.....
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി, എറണാകുളം ജില്ലയിലെ 86 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 79 ലൊക്കേഷനിലേക്കും പട്ടിക വർഗ്ഗ വിഭാഗത്തിലേക്ക് 7 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. 01-01-2026 ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്കും അപേക്ഷിക്കാം. (എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്) ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അടിസ്ഥാന യോഗ്യത: പ്ലസ് ടു / പ്രീഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്ക് വെയ്റ്റേജ് (അധിക മാർക്ക്) ലഭിക്കും. പട്ടിക വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്.
ഓൺലൈൻ അപേക്ഷ, 750 രൂപ ഫീസ് സഹിതം സമർപ്പിക്കേണ്ട വെബ് സൈറ്റ്: https://lbsedp.lbscentre.in/akshaya26/
അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് LBS ന്റെ Help line: 0471 2560311, 312, Whatsapp: 9400923669 എന്നീനമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. മറ്റു വിവരങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0484-2422693 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ https://akshaya.kerala.gov.in/എന്നവെബ് സൈറ്റിലും ലഭ്യമാണ്. 19.03.2026 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതും 21.03.2026 തീയതി വരെ പേയ്മെന്‍റ് അടക്കാവുന്നതുമാണ്.

Share your comments below