പുതിയ 16 ലൊക്കേഷനുകളിലേക്ക് അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2023 ജൂലായ് 15 മുത‍ല്‍ ജൂലായ് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

View all Malappuram District Events
Http://akshayaexam.kerala.gov.in/aes/registration ജൂലായ് 15 മുത‍.ല്‍ ജൂലായ് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡിഡി എന്നിവ അപേക്ഷകര്‍ ആഗസ്റ്റ് 3 ന് 5 മണിക്കുള്ളി‍‍ല്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തി‍ല്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസി‍‍ല്‍ നേരിട്ട് എത്തിക്കേണ്ടതാണ്

 പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

              മലപ്പുറം :- ജില്ലയിലെ വിവിധ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിലെ താഴെ കൊടുത്തിരിക്കുന്ന പ്രദേശങ്ങളി‍ല്‍  അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ക്രമ

നം

പഞ്ചായത്ത്/മുനിസിപ്പാലിറ്റി

ലൊക്കേഷന്‍

1.

വേങ്ങര ഗ്രാമ പഞ്ചായത്ത്

പാണ്ടികശാല

2.

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത്

ചെറുമുക്ക് പള്ളിക്കത്താഴം

3.

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത്

കൊടിഞ്ഞി കോറ്റത്ത്

4.

അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്

വലമ്പൂര്‍(സെന്ട്രല്‍)

5.

മഞ്ചേരി മുനിസിപ്പാലിറ്റി

കാഞ്ഞിരാട്ടുക്കുന്ന്

6.

മഞ്ചേരി മുനിസിപ്പാലിറ്റി

ചീനിക്കമണ്ണ്

7.

കോട്ടക്കല്‍ മുനിസിപ്പാലിറ്റി

ഇന്ത്യനൂ‍ര്‍

8.

മൊറയൂര്‍ ഗ്രാമ പഞ്ചായത്ത്

മോങ്ങം

9.

കുറ്റിപ്പുറം ‍‍‍ ഗ്രാമ പഞ്ചായത്ത്

പേരശ്ശന്നൂര്‍

10.

ചെറുകാവ് ഗ്രാമ പഞ്ചായത്ത്

പെരിങ്ങാവ്

11.

ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത്

തലക്കടത്തൂര്‍

12.

ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത്

പൂഴിക്കുത്ത്

13.

കണ്ണമംഗലം ഗ്രാമ പഞ്ചായത്ത്

മൊല്ലപ്പടി

14.

പുളിക്കല്‍ ഗ്രാമ പഞ്ചായത്ത്

അരൂര്‍

15

പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത്

മുണ്ടിതൊടിക

16.

കൊണ്ടോട്ടി മുനിസിപ്പാലിറ്റി

NH കോളനി

എന്നീ പ്രദേശങ്ങളിലേക്കാണ് അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നത്.   Http://akshayaexam.kerala.gov.in/aes/registration  ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

 

ഓണ്‍ലൈ‍‍ന്‍ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തെരെഞ്ഞടുപ്പ്. അപേക്ഷകര്‍ക്ക് 18 വയസ്സ്  മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.   പ്ലസ്ടു,  പ്രീഡ്രിഗ്രി, തത്തുല്യ യോഗ്യതയും. കമ്പ്യൂട്ടര്‍ പരിഞ്ജാനമുള്ളവരും ആയിരിക്കണം.

താല്പര്യമുള്ളവര്‍ ഡയറക്ട‍ര്‍, അക്ഷയ എന്ന പേരി‍‍ല്‍ തിരുവനന്തപുരത്ത് മാറാവുന്ന 750/- (The Director Akshaya Payble at Thiruvananthapuram) രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം  2023 ജൂലായ് 15 മുത‍ല്‍ ജൂലായ് 31  വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

ഒരു അപേക്ഷയില്‍ മൂന്ന് ലൊക്കേഷനുകളിലേക്ക് ഓ‍പ്ഷ‍ന്‍ നല്കാം. യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ,  അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടമുണ്ടെങ്കി‍‍ല്‍  ഉടമസ്ഥാവകാശ, വാടക കരാര്‍ എന്നിവ അപ് ലോഡ് ചെയ്യണം. 

ഡിഡി നമ്പര്‍(Demand Draft)  അപേക്ഷയി‍‍ല്‍  വ്യക്തമായി രേഖപ്പെടുത്തണം. 

അപേക്ഷ  സമര്‍പ്പിച്ച ശേഷം  ഒറിജിനല്‍ ഡിഡി, അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്,  ഹാജരാക്കിയ രേഖകളുടെ അസ്സല്‍ പകര്‍പ്പ്, എന്നിവ  അപേക്ഷകര്‍  ആഗസ്റ്റ് 3 ന് 5 മണിക്കുള്ളി‍‍ല്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തി‍ല്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസി‍‍ല്‍ നേരിട്ട് എത്തിക്കേണ്ടതാണ്. 

കൂടുതല്‍ വിവരങ്ങ‍ള്‍ക്ക് www.akshaya.kerala.gov.in എന്ന വെബ്സൈറ്റിലും, 0483-2739027, എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

 

 

                                                             

                                 

                                                                         

                                                                       

 

 

Share:

Tags:


Share your comments below