Applications invited for Akshaya Centres at Thrissur District

View all Thrissur District Events
തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയ പദ്ധതി തൃശ്ശൂർ ജില്ലയിലെ 70 ലൊക്കേഷനുകളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തില്‍ 64 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ രണ്ട്, പട്ടികവര്‍ഗ വിഭാഗത്തിൽ നാല് ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വശേഷിയും സാമൂഹ്യപ്രതിബദ്ധതയുമുള്ള 01-01-2026 ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം. (എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്) ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. (ലൊക്കേഷന്‍ പട്ടിക അനുബന്ധമായി ചേര്‍ക്കുന്നു). അടിസ്ഥാന യോഗ്യത പ്ലസ് ടു /പ്രീഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും  വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം/ വാടക മുറി സൗകര്യമുള്ളവർക്കും വെയ്റ്റേജ് (അധിക മാര്‍ക്ക്) ലഭിക്കും. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്. ഓൺലൈൻ അപേക്ഷ, 750 രൂപ ഫീസ് സഹിതം സമർപ്പിക്കേണ്ട വെബ് സൈറ്റ്:  https://lbsedp.lbscentre.in/akshaya26/   അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശംയങ്ങള്‍ക്ക്  LBS ന്റെ Help line: 0471 2560311, 312, Whatsapp: 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com  എന്ന ഇ-മെയിലിലോ  ബന്ധപ്പെടാവുന്നതാണ്. മറ്റു വിവരങ്ങൾക്ക്  അക്ഷയ ജില്ലാ ഓഫീസിന്റെ 0487 2386809 എന്ന നമ്പറിലോ,  adpotsr.akshaya@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ https://akshaya.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. ഓൺലൈൻ അപേക്ഷ 2026 ഫെബ്രുവരി 21 മുതല്‍  2026 മാര്‍ച്ച് ഏഴ്  വരെ സമര്‍പ്പിക്കാവുന്നതാണ്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള നിശ്ചിതപ്രായപരിധിയിൽവരുന്നവർക്ക് അക്ഷയയുടെ സംരംഭകരാകാൻ അപേക്ഷിക്കാം. സംസ്ഥാനത്തെ 14 ജില്ലകളിലായി 1037 ലൊക്കേഷനുകളിലേക്കാണ് അക്ഷയ സംരംഭകരെ നിയമിക്കുന്നത്. സർക്കാരിന്റെ ഇ-ഗവേർണൻസ് സേവനങ്ങൾ, പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് സംസ്ഥാന വിവരസാങ്കേതിക വകുപ്പിന് കീഴിലുള്ള സംസ്ഥാന ITമിഷൻ - അക്ഷയപദ്ധതി വഴിയാണ് നടപ്പാക്കി വരുന്നത്. ഇ-ഡിസ്ട്രിക്ട്, കെ- സ്മാർട്ട്, ഭക്ഷ്യസുരക്ഷ, ആധാർ, ഡിജിറ്റൽ സർവേ, ക്ഷേമപെൻഷൻ മസ്റ്ററിങ്, വിവിധ പ്രവേശന പരീക്ഷകളുടെ അപേക്ഷ സമർപ്പിക്കൽ, സ്ത്രീ സുരക്ഷ, കണക്ട് ടു ഹോം, ഡിജിറ്റൽവർക്ക് ഫോർമാനേജ്മെന്റ് സിസ്റ്റം, ഡിജിറ്റൽസർവ്വെ ആന്റ് ലാൻഡ് റേക്കോർഡ്സ്  തുടങ്ങിയ ഓൺലൈൻസേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകി വരുന്നുണ്ട്. യോഗ്യത: അപേക്ഷകർക്ക് പ്ലസ് ടു /പ്രീഡിഗ്രി - നിർബന്ധമാണ്, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധികയോഗ്യതകൾക്കും,വനിത,  പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും അപേക്ഷിക്കുന്ന ലൊക്കേഷനിൽ താഴത്തെ നിലയിലുള്ള  300 sq.ft ൽകുറയാത്ത സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും പ്രത്യേക വെയ്റ്റേജ് (അധിക മാർക്ക്) ലഭിക്കും. എന്നിരുന്നാലും, ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് കെട്ടിടസംബന്ധമായ വിവരങ്ങൾ നിർബന്ധമില്ല. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി-വർഗ വിഭാഗങ്ങളിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റ്  സമർപ്പിക്കേണ്ടതാണ്. ഒന്നാം ഘട്ടം – ഓൺലൈൻ അപേക്ഷ അപേക്ഷകർ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരു അപേക്ഷകന് ഓൺലൈൻ അപേക്ഷയിൽ പരമാവധി മൂന്ന് ലൊക്കേഷനുകൾ വരെ തെരഞ്ഞെടുക്കാവുന്നതാണ്.എന്നാൽ ആദ്യ ലൊക്കേഷനാണ് മുൻഗണന ലഭിക്കുക. OMR പരീക്ഷയ്ക്ക് അപേക്ഷകന് ഏത് ജില്ലയും പരീക്ഷക്കായി തിരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷയിൽ പറയുന്ന ലൊക്കേഷനില്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ബ്ലോക്ക് /ജില്ല അപേക്ഷകന് കുറഞ്ഞത് രണ്ടുവർഷം സ്ഥിരതാമസം ഉണ്ടെങ്കിൽ ഗ്രേസ് മാർക്ക് ലഭിക്കും.  അഞ്ചുദിവസത്തിൽ കുറയാത്ത അംഗീകൃത Entrepreneurship Development Programme സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഗ്രേസ് മാർക്ക് ലഭിക്കും.  ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ,  Optical Mark Recognition (OMR) പരീക്ഷ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്നു തലത്തിലുള്ള പ്രക്രിയയിലൂടെയാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്.  ഫോം മാർക്ക് (30) - ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഉള്ള രേഖകളുടേയും വിശദാംശങ്ങളുടേയും അടിസ്ഥാനത്തിലുള്ള മാർക്ക്,  OMR എക്സാം മാർക്ക് (40) നേരിട്ടുള്ള അഭിമുഖത്തിനുള്ള മാർക്ക് (30) അപേക്ഷ സമർപ്പിക്കുമ്പോൾ അസ്സൽ രേഖയുടെ സ്കാൻചെയ്ത കോപ്പി തന്നെ അപ്-ലോഡ് ചെയ്യേണ്ടതാണ്. പ്രസ്തുത രേഖകളുടെ അസ്സൽ, വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്. ഫോട്ടോ സ്റ്റാറ്റ് കോപ്പികൾ പരിഗണിക്കുന്നതല്ല. അപേക്ഷകർ ഓൺലൈൻ അപേക്ഷയിൽ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ, അപൂർണ്ണമായതോ, തെറ്റായതോ, വ്യക്തതയില്ലാത്തതോ ആയ രേഖകൾ അപ്-ലോഡ് ചെയ്തതായി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിൽ കണ്ടെത്തിയാൽ, അപേക്ഷകനെ അക്ഷയ സംരംഭകത്വ തെരഞ്ഞെടുപ്പിൽ നിന്നും ഒഴിവാക്കുന്നതാണ്. സ്വന്തമായോ, വാടകയ്ക്കോ 300 sq.ft ൽകുറയാത്ത കെട്ടിട സൗകര്യം ഉണ്ട് എന്ന് അപേക്ഷയിൽ രേഖപ്പെടുത്തുന്നവർ  K-SMART പോര്‍ട്ടലില്‍നിന്ന് ലഭിക്കുന്ന ബിൽഡിംഗ് സർട്ടിഫിക്കറ്റ്, ഓണർഷിപ്പ് സർട്ടിഫിക്കറ്റ്,  വാടക കരാര്‍എന്നിവ സമർപ്പിക്കേണ്ടതാണ്. പ്രസ്തുത കെട്ടിടം/ കടമുറി അപേക്ഷകന്റെ പേരിലുള്ളതോ അപേക്ഷകന്റെ പേരിലുള്ള വാടക കരാറോ ആയിരിക്കണം. പ്രസ്തുത കെട്ടിടം/കടമുറി നിശ്ചിത ലൊക്കേഷനിൽ  തന്നെയായിരിക്കണം. അല്ലാത്തപക്ഷം പരിശോധന സമയത്ത് പ്രസ്തുത അപേക്ഷകൾ ഒഴിവാക്കുന്നതാണ്. പ്രസ്തുത രേഖകളുടെ അസ്സൽ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്. പുതുതായി ആരംഭിക്കുന്ന അക്ഷയകേന്ദ്രങ്ങൾ താഴത്തെ നിലയിൽ തന്നെയാകേണ്ടതാണ്. പൊതുജനങ്ങൾക്ക് ഇരിക്കുന്നതിനുള്ള കസേര, കുടിവെള്ള സൗകര്യം, ടോയ്ലെറ്റ് സൗകര്യം, നോട്ടീസ് ബോർഡ്, നിർദേശപ്രകാരമുള്ള മറ്റു സംവിധാനങ്ങൾ എന്നിവ ക്രമീകരിക്കേണ്ടത് തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകരുടെ സ്വന്തം  ഉത്തരവാദിത്തമാണ്. അപേക്ഷ ഫീസായി 750/- രൂപ അപേക്ഷ സമർപ്പിക്കുമ്പോൾ അതിനൊപ്പം തന്നെ ഓൺലൈനായി  അടക്കേണ്ടതാണ്. അപേക്ഷഫീസ് തിരികെ ലഭിക്കുന്നതല്ല. അപ്-ലോഡ് ചെയ്യുന്നതും വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കുന്നതുമായ എല്ലാ രേഖകളും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ളതായിരിക്കണം. അല്ലാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.  കേരളത്തിനു പുറത്തു നിന്നും വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവര്‍ വെരിഫിക്കേഷൻ സമയത്ത് തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. അപേക്ഷകന് ഇല്ലാത്ത യോഗ്യത ഒരു കാരണവശാലും അപേക്ഷയുടെ കൂടെ സമർപ്പിക്കാനോ, അവകാശപ്പെടാനോ പാടില്ല. നിലവിലെ അക്ഷയ സംരംഭകരോ, സംരംഭകത്വം റദ്ദ് ചെയ്യപ്പെട്ടവരോ ആയ വ്യക്തികൾ അപേക്ഷ സമർപ്പിക്കാൻ പാടുള്ളതല്ല. അത്തരം അപേക്ഷകൾ പരിഗണിക്കുന്നതല്ല. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ച ശേഷം സംരംഭകരായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ മുഴുവൻ സമയവും അക്ഷയ കേന്ദ്രത്തിൽ ഉണ്ടായിരിക്കേണ്ടതും സമാന്തരമായി മറ്റ് ജോലികളിൽ ഏർപ്പെടാൻ പാടില്ലാത്തതുമാണ്. ഒരു വ്യക്തിയുടെ പേരിൽ ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിക്കുന്നപക്ഷം  പ്രസ്തുത അപേക്ഷകൾ എല്ലാം തന്നെ നിരസിക്കപ്പെടുന്നതാണ്. ഓൺലൈൻ അപേക്ഷയോടൊപ്പം ഉൾപ്പെടുത്താത്ത വിവരങ്ങൾ/ യോഗ്യതകൾ/രേഖപ്പെടുത്താൻ വിട്ടുപോയവ/ അപ്‌ലോഡ് ചെയ്യാത്തവ/ തെറ്റി അപ്‌ലോഡ് ചെയ്തവ തുടങ്ങിയ വിവരങ്ങളോ, രേഖകളോ തുടർന്നുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഉൾപ്പെടുത്തുന്നതല്ല. നിബന്ധനകൾ പാലിക്കാതെ സമർപ്പിക്കുന്ന അപേക്ഷകൾ  നിരസിക്കുന്നതാണ്. മേൽ നിർദ്ദേശങ്ങൾ ഏതെങ്കിലും പാലിക്കപ്പെട്ടിട്ടില്ല എന്ന് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിൽ ബോധ്യപ്പെടുന്ന പക്ഷം പ്രസ്തുത അപേക്ഷ റദ്ദ് ചെയ്യുന്നതാണ്. അപേക്ഷ സമർപ്പിച്ച്,  ഫീസ് അടച്ചു കഴിഞ്ഞാൽ പിന്നീട് തിരുത്തുന്നതിനോ വീണ്ടും അപേക്ഷ നൽകുന്നതിനോ സാധ്യമല്ല. അപേക്ഷകർക്കുള്ള എല്ലാ നിർദ്ദേശങ്ങളും അറിയിപ്പുകളും അപേക്ഷയിൽ സമർപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ,  ഇ-മെയിൽ ഐഡി മുഖാന്തിരം മാത്രമായിരിക്കും. ആയതിനാൽ ഫോൺനമ്പർ, ഇ-മെയിൽ വിലാസം എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. രണ്ടാം ഘട്ടം - OMR (Optical Mark Recognition) ഓൺലൈൻ അപേക്ഷയുടെ പ്രാരംഭ സ്ക്രീനിങ്ങിൽ 30 ൽ,  കുറഞ്ഞത് ഒമ്പത് മാർക്ക് നേടിയവർക്കാണ്  OMR പരീക്ഷയ്ക്ക് യോഗ്യത ഉള്ളത്. മൂന്നാം ഘട്ടം – അഭിമുഖം OMR പരീക്ഷയിൽ 50% മാർക്ക് നേടിയവരെയാണ് മൂന്നാം ഘട്ടമായ അഭിമുഖത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷകർ അഭിമുഖത്തിന് എത്തുമ്പോൾ അപേക്ഷയിൽ നൽകിയിട്ടുള്ളതും രേഖാമൂലം നൽകേണ്ടതുമായ സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും അസ്സൽ ഹാജരാക്കേണ്ടതാണ്. റാങ്ക് ലിസ്റ്റ് ഓൺലൈൻ അപേക്ഷ, എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ,തുടര്‍ന്ന് അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ നിശ്ചിത ലൊക്കേഷനിൽ താഴത്തെ നിലയിൽ 300 സ്ക്വയർ ഫീറ്റ് സ്ഥലസൗകര്യവും കമ്പ്യൂട്ടർ അനുബന്ധ സംവിധാനങ്ങളും സജ്ജീകരിക്കേണ്ടതാണ്. പരീക്ഷ അഭിമുഖം എന്നിവ സംബന്ധിച്ചുള്ള അറിയിപ്പ് അപേക്ഷകന്റെ രജിസ്റ്റേഡ് മൊബൈലിലേക്കും ഇമെയിൽ ഐഡിയിലേക്കും പ്രൊഫൈൽ ലോഗിനിലും  ആണ് ലഭ്യമാകുന്നത്. പരീക്ഷ ഹാൾടിക്കറ്റ് പ്രൊഫൈൽ ലോഗിനിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. AKSHAYA  CENTRE ENTREPRENEUR SELECTION - NOTIFIED LOCATIONS - THRISSUR DISTRICT Sl No. Name of LSGD Name of location  TYPE 1 Thrissur Corporation Ancheri Chira GENERAL 2 Thrissur Corporation Chettupuzha GENERAL 3 Thrissur Corporation Chiyyaram Alumvettuvazhi GENERAL 4 Thrissur Corporation Christafar Nagar GENERAL 5 Thrissur Corporation Elthuruth GENERAL 6 Thrissur Corporation Koorkanchery GENERAL 7 Thrissur Corporation Kuttanellur GENERAL 8 Thrissur Corporation Mulayam Road GENERAL 9 Thrissur Corporation Mundupalam GENERAL 10 Thrissur Corporation Paravattani GENERAL 11 Thrissur Corporation Patturaikkal Jn GENERAL 12 Thrissur Corporation Vadakke Stand GENERAL 13 Thrissur Corporation Villadom GENERAL 14 Thrissur Corporation East Fort ST 15 Thrissur Corporation T B Road ST 16 Punnayurkulam Grama Panchayath Chammannur GENERAL 17 Punnayurkulam Grama Panchayath Mannalamkunnu GENERAL 18 Mullurkkara Grama Panchayath Attoor - Chelakkara Road GENERAL 19 Thekkumkara Grama Panchayath Panangattukara GENERAL 20 Thekkumkara Grama Panchayath Veerolipadam GENERAL 21 Thekkumkara Grama Panchayath Virupakka GENERAL 22 Chelakkara Grama Panchayath Pulakodu Jn. GENERAL 23 Kondazhy Grama Panchayath Chelakodu SC 24 Kondazhy Grama Panchayath South Kondazhy SC 25 Pazhayannur Grama Panchayath Kallepadam GENERAL 26 Madakkathra Grama Panchayath Panchayat Office GENERAL 27 Madakkathra Grama Panchayath Kattilapoovam Jn. GENERAL 28 Nadathara Grama Panchayath Cherumkuzhi GENERAL 29 Puthur Grama Panchayath Marottichal Jn. GENERAL 30 Puthur Grama Panchayath Ponnukkara GENERAL 31 Puthur Grama Panchayath Vettukkad GENERAL 32 Adat Grama Panchayath Chittilappilly Padinjattumuri GENERAL 33 Tholur Grama Panchayath Tholur Shavakotta GENERAL 34 Kolzhy Grama Panchayath Valiyaparambu Junction GENERAL 35 Mullassery Grama Panchayath Near Peruvallur School GENERAL 36 Mullassery Grama Panchayath Urakam AUP School GENERAL 37 Chazhur Grama Panchayath Pullu Junction GENERAL 38 Manalur Grama Panchayath Manalur Co-operative Junction GENERAL 39 Cherpu Grama Panchayath Pootharakkal GENERAL 40 Vallachira Grama Panchayath Kadalassery GENERAL 41 Kodakara Grama Panchayath Kanakamala Church GENERAL 42 Kodakara Grama Panchayath Koprakalam Junction GENERAL 43 Mattathur Grama Panchayath Attappilly Bus stop GENERAL 44 Mattathur Grama Panchayath Chembuchira Jn. GENERAL 45 Mattathur Grama Panchayath Avittappilli Jn. ST 46 Nenmanikkara Grama Panchayath Near Chittissery Post office GENERAL 47 Nenmanikkara Grama Panchayath Near Nenmanikkara MKM UP School GENERAL 48 Pudukkad Grama Panchayath Kannambathur GENERAL 49 Thrikkur Grama Panchayath Thrikkur Ambalanada GENERAL 50 Thrikkur Grama Panchayath Vellanikode Junction GENERAL 51 Varantharappilly Grama Panchayath Palappilli Jn. GENERAL 52 Karalam Grama Panchayath Kizhuthaniyal Jn. GENERAL 53 Kattur Grama Panchayath Illikkad Jn. GENERAL 54 Parappukkara Grama Panchayath Panchayath Office Jn. GENERAL 55 Parappukkara Grama Panchayath Nellai Village Office GENERAL 56 Puthenchira Grama Panchayath Puthenchira Post Office GENERAL 57 Vellangallur Grama Panchayath Karumathra School GENERAL 58 Velukkara Grama Panchayath Thumbur Centre GENERAL 59 Sreenarayanapuram Grama Panchayath Athmavu Junction GENERAL 60 Aloor Grama Panchayath Edathadan School Jn. GENERAL 61 Aloor Grama Panchayath Vallakunnu Jn. GENERAL 62 Kodassery Grama Panchayath Mechira Junction GENERAL 63 Koratty Grama Panchayath Nalukettu Junction GENERAL 64 Koratty Grama Panchayath Valungamuri School Junction GENERAL 65 Melur Grama Panchayath Adichily Jn. GENERAL 66 Melur Grama Panchayath SNLP School Jn. GENERAL 67 Pariyaram Grama Panchayath Konnakuzhi Junction GENERAL 68 Pariyaram Grama Panchayath Mothirakanni Jn. GENERAL 69 Guruvayur Muncipality Thampuranpadi Centre GENERAL 70 Irinjalakuda Muncipality Kandeswaram Jn ST

തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയ പദ്ധതി തൃശ്ശൂർ ജില്ലയിലെ 70 ലൊക്കേഷനുകളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തില്‍ 64 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ രണ്ട്, പട്ടികവര്‍ഗ വിഭാഗത്തിൽ നാല് ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വശേഷിയും സാമൂഹ്യപ്രതിബദ്ധതയുമുള്ള 01-01-2026 ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം. (എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്) ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. (ലൊക്കേഷന്‍ പട്ടിക അനുബന്ധമായി ചേര്‍ക്കുന്നു).

അടിസ്ഥാന യോഗ്യത പ്ലസ് ടു /പ്രീഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും  വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം/ വാടക മുറി സൗകര്യമുള്ളവർക്കും വെയ്റ്റേജ് (അധിക മാര്‍ക്ക്) ലഭിക്കും. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്.

ഓൺലൈൻ അപേക്ഷ, 750 രൂപ ഫീസ് സഹിതം സമർപ്പിക്കേണ്ട വെബ് സൈറ്റ്:  https://lbsedp.lbscentre.in/akshaya26/
 

അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശംയങ്ങള്‍ക്ക്  LBS ന്റെ Help line: 0471 2560311, 312, Whatsapp: 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com  എന്ന ഇ-മെയിലിലോ  ബന്ധപ്പെടാവുന്നതാണ്. മറ്റു വിവരങ്ങൾക്ക്  അക്ഷയ ജില്ലാ ഓഫീസിന്റെ 0487 2386809 എന്ന നമ്പറിലോ,  adpotsr.akshaya@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ https://akshaya.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. ഓൺലൈൻ അപേക്ഷ 2026 ഫെബ്രുവരി 21 മുതല്‍  2026 മാര്‍ച്ച് ഏഴ്  വരെ സമര്‍പ്പിക്കാവുന്നതാണ്.

സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള നിശ്ചിതപ്രായപരിധിയിൽവരുന്നവർക്ക് അക്ഷയയുടെ സംരംഭകരാകാൻ അപേക്ഷിക്കാം. സംസ്ഥാനത്തെ 14 ജില്ലകളിലായി 1037 ലൊക്കേഷനുകളിലേക്കാണ് അക്ഷയ സംരംഭകരെ നിയമിക്കുന്നത്.

സർക്കാരിന്റെ ഇ-ഗവേർണൻസ് സേവനങ്ങൾ, പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് സംസ്ഥാന വിവരസാങ്കേതിക വകുപ്പിന് കീഴിലുള്ള സംസ്ഥാന ITമിഷൻ - അക്ഷയപദ്ധതി വഴിയാണ് നടപ്പാക്കി വരുന്നത്. ഇ-ഡിസ്ട്രിക്ട്, കെ- സ്മാർട്ട്, ഭക്ഷ്യസുരക്ഷ, ആധാർ, ഡിജിറ്റൽ സർവേ, ക്ഷേമപെൻഷൻ മസ്റ്ററിങ്, വിവിധ പ്രവേശന പരീക്ഷകളുടെ അപേക്ഷ സമർപ്പിക്കൽ, സ്ത്രീ സുരക്ഷ, കണക്ട് ടു ഹോം, ഡിജിറ്റൽവർക്ക് ഫോർമാനേജ്മെന്റ് സിസ്റ്റം, ഡിജിറ്റൽസർവ്വെ ആന്റ് ലാൻഡ് റേക്കോർഡ്സ്  തുടങ്ങിയ ഓൺലൈൻസേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകി വരുന്നുണ്ട്.

യോഗ്യത:

അപേക്ഷകർക്ക് പ്ലസ് ടു /പ്രീഡിഗ്രി - നിർബന്ധമാണ്, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധികയോഗ്യതകൾക്കും,വനിത,  പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും അപേക്ഷിക്കുന്ന ലൊക്കേഷനിൽ താഴത്തെ നിലയിലുള്ള  300 sq.ft ൽകുറയാത്ത സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും പ്രത്യേക വെയ്റ്റേജ് (അധിക മാർക്ക്) ലഭിക്കും. എന്നിരുന്നാലും, ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് കെട്ടിടസംബന്ധമായ വിവരങ്ങൾ നിർബന്ധമില്ല. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി-വർഗ വിഭാഗങ്ങളിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റ്  സമർപ്പിക്കേണ്ടതാണ്.

ഒന്നാം ഘട്ടം – ഓൺലൈൻ അപേക്ഷ

അപേക്ഷകർ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഒരു അപേക്ഷകന് ഓൺലൈൻ അപേക്ഷയിൽ പരമാവധി മൂന്ന് ലൊക്കേഷനുകൾ വരെ തെരഞ്ഞെടുക്കാവുന്നതാണ്.എന്നാൽ ആദ്യ ലൊക്കേഷനാണ് മുൻഗണന ലഭിക്കുക.

OMR പരീക്ഷയ്ക്ക് അപേക്ഷകന് ഏത് ജില്ലയും പരീക്ഷക്കായി തിരഞ്ഞെടുക്കാവുന്നതാണ്.

അപേക്ഷയിൽ പറയുന്ന ലൊക്കേഷനില്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ബ്ലോക്ക് /ജില്ല അപേക്ഷകന് കുറഞ്ഞത് രണ്ടുവർഷം സ്ഥിരതാമസം ഉണ്ടെങ്കിൽ ഗ്രേസ് മാർക്ക് ലഭിക്കും.

 അഞ്ചുദിവസത്തിൽ കുറയാത്ത അംഗീകൃത Entrepreneurship Development Programme സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഗ്രേസ് മാർക്ക് ലഭിക്കും.

 ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ,  Optical Mark Recognition (OMR) പരീക്ഷ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്നു തലത്തിലുള്ള പ്രക്രിയയിലൂടെയാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. 

  1. ഫോം മാർക്ക് (30) - ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഉള്ള രേഖകളുടേയും വിശദാംശങ്ങളുടേയും അടിസ്ഥാനത്തിലുള്ള മാർക്ക്, 
  2. OMR എക്സാം മാർക്ക് (40)
  3. നേരിട്ടുള്ള അഭിമുഖത്തിനുള്ള മാർക്ക് (30)

അപേക്ഷ സമർപ്പിക്കുമ്പോൾ അസ്സൽ രേഖയുടെ സ്കാൻചെയ്ത കോപ്പി തന്നെ അപ്-ലോഡ് ചെയ്യേണ്ടതാണ്. പ്രസ്തുത രേഖകളുടെ അസ്സൽ, വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്. ഫോട്ടോ സ്റ്റാറ്റ് കോപ്പികൾ പരിഗണിക്കുന്നതല്ല.

അപേക്ഷകർ ഓൺലൈൻ അപേക്ഷയിൽ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ, അപൂർണ്ണമായതോ, തെറ്റായതോ, വ്യക്തതയില്ലാത്തതോ ആയ രേഖകൾ അപ്-ലോഡ് ചെയ്തതായി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിൽ കണ്ടെത്തിയാൽ, അപേക്ഷകനെ അക്ഷയ സംരംഭകത്വ തെരഞ്ഞെടുപ്പിൽ നിന്നും ഒഴിവാക്കുന്നതാണ്.

സ്വന്തമായോ, വാടകയ്ക്കോ 300 sq.ft ൽകുറയാത്ത കെട്ടിട സൗകര്യം ഉണ്ട് എന്ന് അപേക്ഷയിൽ രേഖപ്പെടുത്തുന്നവർ  K-SMART പോര്‍ട്ടലില്‍നിന്ന് ലഭിക്കുന്ന ബിൽഡിംഗ് സർട്ടിഫിക്കറ്റ്, ഓണർഷിപ്പ് സർട്ടിഫിക്കറ്റ്,  വാടക കരാര്‍എന്നിവ സമർപ്പിക്കേണ്ടതാണ്. പ്രസ്തുത കെട്ടിടം/ കടമുറി അപേക്ഷകന്റെ പേരിലുള്ളതോ അപേക്ഷകന്റെ പേരിലുള്ള വാടക കരാറോ ആയിരിക്കണം.
പ്രസ്തുത കെട്ടിടം/കടമുറി നിശ്ചിത ലൊക്കേഷനിൽ  തന്നെയായിരിക്കണം. അല്ലാത്തപക്ഷം പരിശോധന സമയത്ത് പ്രസ്തുത അപേക്ഷകൾ ഒഴിവാക്കുന്നതാണ്. പ്രസ്തുത രേഖകളുടെ അസ്സൽ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.

പുതുതായി ആരംഭിക്കുന്ന അക്ഷയകേന്ദ്രങ്ങൾ താഴത്തെ നിലയിൽ തന്നെയാകേണ്ടതാണ്. പൊതുജനങ്ങൾക്ക് ഇരിക്കുന്നതിനുള്ള കസേര, കുടിവെള്ള സൗകര്യം, ടോയ്ലെറ്റ് സൗകര്യം, നോട്ടീസ് ബോർഡ്, നിർദേശപ്രകാരമുള്ള മറ്റു സംവിധാനങ്ങൾ എന്നിവ ക്രമീകരിക്കേണ്ടത് തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകരുടെ സ്വന്തം  ഉത്തരവാദിത്തമാണ്.

അപേക്ഷ ഫീസായി 750/- രൂപ അപേക്ഷ സമർപ്പിക്കുമ്പോൾ അതിനൊപ്പം തന്നെ ഓൺലൈനായി  അടക്കേണ്ടതാണ്. അപേക്ഷഫീസ് തിരികെ ലഭിക്കുന്നതല്ല.

അപ്-ലോഡ് ചെയ്യുന്നതും വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കുന്നതുമായ എല്ലാ രേഖകളും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ളതായിരിക്കണം. അല്ലാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.  കേരളത്തിനു പുറത്തു നിന്നും വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവര്‍ വെരിഫിക്കേഷൻ സമയത്ത് തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

അപേക്ഷകന് ഇല്ലാത്ത യോഗ്യത ഒരു കാരണവശാലും അപേക്ഷയുടെ കൂടെ സമർപ്പിക്കാനോ, അവകാശപ്പെടാനോ പാടില്ല.

നിലവിലെ അക്ഷയ സംരംഭകരോ, സംരംഭകത്വം റദ്ദ് ചെയ്യപ്പെട്ടവരോ ആയ വ്യക്തികൾ അപേക്ഷ സമർപ്പിക്കാൻ പാടുള്ളതല്ല. അത്തരം അപേക്ഷകൾ പരിഗണിക്കുന്നതല്ല.

തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ച ശേഷം സംരംഭകരായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ മുഴുവൻ സമയവും അക്ഷയ കേന്ദ്രത്തിൽ ഉണ്ടായിരിക്കേണ്ടതും സമാന്തരമായി മറ്റ് ജോലികളിൽ ഏർപ്പെടാൻ പാടില്ലാത്തതുമാണ്.

ഒരു വ്യക്തിയുടെ പേരിൽ ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിക്കുന്നപക്ഷം  പ്രസ്തുത അപേക്ഷകൾ എല്ലാം തന്നെ നിരസിക്കപ്പെടുന്നതാണ്.

ഓൺലൈൻ അപേക്ഷയോടൊപ്പം ഉൾപ്പെടുത്താത്ത വിവരങ്ങൾ/ യോഗ്യതകൾ/രേഖപ്പെടുത്താൻ വിട്ടുപോയവ/ അപ്‌ലോഡ് ചെയ്യാത്തവ/ തെറ്റി അപ്‌ലോഡ് ചെയ്തവ തുടങ്ങിയ വിവരങ്ങളോ, രേഖകളോ തുടർന്നുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഉൾപ്പെടുത്തുന്നതല്ല.
നിബന്ധനകൾ പാലിക്കാതെ സമർപ്പിക്കുന്ന അപേക്ഷകൾ  നിരസിക്കുന്നതാണ്. മേൽ നിർദ്ദേശങ്ങൾ ഏതെങ്കിലും പാലിക്കപ്പെട്ടിട്ടില്ല എന്ന് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിൽ ബോധ്യപ്പെടുന്ന പക്ഷം പ്രസ്തുത അപേക്ഷ റദ്ദ് ചെയ്യുന്നതാണ്.

അപേക്ഷ സമർപ്പിച്ച്,  ഫീസ് അടച്ചു കഴിഞ്ഞാൽ പിന്നീട് തിരുത്തുന്നതിനോ വീണ്ടും അപേക്ഷ നൽകുന്നതിനോ സാധ്യമല്ല. അപേക്ഷകർക്കുള്ള എല്ലാ നിർദ്ദേശങ്ങളും അറിയിപ്പുകളും അപേക്ഷയിൽ സമർപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ,  ഇ-മെയിൽ ഐഡി മുഖാന്തിരം മാത്രമായിരിക്കും. ആയതിനാൽ ഫോൺനമ്പർ, ഇ-മെയിൽ വിലാസം എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

രണ്ടാം ഘട്ടം - OMR (Optical Mark Recognition)

ഓൺലൈൻ അപേക്ഷയുടെ പ്രാരംഭ സ്ക്രീനിങ്ങിൽ 30 ൽ,  കുറഞ്ഞത് ഒമ്പത് മാർക്ക് നേടിയവർക്കാണ്  OMR പരീക്ഷയ്ക്ക് യോഗ്യത ഉള്ളത്.

മൂന്നാം ഘട്ടം – അഭിമുഖം

OMR പരീക്ഷയിൽ 50% മാർക്ക് നേടിയവരെയാണ് മൂന്നാം ഘട്ടമായ അഭിമുഖത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷകർ അഭിമുഖത്തിന് എത്തുമ്പോൾ അപേക്ഷയിൽ നൽകിയിട്ടുള്ളതും രേഖാമൂലം നൽകേണ്ടതുമായ സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും അസ്സൽ ഹാജരാക്കേണ്ടതാണ്.

റാങ്ക് ലിസ്റ്റ്

ഓൺലൈൻ അപേക്ഷ, എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ,തുടര്‍ന്ന് അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർ നിശ്ചിത ലൊക്കേഷനിൽ താഴത്തെ നിലയിൽ 300 സ്ക്വയർ ഫീറ്റ് സ്ഥലസൗകര്യവും കമ്പ്യൂട്ടർ അനുബന്ധ സംവിധാനങ്ങളും സജ്ജീകരിക്കേണ്ടതാണ്.

പരീക്ഷ അഭിമുഖം എന്നിവ സംബന്ധിച്ചുള്ള അറിയിപ്പ് അപേക്ഷകന്റെ രജിസ്റ്റേഡ് മൊബൈലിലേക്കും ഇമെയിൽ ഐഡിയിലേക്കും പ്രൊഫൈൽ ലോഗിനിലും  ആണ് ലഭ്യമാകുന്നത്. പരീക്ഷ ഹാൾടിക്കറ്റ് പ്രൊഫൈൽ ലോഗിനിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

AKSHAYA  CENTRE ENTREPRENEUR SELECTION - NOTIFIED LOCATIONS -
THRISSUR DISTRICT
Sl No. Name of LSGD Name of location  TYPE
1 Thrissur Corporation Ancheri Chira GENERAL
2 Thrissur Corporation Chettupuzha GENERAL
3 Thrissur Corporation Chiyyaram Alumvettuvazhi GENERAL
4 Thrissur Corporation Christafar Nagar GENERAL
5 Thrissur Corporation Elthuruth GENERAL
6 Thrissur Corporation Koorkanchery GENERAL
7 Thrissur Corporation Kuttanellur GENERAL
8 Thrissur Corporation Mulayam Road GENERAL
9 Thrissur Corporation Mundupalam GENERAL
10 Thrissur Corporation Paravattani GENERAL
11 Thrissur Corporation Patturaikkal Jn GENERAL
12 Thrissur Corporation Vadakke Stand GENERAL
13 Thrissur Corporation Villadom GENERAL
14 Thrissur Corporation East Fort ST
15 Thrissur Corporation T B Road ST
16 Punnayurkulam Grama Panchayath Chammannur GENERAL
17 Punnayurkulam Grama Panchayath Mannalamkunnu GENERAL
18 Mullurkkara Grama Panchayath Attoor - Chelakkara Road GENERAL
19 Thekkumkara Grama Panchayath Panangattukara GENERAL
20 Thekkumkara Grama Panchayath Veerolipadam GENERAL
21 Thekkumkara Grama Panchayath Virupakka GENERAL
22 Chelakkara Grama Panchayath Pulakodu Jn. GENERAL
23 Kondazhy Grama Panchayath Chelakodu SC
24 Kondazhy Grama Panchayath South Kondazhy SC
25 Pazhayannur Grama Panchayath Kallepadam GENERAL
26 Madakkathra Grama Panchayath Panchayat Office GENERAL
27 Madakkathra Grama Panchayath Kattilapoovam Jn. GENERAL
28 Nadathara Grama Panchayath Cherumkuzhi GENERAL
29 Puthur Grama Panchayath Marottichal Jn. GENERAL
30 Puthur Grama Panchayath Ponnukkara GENERAL
31 Puthur Grama Panchayath Vettukkad GENERAL
32 Adat Grama Panchayath Chittilappilly Padinjattumuri GENERAL
33 Tholur Grama Panchayath Tholur Shavakotta GENERAL
34 Kolzhy Grama Panchayath Valiyaparambu Junction GENERAL
35 Mullassery Grama Panchayath Near Peruvallur School GENERAL
36 Mullassery Grama Panchayath Urakam AUP School GENERAL
37 Chazhur Grama Panchayath Pullu Junction GENERAL
38 Manalur Grama Panchayath Manalur Co-operative Junction GENERAL
39 Cherpu Grama Panchayath Pootharakkal GENERAL
40 Vallachira Grama Panchayath Kadalassery GENERAL
41 Kodakara Grama Panchayath Kanakamala Church GENERAL
42 Kodakara Grama Panchayath Koprakalam Junction GENERAL
43 Mattathur Grama Panchayath Attappilly Bus stop GENERAL
44 Mattathur Grama Panchayath Chembuchira Jn. GENERAL
45 Mattathur Grama Panchayath Avittappilli Jn. ST
46 Nenmanikkara Grama Panchayath Near Chittissery Post office GENERAL
47 Nenmanikkara Grama Panchayath Near Nenmanikkara MKM UP School GENERAL
48 Pudukkad Grama Panchayath Kannambathur GENERAL
49 Thrikkur Grama Panchayath Thrikkur Ambalanada GENERAL
50 Thrikkur Grama Panchayath Vellanikode Junction GENERAL
51 Varantharappilly Grama Panchayath Palappilli Jn. GENERAL
52 Karalam Grama Panchayath Kizhuthaniyal Jn. GENERAL
53 Kattur Grama Panchayath Illikkad Jn. GENERAL
54 Parappukkara Grama Panchayath Panchayath Office Jn. GENERAL
55 Parappukkara Grama Panchayath Nellai Village Office GENERAL
56 Puthenchira Grama Panchayath Puthenchira Post Office GENERAL
57 Vellangallur Grama Panchayath Karumathra School GENERAL
58 Velukkara Grama Panchayath Thumbur Centre GENERAL
59 Sreenarayanapuram Grama Panchayath Athmavu Junction GENERAL
60 Aloor Grama Panchayath Edathadan School Jn. GENERAL
61 Aloor Grama Panchayath Vallakunnu Jn. GENERAL
62 Kodassery Grama Panchayath Mechira Junction GENERAL
63 Koratty Grama Panchayath Nalukettu Junction GENERAL
64 Koratty Grama Panchayath Valungamuri School Junction GENERAL
65 Melur Grama Panchayath Adichily Jn. GENERAL
66 Melur Grama Panchayath SNLP School Jn. GENERAL
67 Pariyaram Grama Panchayath Konnakuzhi Junction GENERAL
68 Pariyaram Grama Panchayath Mothirakanni Jn. GENERAL
69 Guruvayur Muncipality Thampuranpadi Centre GENERAL
70 Irinjalakuda Muncipality Kandeswaram Jn ST

 

അപേക്ഷ സമർപ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Share:

Tags:


Share your comments below