും പ്രൊഫൈൽ ലോഗിനിലും  ആണ് ലഭ്യമാകുന്നത്. പരീക്ഷ ഹാൾടിക്കറ്റ് പ്രൊഫൈൽ ലോഗിനിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

അപേക്ഷ സമർപ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
 

Share:

Tags:


Share your comments below