തിരുവനന്തപുരം ജില്ലയിലെ ഒഴിവുള്ള ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിലെ 7 ലൊക്കേഷനുകളിൽ പട്ടിക ജാതി വിഭാഗക്കാർക്ക് മാത്രമായുള്ള അക്ഷയ കേന്ദ്ര സംരംഭക തെരഞ്ഞെടുപ്പ് വിജ്ഞാപനം

View all Thiruvananthapuram District Events
തിരുവനന്തപുരം ജില്ലയിലെ ഒഴിവുള്ള ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിലെ 7 ലൊക്കേഷനുകളിൽ പട്ടിക ജാതി വിഭാഗക്കാർക്ക് മാത്രമായുള്ള അക്ഷയ കേന്ദ്ര സംരംഭക തെരഞ്ഞെടുപ്പ് വിജ്ഞാപനം         സാമൂഹിക പ്രതിബദ്ധതയും, സംരംഭകത്വ ശേഷിയുമുള്ള പ്ലസ് ടു /പ്രീ ഡിഗ്രി പാസായ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള 18 മുതൽ 50  വയസ്സ് (50 വയസ്സ്, 2023 ജൂൺ 30 അടിസ്ഥാനമാക്കി) വരെ പ്രായമുള്ള SC വിഭാഗക്കാർക്ക് ഓൺലൈനിലൂടെ 2023 ആഗസ്റ്റ് 24 മുതൽ സെപ്തംബർ 12 വൈകുന്നേരം 05.00 മണി വരെ അപേക്ഷിക്കാവുന്നതാണ്.         തിരുവനന്തപുരം ജില്ലയില്‍ നിലവിൽ SC വിഭാഗക്കാർക്ക് മാത്രമായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കേണ്ട 7 ഗവ: അംഗീകൃത ലൊക്കേഷനുകളെ സംബന്ധിച്ച വിശദാംശങ്ങൾ, അപേക്ഷ സമർപ്പിക്കുന്നതിനുള്ള  നിബന്ധനകൾ എന്നിവ ചുവടെ നൽകുന്നു.   1. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് – പള്ളിച്ചവീട് ലൊക്കേഷൻ,   2. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി - അമരവിള ലൊക്കേഷൻ,   3. നെടുമങ്ങാട് മുനിസിപ്പാലിറ്റി - കൊടിപ്പുറം ജം. ലൊക്കേഷൻ,   4. നെടുമങ്ങാട് മുനിസിപ്പാലിറ്റി - മുക്കോലക്കല്‍ ജം. ലൊക്കേഷൻ,   5. കാട്ടാക്കട ഗ്രാമപഞ്ചായത്ത് - കാനക്കോട് ജം. ലൊക്കേഷൻ,   6. ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് - ചെറുന്നിയൂര്‍ ലൊക്കേഷൻ,   7. ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് - കട്ടിംഗ് ലൊക്കേഷൻ.            സംരംഭകത്വ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയാണ് (A-ഫോം മാർക്ക് (ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഉള്ള രേഖകളുടേയും വിശദാംശങ്ങളുടേയും അടിസ്ഥാനത്തിലുള്ള മാർക്ക്), B-ഓൺലൈൻ എക്സാം മാർക്ക്, C-നേരിട്ടുള്ള അഭിമുഖത്തിനുള്ള മാർക്ക് എന്നിവയുടെ ആകെയുള്ള മാർക്കിന്റെ(A+B+C) അടിസ്ഥാനത്തിൽ).           ഓൺലൈനിലൂടെ അപേക്ഷിക്കുന്നതിന് THE DIRECTOR AKSHAYA എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്നതും, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും എടുത്തതുമായ 750/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ആവശ്യമാണ്.           ഓൺലൈൻ അപേക്ഷയുടെ പ്രിന്റൌട്ട്, അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ,  അസ്സൽ ഡിമാന്റ് ഡ്രാഫ്റ്റ് (Original DD) തുടങ്ങിയവ 19-09-2023 തീയതി  വൈകുന്നേരം 5 മണിക്കകം  തിരുവനന്തപുരം മാഞ്ഞാലിക്കുളം ഗ്രൌണ്ടിന് സമീപം പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിൽ (ജില്ലാ പ്രൊജക്ട് മാനേജർ, അക്ഷയ ജില്ലാ ഓഫീസ്, TC. 25/2146, തൈവിള, ഒന്നാം നില, തൈവിള റോഡ്, മാഞ്ഞാലിക്കുളം ഗ്രൌണ്ടിന് സമീപം, തമ്പാനൂർ, തിരുവനന്തപുരം- 695001) തപാൽ മുഖേനയോ നേരിട്ടോ പ്രവർത്തി ദിവസങ്ങളിൽ സമർപ്പിക്കേണ്ടതാണ്.         കൂടുതൽ വിവരങ്ങൾക്ക് 0471- 2334070 / 80 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള  നിബന്ധനകൾ 1). ടി അപേക്ഷ SC വിഭാഗക്കാർക്ക് മാത്രമായുള്ളതും, ആയത് തെളിയിക്കുന്ന രേഖ അപേക്ഷ സമർപ്പിക്കുമ്പോൾ അപ്-ലോഡ് ചെയ്യേണ്ടതുമാണ്. മറ്റ് വിഭാഗക്കാർ അപേക്ഷിച്ചാൽ പ്രസ്തുത അപേക്ഷകൾ നിരസിക്കുന്നതാണ്.     2). അപേക്ഷ സമർപ്പിക്കുമ്പോൾ അസ്സൽ രേഖയുടെ സ്കാൻഡ് കോപ്പി തന്നെ അപ്-ലോഡ് ചെയ്യേണ്ടതാണ്. പ്രസ്തുത അസ്സൽ രേഖകൾ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്. ഫോട്ടോ സ്റ്റാറ്റ് കോപ്പികൾ ഒരു കാരണവശാലും അപ്-ലോഡ് ചെയ്യാനോ/ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കാനോ പാടില്ല.   3). തെറ്റായതും,  പൂർണ്ണമല്ലാത്തതും, വ്യക്തമല്ലാത്തതുമായ രേഖകൾ അപ്-ലോഡ് ചെയ്യുന്ന അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.   4). സ്വന്തമായോ, വാടകയ്ക്കോ കെട്ടിട സൌകര്യം ഉണ്ട് എന്ന് അപേക്ഷയിൽ രേഖപ്പെടുത്തുമ്പോൾ അത്തരം മുറികൾക്ക് കുറഞ്ഞത് 300 സ്ക്വയർ ഫീറ്റ് കാർപ്പറ്റ് ഏരിയ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ഇത് സാധൂകരിക്കുന്ന സർക്കാർ അംഗീകൃത ലൈസൻസുള്ള ബിൽഡിംഗ് സൂപ്പർവൈസർ/ എഞ്ചിനീയർ നൽകുന്ന ലെ-ഔട്ട് പ്ലാനിൽ ബിൽഡിംഗ് നമ്പർ, കടമുറിയുടെ നമ്പർ, സ്ഥലം എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ പ്രസ്തുത കെട്ടിടം/ കടമുറി അപേക്ഷകന്റെ പേരിലോ/ അപേക്ഷകന്റെ പേരിലുള്ള വാടക കരാറോ ആയിരിക്കണം. ഇത് സാധൂകരിക്കുന്ന അസ്സൽ രേഖ തന്നെ സ്കാൻ ചെയ്ത് ഒരുമിച്ച് (ലെഔട്ട് പ്ലാൻ+ കെട്ടിട/വാടക/കരാർ/ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്) അപ്-ലോഡ് ചെയ്യേണ്ടതാണ്. പ്രസ്തുത അസ്സൽ രേഖകൾ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടാതെ പ്രസ്തുത കെട്ടിടം/കടമുറി അപേക്ഷ വിളിച്ചിരിക്കുന്ന സ്ഥലത്തു തന്നെയായിരിക്കണം.   5). പുതുതായി ആരംഭിക്കുന്ന അക്ഷയ കേന്ദ്രങ്ങൾ കഴിവതും താഴത്തെ നിലയിൽ തന്നെ ആരംഭിക്കേണ്ടതാണ്. പൊതുജനങ്ങൾക്ക് ഇരിക്കുന്നതിനുള്ള കസേര, കുടിവെള്ള സൌകര്യം, ടോയിലററ് സൌകര്യം നോട്ടീസ് ബോർഡ്, നിയമപ്രകാരമുള്ള മറ്റുള്ളവ എന്നിവ ക്രമീകരിക്കേണ്ടത് പുതുതായി തെരഞ്ഞെടുക്കുന്ന സംരംഭകരുടെ പൂർണ്ണ ഉത്തരവാദിത്തമാണ്.   6). പ്രൊഫഷണൽ ഡിഗ്രി ഉണ്ട് എന്ന തരത്തിൽ അപേക്ഷ സമർപ്പിക്കുമ്പോൾ അവ പ്രൊഫഷണൽ ഡിഗ്രി തന്നെയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. പ്രൊഫഷണൽ ഡിഗ്രി അല്ലാത്ത ഡിഗ്രികൾ പ്രൊഫഷണൽ ഡിഗ്രി എന്ന തരത്തിൽ ഒരു കാരണവശാലും അപ് ലോഡ് ചെയ്യാൻ പാടുള്ളതല്ല.   7). അപേക്ഷ സമർപ്പിക്കുമ്പോൾ THE DIRECTOR AKSHAYA എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്നതും, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും എടുത്തതുമായ 750/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ആവശ്യമാണ്. ഈ നോട്ടിഫിക്കേഷൻ തീയതിയ്ക്ക് മുൻപ് എടുത്തതോ, THE DIRECTOR AKSHAYA എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന തരത്തിലല്ലാത്തതോ, ദേശസാൽകൃത ബാങ്കിൽ നിന്നും അല്ലാത്തതോ, മറ്റേതെങ്കിലും തരത്തിൽ എടുത്തതോ ആയ ഡി.ഡി. സമർപ്പിച്ചാൽ അത്തരം അപേക്ഷകൾ നിരസിക്കുന്നതാണ്. അപേക്ഷ ഫീസായ 750/- രൂപ ഒരു കാരണവശാലും തിരികെ നൽകുന്നതല്ല.   8). ഓൺലൈൻ അപേക്ഷയുടെ പ്രിന്റൌട്ട്, അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ,  അസ്സൽ ഡിമാന്റ് ഡ്രാഫ്റ്റ്(Original DD) തുടങ്ങിയവ 19-09-2023 തീയതി  വൈകുന്നേരം 5 മണിക്കകം  തിരുവനന്തപുരം മാഞ്ഞാലിക്കുളം ഗ്രൌണ്ടിന് സമീപം പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിൽ (ജില്ലാ പ്രൊജക്ട് മാനേജർ, അക്ഷയ ജില്ലാ ഓഫീസ്, TC. 25/2146, തൈവിള, ഒന്നാം നില, തൈവിള റോഡ്, മാഞ്ഞാലിക്കുളം ഗ്രൌണ്ടിന് സമീപം, തമ്പാനൂർ, തിരുവനന്തപുരം- 695001) തപാൽ മുഖേനയോ നേരിട്ടോ പ്രവർത്തി ദിവസങ്ങളിൽ സമർപ്പിക്കേണ്ടതാണ്. 19-09-2023 തീയതി വൈകുന്നേരം 5 മണിക്ക് ശേഷം തപാൽ മുഖാന്തിരമോ നേരിട്ടോ ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്. പ്രസ്തുത തുക റിഫണ്ട് ചെയ്യുന്നതുമല്ല.   9). അപ്-ലോഡ് ചെയ്യുന്നതും, വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കുന്നതുമായ എല്ലാ രേഖകളും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ളതായിരിക്കണം. അല്ലാത്തപക്ഷം പ്രസ്തുത അപേക്ഷകൾ നിരസിക്കുന്നതാണ്.   10). അപേക്ഷകന് ലഭിച്ചിട്ടില്ലാത്ത/ ഇല്ലാത്ത യോഗ്യത ഒരു കാരണവശാലും അപേക്ഷയുടെ കൂടെ സമർപ്പിക്കാനോ, അവകാശപ്പെടാനോ (ഇത് പ്രസ്തുത യോഗ്യതയാണെന്ന തരത്തിൽ) പാടില്ല.   11). ഒരിക്കൽ സംരംഭകനായി തെരഞ്ഞെടുക്കപ്പെട്ടതോ, നിലവിലെ സംരംഭകരോ, മുൻകാലങ്ങളിലെ സംരംഭകരോ, സംരംഭകത്വം റദ്ദ് ചെയ്യപ്പെട്ടതോ ആയ വ്യക്തികൾ അപേക്ഷ സമർപ്പിക്കാൻ പാടില്ല. അത്തരം അപേക്ഷകൾ നിരസിക്കുന്നതാണ്.    12). തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ച ശേഷം സംരംഭകരായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ അക്ഷയ കേന്ദ്രത്തിന്റെ പ്രവർത്തനത്തിൽ പൂർണസമയവും വ്യാപൃതനായിരിക്കേണ്ടതിനാൽ ടിയാൻ മറ്റ് ജോലിയിൽ ഏർപ്പെടാൻ പാടുള്ളതല്ല.            മേൽ നിബന്ധനകൾ പാലിക്കാതെ സമർപ്പിക്കുന്ന അപേക്ഷകൾ പൂർണ്ണമായും നിരസിക്കുന്നതും, അപേക്ഷ ഫീസായ 750/- രൂപ ഒരു കാരണവശാലും തിരികെ നൽകുന്നതുമല്ല. കൂടാതെ തുടർന്നുള്ള കാലഘട്ടങ്ങളിൽ മേൽ നിർദ്ദേശങ്ങൾ ഏതെങ്കിലും പാലിക്കപ്പെട്ടിട്ടില്ല എന്ന് ബോധ്യപ്പെടുന്ന അവസരങ്ങളിൽ പ്രസ്തുത അപേക്ഷ/ സംരംഭകത്വം മറ്റൊരു അറിയിപ്പും കൂടാതെ റദ്ദ് ചെയ്യുന്നതാണ്. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ അത് തിരുത്തുന്നതിനോ പുനർ-അപേക്ഷ നൽകുന്നതിനോ സാധ്യമല്ല. ഒരു വ്യക്തിയുടെ പേരിൽ ഒന്നിൽകൂടുതൽ അപേക്ഷ സമർപ്പിക്കുന്നപക്ഷം ടിയാളുടെ പ്രസ്തുത അപേക്ഷകൾ എല്ലാംതന്നെ നിരസിക്കുന്നതാണ്. അക്ഷയ സംരംഭകരായി തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്ക് ഇത്തരത്തിൽ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി കൈകാര്യം ചെയ്യാൻ പ്രാപ്തി ഉണ്ടായിരിക്കേണ്ടതാണ്. ആയതിനാൽ അപേക്ഷ സമർപ്പിക്കുമ്പോൾ മേൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.         അപേക്ഷകർക്കുള്ള തുടർന്നുള്ള എല്ലാ നിർദ്ദേശങ്ങളും/ അറിയിപ്പുകളും അപേക്ഷയിൽ സമർപ്പിക്കുന്ന ഇ-മെയിൽ മുഖാന്തിരം മാത്രമായിരിക്കും. ആയതിനാൽ ഇ-മെയിൽ വിലാസം കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.                   അപേക്ഷ സമർപ്പിക്കാൻ  - http://akshayaexam.kerala.gov.in/aes/registration

തിരുവനന്തപുരം ജില്ലയിലെ ഒഴിവുള്ള ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിലെ 7 ലൊക്കേഷനുകളിൽ പട്ടിക ജാതി വിഭാഗക്കാർക്ക് മാത്രമായുള്ള അക്ഷയ കേന്ദ്ര സംരംഭക തെരഞ്ഞെടുപ്പ് വിജ്ഞാപനം

        സാമൂഹിക പ്രതിബദ്ധതയും, സംരംഭകത്വ ശേഷിയുമുള്ള പ്ലസ് ടു /പ്രീ ഡിഗ്രി പാസായ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള 18 മുതൽ 50  വയസ്സ് (50 വയസ്സ്, 2023 ജൂൺ 30 അടിസ്ഥാനമാക്കി) വരെ പ്രായമുള്ള SC വിഭാഗക്കാർക്ക് ഓൺലൈനിലൂടെ 2023 ആഗസ്റ്റ് 24 മുതൽ സെപ്തംബർ 12 വൈകുന്നേരം 05.00 മണി വരെ അപേക്ഷിക്കാവുന്നതാണ്.

        തിരുവനന്തപുരം ജില്ലയില്‍ നിലവിൽ SC വിഭാഗക്കാർക്ക് മാത്രമായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കേണ്ട 7 ഗവ: അംഗീകൃത ലൊക്കേഷനുകളെ സംബന്ധിച്ച വിശദാംശങ്ങൾ, അപേക്ഷ സമർപ്പിക്കുന്നതിനുള്ള  നിബന്ധനകൾ എന്നിവ ചുവടെ നൽകുന്നു.

 

1. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് – പള്ളിച്ചവീട് ലൊക്കേഷൻ,

 

2. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി - അമരവിള ലൊക്കേഷൻ,

 

3. നെടുമങ്ങാട് മുനിസിപ്പാലിറ്റി - കൊടിപ്പുറം ജം. ലൊക്കേഷൻ,

 

4. നെടുമങ്ങാട് മുനിസിപ്പാലിറ്റി - മുക്കോലക്കല്‍ ജം. ലൊക്കേഷൻ,

 

5. കാട്ടാക്കട ഗ്രാമപഞ്ചായത്ത് - കാനക്കോട് ജം. ലൊക്കേഷൻ,

 

6. ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് - ചെറുന്നിയൂര്‍ ലൊക്കേഷൻ,

 

7. ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് - കട്ടിംഗ് ലൊക്കേഷൻ.

 

         സംരംഭകത്വ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയാണ് (A-ഫോം മാർക്ക് (ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഉള്ള രേഖകളുടേയും വിശദാംശങ്ങളുടേയും അടിസ്ഥാനത്തിലുള്ള മാർക്ക്), B-ഓൺലൈൻ എക്സാം മാർക്ക്, C-നേരിട്ടുള്ള അഭിമുഖത്തിനുള്ള മാർക്ക് എന്നിവയുടെ ആകെയുള്ള മാർക്കിന്റെ(A+B+C) അടിസ്ഥാനത്തിൽ). 

         ഓൺലൈനിലൂടെ അപേക്ഷിക്കുന്നതിന് THE DIRECTOR AKSHAYA എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്നതും, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും എടുത്തതുമായ 750/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ആവശ്യമാണ്. 

         ഓൺലൈൻ അപേക്ഷയുടെ പ്രിന്റൌട്ട്, അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ,  അസ്സൽ ഡിമാന്റ് ഡ്രാഫ്റ്റ് (Original DD) തുടങ്ങിയവ 19-09-2023 തീയതി  വൈകുന്നേരം 5 മണിക്കകം  തിരുവനന്തപുരം മാഞ്ഞാലിക്കുളം ഗ്രൌണ്ടിന് സമീപം പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിൽ (ജില്ലാ പ്രൊജക്ട് മാനേജർ, അക്ഷയ ജില്ലാ ഓഫീസ്, TC. 25/2146, തൈവിള, ഒന്നാം നില, തൈവിള റോഡ്, മാഞ്ഞാലിക്കുളം ഗ്രൌണ്ടിന് സമീപം, തമ്പാനൂർ, തിരുവനന്തപുരം- 695001) തപാൽ മുഖേനയോ നേരിട്ടോ പ്രവർത്തി ദിവസങ്ങളിൽ സമർപ്പിക്കേണ്ടതാണ്.

        കൂടുതൽ വിവരങ്ങൾക്ക് 0471- 2334070 / 80 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള  നിബന്ധനകൾ

  1. 1). ടി അപേക്ഷ SC വിഭാഗക്കാർക്ക് മാത്രമായുള്ളതും, ആയത് തെളിയിക്കുന്ന രേഖ അപേക്ഷ സമർപ്പിക്കുമ്പോൾ അപ്-ലോഡ് ചെയ്യേണ്ടതുമാണ്. മറ്റ് വിഭാഗക്കാർ അപേക്ഷിച്ചാൽ പ്രസ്തുത അപേക്ഷകൾ നിരസിക്കുന്നതാണ്.  

 

  1. 2). അപേക്ഷ സമർപ്പിക്കുമ്പോൾ അസ്സൽ രേഖയുടെ സ്കാൻഡ് കോപ്പി തന്നെ അപ്-ലോഡ് ചെയ്യേണ്ടതാണ്. പ്രസ്തുത അസ്സൽ രേഖകൾ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്. ഫോട്ടോ സ്റ്റാറ്റ് കോപ്പികൾ ഒരു കാരണവശാലും അപ്-ലോഡ് ചെയ്യാനോ/ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കാനോ പാടില്ല.

 

  1. 3). തെറ്റായതും,  പൂർണ്ണമല്ലാത്തതും, വ്യക്തമല്ലാത്തതുമായ രേഖകൾ അപ്-ലോഡ് ചെയ്യുന്ന അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.

 

  1. 4). സ്വന്തമായോ, വാടകയ്ക്കോ കെട്ടിട സൌകര്യം ഉണ്ട് എന്ന് അപേക്ഷയിൽ രേഖപ്പെടുത്തുമ്പോൾ അത്തരം മുറികൾക്ക് കുറഞ്ഞത് 300 സ്ക്വയർ ഫീറ്റ് കാർപ്പറ്റ് ഏരിയ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ഇത് സാധൂകരിക്കുന്ന സർക്കാർ അംഗീകൃത ലൈസൻസുള്ള ബിൽഡിംഗ് സൂപ്പർവൈസർ/ എഞ്ചിനീയർ നൽകുന്ന ലെ-ഔട്ട് പ്ലാനിൽ ബിൽഡിംഗ് നമ്പർ, കടമുറിയുടെ നമ്പർ, സ്ഥലം എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ പ്രസ്തുത കെട്ടിടം/ കടമുറി അപേക്ഷകന്റെ പേരിലോ/ അപേക്ഷകന്റെ പേരിലുള്ള വാടക കരാറോ ആയിരിക്കണം. ഇത് സാധൂകരിക്കുന്ന അസ്സൽ രേഖ തന്നെ സ്കാൻ ചെയ്ത് ഒരുമിച്ച് (ലെഔട്ട് പ്ലാൻ+ കെട്ടിട/വാടക/കരാർ/ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്) അപ്-ലോഡ് ചെയ്യേണ്ടതാണ്. പ്രസ്തുത അസ്സൽ രേഖകൾ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടാതെ പ്രസ്തുത കെട്ടിടം/കടമുറി അപേക്ഷ വിളിച്ചിരിക്കുന്ന സ്ഥലത്തു തന്നെയായിരിക്കണം.

 

  1. 5). പുതുതായി ആരംഭിക്കുന്ന അക്ഷയ കേന്ദ്രങ്ങൾ കഴിവതും താഴത്തെ നിലയിൽ തന്നെ ആരംഭിക്കേണ്ടതാണ്. പൊതുജനങ്ങൾക്ക് ഇരിക്കുന്നതിനുള്ള കസേര, കുടിവെള്ള സൌകര്യം, ടോയിലററ് സൌകര്യം നോട്ടീസ് ബോർഡ്, നിയമപ്രകാരമുള്ള മറ്റുള്ളവ എന്നിവ ക്രമീകരിക്കേണ്ടത് പുതുതായി തെരഞ്ഞെടുക്കുന്ന സംരംഭകരുടെ പൂർണ്ണ ഉത്തരവാദിത്തമാണ്.

 

  1. 6). പ്രൊഫഷണൽ ഡിഗ്രി ഉണ്ട് എന്ന തരത്തിൽ അപേക്ഷ സമർപ്പിക്കുമ്പോൾ അവ പ്രൊഫഷണൽ ഡിഗ്രി തന്നെയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. പ്രൊഫഷണൽ ഡിഗ്രി അല്ലാത്ത ഡിഗ്രികൾ പ്രൊഫഷണൽ ഡിഗ്രി എന്ന തരത്തിൽ ഒരു കാരണവശാലും അപ് ലോഡ് ചെയ്യാൻ പാടുള്ളതല്ല.

 

  1. 7). അപേക്ഷ സമർപ്പിക്കുമ്പോൾ THE DIRECTOR AKSHAYA എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്നതും, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും എടുത്തതുമായ 750/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ആവശ്യമാണ്. ഈ നോട്ടിഫിക്കേഷൻ തീയതിയ്ക്ക് മുൻപ് എടുത്തതോ, THE DIRECTOR AKSHAYA എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന തരത്തിലല്ലാത്തതോ, ദേശസാൽകൃത ബാങ്കിൽ നിന്നും അല്ലാത്തതോ, മറ്റേതെങ്കിലും തരത്തിൽ എടുത്തതോ ആയ ഡി.ഡി. സമർപ്പിച്ചാൽ അത്തരം അപേക്ഷകൾ നിരസിക്കുന്നതാണ്. അപേക്ഷ ഫീസായ 750/- രൂപ ഒരു കാരണവശാലും തിരികെ നൽകുന്നതല്ല.

 

  1. 8). ഓൺലൈൻ അപേക്ഷയുടെ പ്രിന്റൌട്ട്, അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ,  അസ്സൽ ഡിമാന്റ് ഡ്രാഫ്റ്റ്(Original DD) തുടങ്ങിയവ 19-09-2023 തീയതി  വൈകുന്നേരം 5 മണിക്കകം  തിരുവനന്തപുരം മാഞ്ഞാലിക്കുളം ഗ്രൌണ്ടിന് സമീപം പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിൽ (ജില്ലാ പ്രൊജക്ട് മാനേജർ, അക്ഷയ ജില്ലാ ഓഫീസ്, TC. 25/2146, തൈവിള, ഒന്നാം നില, തൈവിള റോഡ്, മാഞ്ഞാലിക്കുളം ഗ്രൌണ്ടിന് സമീപം, തമ്പാനൂർ, തിരുവനന്തപുരം- 695001) തപാൽ മുഖേനയോ നേരിട്ടോ പ്രവർത്തി ദിവസങ്ങളിൽ സമർപ്പിക്കേണ്ടതാണ്. 19-09-2023 തീയതി വൈകുന്നേരം 5 മണിക്ക് ശേഷം തപാൽ മുഖാന്തിരമോ നേരിട്ടോ ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്. പ്രസ്തുത തുക റിഫണ്ട് ചെയ്യുന്നതുമല്ല.

 

  1. 9). അപ്-ലോഡ് ചെയ്യുന്നതും, വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കുന്നതുമായ എല്ലാ രേഖകളും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ളതായിരിക്കണം. അല്ലാത്തപക്ഷം പ്രസ്തുത അപേക്ഷകൾ നിരസിക്കുന്നതാണ്.

 

  1. 10). അപേക്ഷകന് ലഭിച്ചിട്ടില്ലാത്ത/ ഇല്ലാത്ത യോഗ്യത ഒരു കാരണവശാലും അപേക്ഷയുടെ കൂടെ സമർപ്പിക്കാനോ, അവകാശപ്പെടാനോ (ഇത് പ്രസ്തുത യോഗ്യതയാണെന്ന തരത്തിൽ) പാടില്ല.

 

  1. 11). ഒരിക്കൽ സംരംഭകനായി തെരഞ്ഞെടുക്കപ്പെട്ടതോ, നിലവിലെ സംരംഭകരോ, മുൻകാലങ്ങളിലെ സംരംഭകരോ, സംരംഭകത്വം റദ്ദ് ചെയ്യപ്പെട്ടതോ ആയ വ്യക്തികൾ അപേക്ഷ സമർപ്പിക്കാൻ പാടില്ല. അത്തരം അപേക്ഷകൾ നിരസിക്കുന്നതാണ്. 

 

  1. 12). തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ച ശേഷം സംരംഭകരായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ അക്ഷയ കേന്ദ്രത്തിന്റെ പ്രവർത്തനത്തിൽ പൂർണസമയവും വ്യാപൃതനായിരിക്കേണ്ടതിനാൽ ടിയാൻ മറ്റ് ജോലിയിൽ ഏർപ്പെടാൻ പാടുള്ളതല്ല. 

 

        മേൽ നിബന്ധനകൾ പാലിക്കാതെ സമർപ്പിക്കുന്ന അപേക്ഷകൾ പൂർണ്ണമായും നിരസിക്കുന്നതും, അപേക്ഷ ഫീസായ 750/- രൂപ ഒരു കാരണവശാലും തിരികെ നൽകുന്നതുമല്ല. കൂടാതെ തുടർന്നുള്ള കാലഘട്ടങ്ങളിൽ മേൽ നിർദ്ദേശങ്ങൾ ഏതെങ്കിലും പാലിക്കപ്പെട്ടിട്ടില്ല എന്ന് ബോധ്യപ്പെടുന്ന അവസരങ്ങളിൽ പ്രസ്തുത അപേക്ഷ/ സംരംഭകത്വം മറ്റൊരു അറിയിപ്പും കൂടാതെ റദ്ദ് ചെയ്യുന്നതാണ്. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ അത് തിരുത്തുന്നതിനോ പുനർ-അപേക്ഷ നൽകുന്നതിനോ സാധ്യമല്ല. ഒരു വ്യക്തിയുടെ പേരിൽ ഒന്നിൽകൂടുതൽ അപേക്ഷ സമർപ്പിക്കുന്നപക്ഷം ടിയാളുടെ പ്രസ്തുത അപേക്ഷകൾ എല്ലാംതന്നെ നിരസിക്കുന്നതാണ്. അക്ഷയ സംരംഭകരായി തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്ക് ഇത്തരത്തിൽ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി കൈകാര്യം ചെയ്യാൻ പ്രാപ്തി ഉണ്ടായിരിക്കേണ്ടതാണ്. ആയതിനാൽ അപേക്ഷ സമർപ്പിക്കുമ്പോൾ മേൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

        അപേക്ഷകർക്കുള്ള തുടർന്നുള്ള എല്ലാ നിർദ്ദേശങ്ങളും/ അറിയിപ്പുകളും അപേക്ഷയിൽ സമർപ്പിക്കുന്ന ഇ-മെയിൽ മുഖാന്തിരം മാത്രമായിരിക്കും. ആയതിനാൽ ഇ-മെയിൽ വിലാസം കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

 

                അപേക്ഷ സമർപ്പിക്കാൻ  - http://akshayaexam.kerala.gov.in/aes/registration

Share:

Tags:


Share your comments below