അക്ഷയ സംരംഭക തിരഞ്ഞെടുപ്പ് 2023-2024 ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം

View all Wayanad District Events
അക്ഷയ സംരംഭക തിരഞ്ഞെടുപ്പ് 2023-2024  ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം
                        

                                           അപേക്ഷ സമർപ്പിക്കുന്നതിനുള്ള  നിബന്ധനകൾ

  1. 1.അപേക്ഷ സമർപ്പിക്കുമ്പോൾ അസ്സൽ രേഖയുടെ സ്കാൻഡ് കോപ്പി തന്നെ അപ് ലോഡ് ചെയ്യേണ്ടതാണ്. ഇവ തന്നെ വെരിഫിക്കേഷൻ സമയത്തും ഹാജരാക്കേണ്ടതാണ്. ഫോട്ടോ സ്റ്റാറ്റ്  കോപ്പികൾ ഒരു കാരണവശാലും അപ് ലോഡ് ചെയ്യാൻ പാടില്ല. അത്തരം അപേക്ഷകള്‍ നിരസിക്കുന്നതായിരിക്കും.
  2.  
  3. 2.തെറ്റായതും,  പൂർണ്ണമല്ലാത്തതും, വ്യക്തമല്ലാത്തതുമായ രേഖകൾ അപ് ലോഡ് ചെയ്യുന്ന അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
  4.  
  5. 3.സ്വന്തമായോ വാടകയ്ക്കോ കെട്ടിട സൌകര്യം ഉണ്ട് എന്ന് അപേക്ഷയിൽ രേഖപ്പെടുത്തുമ്പോൾ അത്തരം മുറികൾക്ക് കുറഞ്ഞത് 300 സ്ക്വയർ ഫീറ്റ് കാർപ്പറ്റ് ഏരിയ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ഇത് സാധൂകരിക്കുന്ന സർക്കാർ അംഗീകൃത ലൈസൻസുള്ള ബിൽഡിംഗ് സൂപ്പർവൈസർ/ എഞ്ചിനീയർ നൽകുന്ന ലെഔട്ട് പ്ലാനിൽ ബിൽഡിംഗ് നമ്പർ, കടമുറിയുടെ നമ്പർ, സ്ഥലം എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ പ്രസ്തുത കെട്ടിടം/ കടമുറി അപേക്ഷകന്റെ പേരിലോ/ അപേക്ഷകന്റെ പേരിൽ വാടക കരാർ ഉണ്ടാക്കിയതോ ആയിരിക്കണം. ഇത് സാധൂകരിക്കുന്ന അസ്സൽ രേഖ തന്നെ സ്കാൻ ചെയ്ത് ഒരുമിച്ച് (ലെഔട്ട് പ്ലാൻ+ കെട്ടിട/വാടക/കരാർ/ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്) അപ് ലോഡ് ചെയ്യേണ്ടതാണ്. പ്രസ്തുത കെട്ടിടം/കടമുറി അപേക്ഷ വിളിച്ചിരിക്കുന്ന സ്ഥലത്തു തന്നെയായിരിക്കണം. പ്രസ്തുത കെട്ടിടം അക്ഷയ ജില്ലാ കാര്യാലയത്തിലെ ജീവനക്കാര്‍ പരിശോധിക്കുകയും എന്തെങ്കിലും വ്യതിയാനം കണ്ടെത്തിയാല്‍ അപേക്ഷ നിരസിക്കുന്നതായിരിക്കും.
  6.  
  7. 4.പുതുതായി ആരംഭിക്കുന്ന അക്ഷയ കേന്ദ്രങ്ങൾ താഴത്തെ നിലയിൽ തന്നെ ആരംഭിക്കേണ്ടതാണ്. പൊതുജനങ്ങൾക്ക് ഇരിക്കുന്നതിനുള്ള കസേര, കുടിവെള്ള സൈകര്യം, ടോയിലററ് സൌകര്യം നോട്ടീസ് ബോർഡ്, എന്നിവ ക്രമീകരിക്കേണ്ടത് പുതുതായി തെരഞ്ഞെടുക്കുന്ന സംരംഭകരുടെ പൂർണ്ണ ഉത്തരവാദിത്തമാണ്.
  8.  
  9. 5.പ്രൊഫഷണൽ ഡിഗ്രി ഉണ്ട് എന്ന തരത്തിൽ അപേക്ഷ സമർപ്പിക്കുമ്പോൾ അവ പ്രൊഫഷണൽ ഡിഗ്രി തന്നെയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. പ്രൊഫഷണൽ ഡിഗ്രി അല്ലാത്ത ഡിഗ്രികൾ പ്രൊഫഷണൽ ഡിഗ്രി എന്ന തരത്തിൽ ഒരു കാരണവശാലും അപ് ലോഡ് ചെയ്യാൻ പാടുള്ളതല്ല. അത്തരം തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ അപേക്ഷ നിരസിക്കുന്നതായിരിക്കും.
  10.  
  11. 6.അപേക്ഷ സമർപ്പിക്കുമ്പോൾ ഡയറക്ടർ അക്ഷയ, തിരുവനന്തപുരം എന്ന പേരിൽ ദേശസല്‍കൃത ബാങ്കില്‍നിന്നും എടുത്ത 750/- രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആവശ്യമാണ്. ഡയറക്ടർ അക്ഷയ, തിരുവനന്തപുരം എന്ന തരത്തിലല്ലാതെ മറ്റേതെങ്കിലും തരത്തിൽ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്ത് സമർപ്പിച്ചാൽ അത്തരം അപേക്ഷകൾ നിരസിക്കുന്നതാണ്. അപേക്ഷ ഫീസായ 750/- രൂപ യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.
  12.  
  13. 7.ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റൌട്ടും, അനുബന്ധ രേഖകളുടെ പകര്‍പ്പും, അസ്സൽ ഡിമാന്‍ഡ് ഡ്രാഫ്റ്റും(Original DD) 16/01/2024 തീയതി  വൈകുന്നേരം 5 മണിക്കകം  വയനാട് കളക്ടറേറ്റില്‍ പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിൽ (ജില്ലാ പ്രൊജക്ട് മാനേജർ, അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ്,താഴത്തെ നില, വയനാട്-673122) തപാല്‍ മുഖേനയോ/പ്രവര്‍ത്തിദിവസങ്ങളില്‍ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. 16/01/2024 തീയതി  വൈകുന്നേരം 5 മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്. പ്രസ്തുത തുക റിഫണ്ട് ചെയ്യുന്നതുമല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206265-67 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
  14.  
  15. 8.അപ് ലോഡ് ചെയ്യുന്ന എല്ലാ രേഖകളും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ളതായിരിക്കണം.
  16.  
  17. 9.ഇല്ലാത്ത യോഗ്യത ഒരു കാരണവശാലും അപേക്ഷയുടെ കൂടെ സമർപ്പിക്കാനും അവകാശപ്പെടാനോ(ഇത് പ്രസ്തുത യോഗ്യതയാണെന്ന തരത്തിൽ) പാടില്ല.
  18.  
  19. 10.ഒരിക്കൽ സംരംഭകനായി തെരഞ്ഞെടുക്കപ്പെട്ടതും ,നിലവിലെ സംരംഭകരോ,സംരംഭകത്വം റദ്ദ് ചെയ്യപ്പെട്ടതുമായ വ്യക്തിക്ക് അപേക്ഷ സമർപ്പിക്കാൻ സാധ്യമല്ല. 
  20.  
  21. 11.ഒരു അപേക്ഷന് ഓണ്‍ലൈന്‍ അപേക്ഷയില്‍ പരമാവധി 3 ലൊക്കേഷനുകള്‍ വരെ തെരഞ്ഞെടുക്കാവുന്നതാണ്.
  22.  
  23. 12.ഒരു വ്യക്തിയുടെ  പേരില്‍ ഒന്നില്‍ക്കൂടുതല്‍ അപേക്ഷ സമര്‍പ്പിക്കുന്നപക്ഷം ടിയാളുടെ അപേക്ഷകള്‍ എല്ലാംതന്നെ നിരസിക്കുന്നതാണ്.
  24.  
  25. 13.ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്താത്ത വിവരങ്ങള്‍/യോഗ്യതകള്‍/രേഖപ്പെടുത്താന്‍ വിട്ടുപോയവ തുടങ്ങിയ വിവരങ്ങളോ,രേഖകളോ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെടുത്തുന്നതല്ല.
  26.  
  27. 14.തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിച്ച ശേഷം സംരഭകരായി തിരഞ്ഞെടുക്കുന്ന വ്യക്തികള്‍ അക്ഷയകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണസമയവും വ്യാപൃതരായിരിക്കേണ്ടതിനാല്‍ മറ്റ് ജോലിയില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല.
  28.  
  29. 15അപേക്ഷ ഫീസായ 750/- രൂപ ഒരു കാരണവശാലും തിരികെ നൽകുന്നതല്ല.

 

16. അപേക്ഷ  വെരിഫിക്കേഷന്‍ സമയത്ത്  അപേക്ഷയില്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകളിന്‍മേല്‍ മാനദണ്ഡപ്രകാരം അല്ലാതെയോ തെറ്റായതോ ആയ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടാല്‍ അപേക്ഷ പൂര്‍ണ്ണമായും നിരസിക്കുന്നതും തുടര്‍ന്നുള്ള  തിരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്നും അയോഗ്യനാക്കുന്നതുമായിരിക്കും.

 

       മേൽ നിബന്ധനകൾ പാലിക്കാതെ സമർപ്പിക്കുന്ന അപേക്ഷകൾ പൂർണ്ണമായും നിരസിക്കുന്നതാണ്. കൂടാതെ തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ മേല്‍ നിര്‍ദ്ദേശങ്ങള്‍ ഏതെങ്കിലും പാലിക്കപ്പെട്ടിട്ടില്ല എന്ന് ബോധ്യപ്പെടുന്ന അവസരങ്ങളില്‍ പ്രസ്തുത അപേക്ഷ/സംരംഭകത്വം മറ്റൊരു അറിയിപ്പ് കൂടാതെ റദ്ദ് ചെയ്യുന്നതാണ്. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ അത് തിരുത്തുന്നതിനോ പുനരപേക്ഷ നൽകുന്നതിനോ സാധ്യമല്ല.  അക്ഷയ സംരംഭകരായി തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്ക് ഇത്തരത്തിൽ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി കൈകാര്യം ചെയ്യാൻ പ്രാപ്തി ഉണ്ടായിരിക്കേണ്ടതാണ്. ആയതിനാൽ അപേക്ഷ സമർപ്പിക്കുമ്പോൾ മേൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

അപേക്ഷകർക്കുള്ള തുടർന്നുള്ള എല്ലാ നിർദ്ദേശങ്ങളും അപേക്ഷയിൽ സമർപ്പിച്ച ഇ-മെയിൽ മുഖാന്തിരം മാത്രമായിരിക്കും. ആയതിനാൽ ഇ-മെയിൽ വിലാസം കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

 

അപേക്ഷ സമർപ്പിക്കാൻ  -   http://akshayaexam.kerala.gov.in/aes/registration

Share:

Tags:


Share your comments below